Pages

Thursday, May 8, 2014

THRISSUR POORAM-2014


പൂരങ്ങളുടെ പൂരം
തൃശൂ പൂരം
Thrissivaperoor pooram commonly called ‘the pooram of all poorams’. It is one of the mammoth pooram festival in kerala. It has been celebrated every year in Medam ,as per malayalam calendar, at Vadakkumnathan temple, situated on famousthekkinkadu maidhanam, a hillock right in the centre of city. It was believed that every year the dynastic gods and goddesses of neighbouring temple met together for a day of celebration. It is a 36 hours continuous pooram attracting a huge mass of people from different places including international tourists. The two dewasoms – Thiruvampadi and Paramekkavu are the two temples are the major temples to make the festival a remarkable one.

mangalam malayalam online newspaper                         പൂരങ്ങളുടെ പൂരത്തിന്‌ സാംസ്‌കാരികനഗരമൊരുങ്ങി. വെളളിയാഴ്‌ച്ച തൃശൂര്‍ നഗരത്തില്‍ പെയ്‌തിറങ്ങുക നാദവര്‍ണദൃശ്യ വിസ്‌മയമായിരിക്കും. മഴയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും ജനം ആവേശത്തിലാണ്‌. പൂരത്തിന്റെ നിശബ്‌ദസാക്ഷിയായ വടക്കുംനാഥന്‍ കൈവിടില്ല എന്നാണ്‌ പൂരപ്രേമികളുടെ വിശ്വാസം.ഒന്നിനൊന്നു പിറകേ മറ്റൊന്നായി, പൂരങ്ങളുടെ വേലിയേറ്റങ്ങള്‍ക്കാണ്‌ പൂരദിവസം ശ്രീ വടക്കുംനാഥന്റെ തിരുമുറ്റം സാക്ഷിയാകുക. നഗരശില്‍പ്പി ശക്‌തന്‍ തമ്പുരന്‍ തികഞ്ഞ ഭാവനയോടേയും ദീര്‍ഘവീക്ഷണത്തോടേയും രൂപം കൊടുത്ത പൂരം അണുവിട മാറ്റമില്ലാതെ ഇപ്പോഴും കൊട്ടിക്കയറുന്നു.ചരിത്രകാരന്‍മാരുടെ കണക്കുപ്രകാരം നാനൂറ്‌ മുമ്പ്‌ വര്‍ഷംകൊച്ചി ഭരിച്ചിരുന്ന ശക്‌തന്‍തമ്പുരാനെന്ന രാമവര്‍മ്മ മഹാരാജാവാണ്‌ പൂരത്തിനു തുടക്കം കുറിച്ചത്‌. അതിനു മുമ്പ്‌, ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു തൃശൂരിലെ ക്ഷേത്രങ്ങളും. ഒരു വര്‍ഷം മഴമൂലം തൃശൂര്‍ ദേശക്കാര്‍ക്കും കുട്ടനെല്ലൂര്‍ ദേശക്കാര്‍ക്കും ആറാട്ടുപുഴയില്‍ കൃത്യസമയത്ത്‌ എഴുന്നള്ളി എത്താനായില്ല. അക്കൊല്ലം അവരെ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അപമാനഭാരത്തോടെ മടങ്ങിയ തട്ടകക്കാരുടെ സങ്കടം കേട്ട, തമ്പുരാന്‍ തൃശൂര്‍ പൂരം വിഭാവനം ചെയ്യുകയായിരുന്നു. തൃശൂര്‍കാര്‍ക്കു മാത്രമായി പിറന്നുവീണ പൂരം ഇന്ന്‌ വിശ്വത്തോളം വളര്‍ന്നു.
                തൃശൂരിനെ രണ്ടു തട്ടകങ്ങളായി തിരിച്ചാണ്‌ തമ്പുരാന്‍ പൂരം വിഭാവന ചെയ്‌തത്‌. പത്തു ക്ഷേത്രങ്ങളെ കൂട്ടിയോജിപ്പിച്ചാണ്‌ പൂരച്ചടങ്ങുകള്‍ നെയ്‌തെടുത്തത്‌. കണിമംഗലം ശാസ്‌താവ്‌, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്ത്യയനി ക്ഷേത്രം, നെയ്‌തലക്കാവ്‌ ഭഗവതിക്ഷേത്രം എന്നിവ തിരുവമ്പാടി തട്ടകത്തിലും, കാരമുക്ക്‌, ചെമ്പുക്കാവ്‌, ചൂരക്കോട്ടുകാവ്‌, പനമുക്കം പിള്ളി ശാസ്‌താവ്‌, എന്നിവ പാറമേക്കാവ്‌ തട്ടകത്തിലും ഉള്‍പ്പെടുന്നു. ദേവിമാരും ശാസ്‌താക്കന്‍മാരും മാത്രമാണ്‌ പൂരപ്പങ്കാളികള്‍. തിരുവമ്പാടിയില്‍ ഉണ്ണിക്കണ്ണനാണ്‌ മുഖ്യപ്രതിഷ്‌ഠയെങ്കിലും, ക്ഷേത്രത്തിലെ ഭഗവതിക്കാണ്‌ പൂരം.മുപ്പത്തിയാറുമണിക്കൂര്‍ നിര്‍ത്താതെ തുടരുന്ന ചടങ്ങുകളാണ്‌ തൃശൂര്‍ പൂരത്തിന്റേത്‌. പകല്‍ നടന്ന ചടങ്ങുകളുടെ ആവര്‍ത്തനം രാത്രിയിലും. വിശ്വപ്രസിദ്ധമായ മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം തിരുവമ്പാടി വിഭാഗത്തിന്റെ അഭിമാനസ്‌തംഭമാണെങ്കില്‍, വടക്കുന്നാഥ ക്ഷേത്ര മതില്‍ക്കകത്ത്‌ മേളഗോപുരം തീര്‍ക്കുന്ന ഇലഞ്ഞിത്തറമേളം പാറമേക്കാവിന്റെ അഹങ്കാരമാണ്‌. മേളത്തിനുശേഷം ഇരു വിഭാഗങ്ങളും വടക്കുന്നാഥന്റെ തെക്കേഗോപുരം കടന്നിറങ്ങി, മുഖാമുഖം നിരക്കുന്നു. തുടര്‍ന്നുളള കുടമാറ്റം, ദേവകളെ പോലും അസൂയപ്പെടുത്തുന്ന കാഴ്‌ചയാണ്‌. സന്ധ്യാകാശത്തിനു കീഴെ ആകാശത്ത്‌ മാരിവില്ലു തീര്‍ക്കുന്ന പട്ടുകുടകള്‍ മാറിമാറി ഉയരുമ്പോള്‍, ആവേശമടക്കാനാവാതെ ജനസാഗരം ഇരമ്പിയാര്‍ക്കും...
പൂരത്തലേന്ന് നെയ്തലക്കാവ് ഭഗവതിയെത്തി വടക്കുംനാഥന്റെ തെക്കെ നട തുറക്കും. പൂരം നാളില് ആദ്യം എഴുന്നള്ളിയെത്തുന്ന കണിമംഗലം ശാസ്താവ് ഗോപുരം കടന്നെത്തി വടക്കുന്നാഥനെ വണങ്ങുന്നതോടെ പൂരങ്ങളുടെ പെയ്തിറക്കമായി.രാത്രിപ്പൂരങ്ങള് കഴിഞ്ഞു പിറ്റേന്നു പുലര്ച്ചെവരെ ഉറക്കമില്ലാത്ത നഗരം ഒഴുകിക്കൊണ്ടിരിക്കും. മൂന്നുമണിയോടെ തിരികൊളുത്തുന്ന വെടിക്കെട്ടിന്റെ രൗദ്രസംഗീതം ആസ്വദിക്കാന്.. ദിഗന്തങ്ങള് വിറക്കുന്ന തൃശൂര് പൂരം വെടിക്കെട്ടിന് ഇന്നും സമാനതകളില്ല....രണ്ടാം ദിവസത്തെ പൂരമാണ് തൃശൂര്ക്കാരുടെ പൂരം. തൃശൂരിന്റെ കുടുംബിനികള് അന്നാണ് പൂരമാസ്വദിക്കാന് എത്തുക. ഇക്കുറി പൂരദിവസം തന്നെ സ്ത്രീകള്ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും മിക്കവാറും പേര് പിറ്റേന്നുതന്നെയാണ് പൂരത്തിനെത്തുക. അന്ന് രാവിലെ തിരുവമ്പാടി, പാമേക്കാവ് ഭഗവതിമാര് പതിനഞ്ചാനകളുമായി പാണ്ടിമേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തേക്കു കൊട്ടിക്കയറുന്നു. സൂര്യന് ഉച്ചിയിലെത്തുന്നതോടെ ഇരു വിഭാഗങ്ങളും കൊട്ടിക്കലാശിക്കും. ആവേശത്തിരയിലേറിയ ജനങ്ങളുടെ ആരവങ്ങള്ക്കിടെ കലാശം കഴിഞ്ഞാല്, പിന്നെ ഉപചാരം ചൊല്ലലാണ്. രണ്ടു ഭഗവതിമാരേയും ശിരസിലേറ്റുന്ന ഗജവീരന്മാര് തുമ്പികൈ ഉയര്ത്തി, വടക്കുന്നാഥനെ സാക്ഷിയാക്കി യാത്രചൊല്ലുന്നു, അടുത്തവര്ഷം വീണ്ടും കണ്ടുമുട്ടാമെന്ന ഉറപ്പില്.തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള് ഇതിനകംതന്നെ ദീപപ്രഭയില് മുങ്ങിക്കഴിഞ്ഞു

                                                          പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                                    

No comments: