
ചലച്ചിത്രനിര്‍മാതാവ്
വി. വര്‍ഗീസ് അന്തരിച്ചു
എറണാകുളം വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കര വാഴപ്പിള്ളി വീട്ടില്‍ കുടുംബാംഗമായ
ഇദ്ദേഹം 1978 മുതല്‍ മുപ്പത് വര്‍ഷത്തോളം ചലച്ചിത്രലോകത്ത് സജീവമായിരുന്നു.
മലയാളത്തില്‍ പ്രിയപ്പെട്ട കുക്കു, ഭരണകൂടം, സുന്ദരികാക്ക, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വം
തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കന്നഡയില്‍ പരിവര്‍ത്തന, മാനിനി, മാനസ
സരോവര, ശിവ കോട്ട സൗഭാഗ്യ, ഞേനപിന ദോനി, ആസ്‌പോഡ, പ്രേമാഗ്‌നി, വിമോചന
തുടങ്ങി പതിനാലോളം ചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്.സൂര്യ ക്രിയേഷന്‍സ് എന്ന
സിനിമാ നിര്‍മാണ വിതരണ കമ്പനിയുടേയും സന്തോഷ്, മിനി എന്നീ തിയറ്ററുകളുടേയും
ഉടമയാണ്. ഹൈദാരാബാദിലെ സിറ്റി മാളില്‍ മള്‍ട്ടിപ്ലക്‌സുമുണ്ട്. ഭാര്യ: മേരി.
മക്കള്‍: സുജി, ലുസി, ജിസല്‍, നിനി, സന്തോഷ്. മരുമക്കള്‍: പോള്‍, റൊണാള്‍ഡ്,
പോള്‍ (എടാട്ടുകാരന്‍), നിഷ, പരേതനായ സാജു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment