Pages

Sunday, June 1, 2014

സ്കൂളുകൾ ഇന്ന് തുറക്കുന്നു – സർക്കാർ അതീവ ജാഗ്രത കാട്ടണം

സ്കൂളുക ഇന്ന് തുറക്കുന്നു –
 സക്കാ അതീവ ജാഗ്രത കാട്ടണം
മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള് ഇന്ന് തുറക്കും. പ്രവേശനോല്സവത്തോടെയായിരിക്കും സ്കൂളുകള് തുറക്കുക. സര്ക്കാര്, എയ്ഡഡ് സ്കൂളുകളിലും ജില്ലാ തലത്തില് പ്രവേശനോല്സവം സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നരലക്ഷത്തോളം വിദ്യാര്ഥികള് പുതുതായി സ്കൂളുകളില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനതല സ്കൂള് പ്രവേശനോല്സവം മലപ്പുറം തിരൂരങ്ങാടിയിലെ തൃക്കുളം ഗവണ്മെന്റ് ഹൈസ്കൂളില് നടക്കും. രാവിലെ പത്തിന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. വിദ്യാര്ഥികളും ബഹുജനങ്ങളും അണിനിരക്കുന്ന ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.ഒന്നുമുതല് പത്താംക്ല ാസ് വരെയുള്ള 38 ലക്ഷത്തോളം വരുന്ന വിദ്യാര്ഥികള്ക്ക് സമയബന്ധിതമായി പുസ്തകമെത്തിക്കണം. അധ്യാപകര്ക്കായുള്ള കൈപ്പുസ്തകത്തിന്റെ അച്ചടിയും ഇതുവരെ പൂര്ത്തിയായിട്ടില്ല. യൂണിഫോം വിതരണത്തിന്റെ കാര്യത്തിലും ഇനി വ്യക്തത വരാനുണ്ട്.
കേരളത്തില് സ്കൂള്വര്ഷാരംഭമായതോടെ അധികൃതര് സ്കൂള്വാഹനങ്ങളുെട സുരക്ഷാപരിശോധന കര്ശനമാക്കിയത് സ്വാഗതാര്ഹമാണ്. മോട്ടോര്വാഹനവകുപ്പും പോലീസും സ്കൂള്ബസ് െ്രെഡവര്മാര്ക്കായി പലേടത്തും പരിശീലനക്ലാസുകളും നടത്തുകയുണ്ടായി. സ്കൂള് കുട്ടികളുടെ യാത്ര സുഖകരവും സുരക്ഷിതവുമാക്കാന് നിയമനടപടികള്ക്കൊപ്പം ബോധവത്കരണപരിപാടികളുംവേണ്ടിവരും. സ്കൂള്വര്ഷവും മഴക്കാലവും ഒന്നിച്ച് തുടങ്ങുന്ന സാഹചര്യത്തില് അപകടനിവാരണനടപടികളുടെ കാര്യത്തില് കൂടുതല് ജാഗ്രത അനിവാര്യമാണ്. സംസ്ഥാനത്ത് ഇപ്പോള് ഒട്ടേറെ വിദ്യാലയങ്ങള്ക്ക് സ്വന്തം വാഹനങ്ങളുണ്ട്. വിദ്യാര്ഥികളില് മറ്റൊരു വിഭാഗം രക്ഷിതാക്കള് ഏര്പ്പെടുത്തുന്ന വാഹനങ്ങളിലാണ് സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷകളും ജീപ്പുകളും കാറുകളും മിനിബസ്സുകളും മറ്റും ഇവയില് ഉള്പ്പെടുന്നു. ഇത്തരം വാഹനങ്ങളുടെ സുരക്ഷിതത്വം, സഞ്ചാരക്ഷമത, െ്രെഡവര്മാരുടെ യോഗ്യത തുടങ്ങിയ കാര്യങ്ങള് വിശദമായി പരിശോധിക്കേണ്ടവയാണ്. എന്നാല്, പരിശോധനകള് പലപ്പോഴും വ്യാപകമായി നടത്താന് അധികൃതര്ക്ക് കഴിയാറില്ല. ഇത് പലേടത്തും നിയമലംഘനങ്ങള്ക്കും അപകടങ്ങള്ക്കും കാരണമാകാറുണ്ട്.
വിവിധ വാഹനങ്ങളില് കയറ്റാവുന്ന കുട്ടികളുെട എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുള്ളതാണ്. ഈ നിബന്ധനയും പലേടത്തും ലംഘിക്കപ്പെടുന്നു. ഓട്ടോറിക്ഷകളിലും ജീപ്പുകളിലും മറ്റും കുട്ടികളെ കുത്തിനിറച്ച്‌ െകാണ്ടുപോകുന്നതും കേരളത്തില് പതിവാണ്. ചില വിദ്യാലയങ്ങളുടെ വാഹനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സഞ്ചാരയോഗ്യമെന്ന് അധികൃതര് ഉറപ്പാക്കിയിട്ടില്ലാത്ത വാഹനങ്ങള് ചിലര് യാത്രയ്ക്ക് ഉപയോഗിക്കാറുണ്ട്. പരിശോധനയ്ക്കും മേല്നോട്ടത്തിനും വിപുലമായ സംവിധാനം ഏര്പ്പെടുത്തി ഇത്തരം വീഴ്ചകള് തീര്ത്തും ഒഴിവാക്കണം. വിദ്യാലയവളപ്പുകളില് വാഹനങ്ങള് അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ ഫലമായി അനേകം അപകടങ്ങള് കേരളത്തിലുണ്ടായി. വിദ്യാഭ്യാസസ്ഥാപന മേധാവികളുടെ സവിശേഷശ്രദ്ധ പതിയേണ്ട കാര്യമാണിത്.

സ്കൂള്വളപ്പുകളിലെ അപകടങ്ങള് ഒഴിവാക്കുന്നതിന് അവര്തന്നെ മുന്കൈയെടുക്കണം.ഗതാഗത നിയമപാലനമുള്പ്പെടെയുള്ള കാര്യങ്ങളില് തങ്ങളുടെ വാഹനങ്ങളെ മാതൃകകളാക്കേണ്ടത് വിദ്യാഭ്യാസസ്ഥാപനാധികൃതരുടെ ചുമതലയാണ്. സ്കൂള്വാഹനങ്ങളുടെ െ്രെഡവര്മാര് പക്വതയും ജോലിയില് വേണ്ടത്ര പരിചയവും ഉള്ളവരായിരിക്കണം. സ്വന്തംനിലയ്ക്ക് ഏര്പ്പെടുത്തുന്ന വാഹനങ്ങളുടെ സഞ്ചാരക്ഷമത, െ്രെഡവര്മാരുടെ പരിചയം, യോഗ്യത, സ്വഭാവം തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കേണ്ടത് രക്ഷിതാക്കളുടെകൂടി ബാധ്യതയാണ്. ഇതരവാഹനങ്ങളും കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. സ്കൂളുകള്ക്ക് സമീപമെത്തുമ്പോള് പാലിക്കേണ്ട നിബന്ധനകള് ലംഘിക്കുന്നവരാണ് െ്രെഡവര്മാരില് പലരും. ഇതുമൂലംറോഡ് മുറിച്ചുകടക്കാനും മറ്റും കുട്ടികള് വിഷമിക്കുന്നത് പലേടത്തും കാണാം. യാത്രയ്ക്ക്സ്വകാര്യബസ്സുകളെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാര്ഥികള് ധാരാളമുണ്ട്. ചില സ്വകാര്യബസ്സുകള് കുട്ടികള്ക്ക് അര്ഹമായ യാത്രാസൗജന്യം നിഷേധിക്കുകയും അവര്ക്ക് അപകടങ്ങള് വരുത്തിവെക്കുകയും ചെയ്യുന്നതായി പലപ്പോഴും പരാതി ഉണ്ടാകുന്നു. ഇത്തരം അനുഭവങ്ങള് കുട്ടികളുടെ വ്യക്തിത്വത്തെത്തന്നെ ബാധിക്കും. അവഹേളനങ്ങള് സഹിച്ച്, അപകടഭീതിയോടെ യാത്രചെയ്യേണ്ട സ്ഥിതി ഒരു കുട്ടിക്കും ഉണ്ടാകരുത്. റോഡ്സുരക്ഷയെക്കുറിച്ച് കുട്ടികളില് അവബോധം വളര്ത്തുന്നതിന് പല പരിപാടികളും അധികൃതര് ആവിഷ്കരിച്ചിരുന്നു. അവ ഊര്ജിതമാക്കുന്നതിനുള്ള പരിശ്രമങ്ങളും ഇപ്പോള്ത്തന്നെ തുടങ്ങണം.

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാാർ 

No comments: