Pages

Wednesday, May 14, 2014

TURKEY COAL MINNNE DISASTER


തുര്ക്കിയില് കല്ക്കരി ഖനിയി  സ്പോടനം
_____________________________________________
An explosion at a coal mine in western Turkey has left at least 201 workers dead and scores injured, officials say.Energy Minister Taner Yildiz said 787 people had been inside the mine at Soma in Manisa province when an electrical fault triggered the blast.Rescuers worked through the night, but Mr Yildiz said hopes were fading of finding any more survivors.Worried relatives are gathered near the privately owned mine, about 450km (280 miles) west of the capital Ankara.
___________________________________________________________________________________
mangalam malayalam online newspaper               തുര്‍ക്കിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 201 പേര്‍ കെല്ലപ്പെട്ടു. എണ്‍പത് പേര്‍ക്ക് പരുക്കേറ്റു. അപകടം നടക്കുമ്പോള്‍ 787 പേര്‍ ഖനിയിലുണ്ടായിരുന്നുവെന്ന് ഊര്‍ജമന്ത്രി തനേര്‍ യില്‍ദിസ് വ്യക്തമാക്കി. മനിസ പ്രവിശ്യയിലെ സോമയിലെ ഖനിയിലാണ് അപകടമുണ്ടായത്. ഖനിയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തലസ്ഥാന നഗരമായ അങ്കാറയ്ക്കു 450 കിലോമീറ്റര്‍ പടിഞ്ഞാറ് ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് ചൊവ്വാഴ്ച രാത്രി ദുരന്തമുണ്ടായത്.
                ഖനിയിലെ വൈദ്യുതി സംവിധാനത്തിലുണ്ടായ അപാകതയാണ് സ്‌ഫോടനത്തിന് കാരണം. ഇതോടെ ഖനിയ്ക്കുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം നിറഞ്ഞതായും ഇതാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. ജീവനോട് ശേഷിക്കുന്നവര്‍ക്കായി ഖനിക്കുള്ളിലേക്ക് ഓക്‌സിജന്‍ പമ്പ് ചെയ്യുന്നുണ്ട്. തൊഴിലാളികള്‍ രണ്ടു കിലോമീറ്റര്‍ ആഴത്തിലാണ് കുടുങ്ങിക്കിടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

               ഖനിയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ഉടമസ്ഥരായ സോമ കോമുര്‍ ഇസ്‌ലെത്‌മെലെരി അറിയിച്ചു. രണ്ടു മാസം മുന്‍പ് സുരക്ഷാ പരിശോധന നടത്തിയിരുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിച്ച് ചികിത്സ നല്‍കുന്നതിലാണ് പ്രഥമ പരിഗണനയെന്നും കമ്പനി അറിയിച്ചു.തുര്‍ക്കിയിലെ തെര്‍മല്‍ പവര്‍ പ്ലാന്റുകളിലേക്ക് കല്‍ക്കരി വിതരണം ചെയ്യുന്ന നിരവധി ഖനികളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പലപ്പോഴും ദുരന്തങ്ങള്‍ പതിവാണ്. 1992ല്‍ സോങ്കുള്‍ദക്കിലുണ്ടായ സ്‌ഫോടനത്തില്‍ 270 പേരാണ് കൊല്ലപ്പെട്ടത്.

                                              പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: