. ജനാർദ്ദൻ റെഡ്ഡി അന്തരിച്ചു
-------------------------------------------------------------------------------------------------
Former Andhra Pradesh chief minister N Janardhan Reddy passed away on Friday 9th May,2014,morning following prolonged illness.Reddy, 80, had been undergoing treatment for neurology-related problems and the end came at 5am.He is survived by wife and four sons. Reddy, a sitting Rajya Sabha member from Andhra Pradesh, served as chief minister from December, 1990 to October, 1992.He served as state minister and legislator in his long political career spanning several decades.Reddy took a tough stand against Naxalities and had survived an attack on his life by the extremists in 2007.Several senior leaders including TDP chief N Chandrababau Naidu condoled the death of Janaradhan Reddy.

---------------------------------------------------------------------------------------------------------------------
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ രാജ്യസഭാംഗവുമായ എൻ. ജനാർദ്ദൻ റെഡ്ഡി (80) അന്തരിച്ചു. വാർദ്ധക്യസഹജ അസുഖങ്ങൾക്ക് ദീർഘകാലമായി ചികിത്സയിലായിരുന്ന റെഡ്ഡിയുടെ അന്ത്യം ഇന്നലെ രാവിലെ ഹൈദരാബാദിലെ നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലായിരുന്നു.

മാവോയിസ്റ്റ് നിരോധനത്തിനു പിന്നിൽ പ്രവർത്തിച്ചതിന്റെ പേരിൽ രണ്ടു തവണ നക്സലൈറ്റുകൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും കഷ്ടിച്ച രക്ഷപ്പെട്ടിട്ടുള്ള റെഡ്ഡി 1990 ഡിസംബർ മുതൽ 1992 ഒക്ടോബർ വരെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്നത്. ഹൈദരാബാദിലെ വർഗ്ഗീയ സംഘട്ടനങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ചന്ന റെഡ്ഡി 1990ൽ രാജിവച്ചപ്പോഴായിരുന്നു ജനാർദ്ദൻ റെഡ്ഡി മുഖ്യമന്ത്രിയായത്. പക്ഷേ സ്വകാര്യമേഖലയിൽ ധാരാളം എൻജിനീയറിംഗ് കോളജുകൾ അനുവദിച്ചതിൽ അഴിമതി നടന്നുവെന്ന ആരോപണത്തെത്തുടർന്ന് അദ്ദേഹത്തിന് രണ്ടു വർഷം കഴിഞ്ഞപ്പോൾ രാജിവയ്ക്കേണ്ടിവന്നു. അഞ്ചു തവണ മന്ത്രിയായിരുന്നിട്ടുണ്ട്. രാജ്യസഭയിലും ലോക്സഭയിലും ദീർഘകാലം അംഗവുമായിരുന്നു.
നെഹ്റു കുടുംബത്തോട് അടുത്ത സൗഹൃദം പുലർത്തിയിരുന്ന ജനാർദ്ദൻ റെഡ്ഡിയെ ഇന്ദിരാഗാന്ധി പ്രത്യേക താല്പര്യമെടുത്താണ് ആദ്യതവണ രാജ്യസഭാംഗമാക്കിയത്. ആന്ധ്ര മന്ത്രിയായിരുന്ന രാജ്യലക്ഷ്മിയാണ് ഭാര്യ. 2007ൽ ഭാര്യയോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ മാവോയിസ്റ്റുകളുടെ കുഴിബോംബ് ആക്രമണത്തിൽ അദ്ദേഹത്തിന്റെ കാർ രണ്ടായി പിളർന്നെങ്കിലും പിൻസീറ്റിലുണ്ടായിരുന്ന റെഡ്ഡിക്കും ഭാര്യക്കും കുഴപ്പമൊന്നുമുണ്ടായില്ല. കൂടെയുണ്ടായിരുന്ന രണ്ടു പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment