
അമ്മക്കായി ഒരു ദിനം
"ഛെ
" എന്ന ഒരു വാക്ക്
പോലും ഉമ്മയോട് പറയരുത് എന്ന്
പഠിപ്പിക്കുന്നു ലോക നായകന്‍ മുഹമ്മദ്
നബി (സ)..അത്രയും
വില നല്‍കുന്നു മാതാവിന്ന്..ഓരോ
മതത്തിലും മാതാവിനെ പവിത്രതയോടെ കാണാന്‍ പഠിപ്പിക്കുന്നു ,,നമ്മില്‍ പലരും അത്
മറക്കുന്നു ,,ഫിലാഡല്‍ഫിയായില്‍ ജീവിച്ചിരുന്ന അന്നാ
ജാര്‍മിസ്
എന്ന അമ്മയില്‍
ഉടലെടുത്ത ആശയം ആണ് മദേഴ്‌സ്
ഡേ .. 1908 ല്‍ഫിലാഡല്‍ഫിയയിലും
വെസ്റ്റ് വെര്‍ജീനിയയിലും മദേഴ്‌സ് ഡേ
ആചരിക്കുന്നു..1914ല്‍
ജാര്‍വിസ്
അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിയമം
പാസാക്കിയെടുത്തു. മേയ് രണ്ടാം ഞായറാഴ്ച
ദേശീയാവധിയാക്കിക്കൊണ്ട് അന്നത്തെ പ്രസിഡന്റ് വുഡ്രോ
വില്‍സണ്‍ അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍
മുന്‍കൈയെടുത്തു.മെഡറ്ററേനിയന്‍ കടലിനരികിലുള്ള നാടുകളില്‍ ധാരാളമായി വളരുന്ന
“കാര്‍നേഷന്‍’ എന്ന പൂവ്.
പട്ടുനൂലുപോലെ മൃദുവായ ഈ പൂവിലൊരെണ്ണം
കുട്ടികള്‍ അന്നു ധരിക്കണമെന്ന്
അന്ന നിര്‍ദ്ദേശിച്ചു.
പുരാതന ഗ്രീസിലെ മാതൃപൂജയുടെ ഭാഗമായി
വന്നതാണീ ആചാരമെന്നൊരു വാദം നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത കാലങ്ങളിലാണ് ലോകം
മാതൃദിനം മാതാവിന് സമര്‍പ്പിക്കുന്നത്. ന്യൂസീലാന്‍ഡില്‍ മേയ് ആദ്യ
ഞായറാഴ്ചയും സ്‌പെയിനിലും പോര്‍ച്ചുഗലിലും ഡിസംബര്‍
എട്ടിനുമാണ് മാതൃദിനം. ഫ്രാന്‍സില്‍
മേയ് അവസാന ഞായറില്‍ സ്വന്തക്കാരും സുഹൃത്തുക്കളുമൊക്കെ
കൂടി മാതൃദിനം ആഘോഷിക്കുന്നു.
ജപ്പാനില്‍ കുട്ടികളുടെ ചിത്രരചനാ
മത്സരവും അവര്‍
വരച്ച ചിത്രങ്ങള്‍ അമ്മമാര്‍ക്ക്
സമ്മാനിക്കുകയും ഒന്നാം സ്ഥാനം നേടിയ
ചിത്രം അടുത്ത നാലു വര്‍ഷം
മാതൃദിനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു,,,,1600 കളിലും മാതൃദിനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു.
ഇംഗ്ലണ്ടിലെ വീട്ടുജോലിക്കാര്‍ സ്വഗൃഹങ്ങളില്‍
പോയി മാതാവിനെ കാണാനുള്ള
അ ഏതെങ്കിലും ഒരു
ദിവസം അവര്‍
മദേഴ്‌സ്
ഡേ കൊണ്ടാടുന്നു. പഴയ
റോമാക്കാര്‍ മദേഴ്‌സ് ഡേക്കു
പകരം മട്രോനോലിയ എന്ന
പേരിലാണ് ആചരിക്കുന്നത്,,,
1870ല്‍ ജൂലിയ വാര്‍ഡ്
ഹ്യൂസാണ് ബോസ്റ്റണില്‍ മാതൃദിനത്തെക്കുറിച്ച്
പ്രഖ്യാപിച്ചതെന്നും തുടര്‍ന്ന്
എല്ലാ വര്‍ഷവും മേയ് മാസം
രണ്ടാം ഞായറാഴ്ച ഇതു ആഘോഷിക്കുന്നതെന്നും
ചരിത്രം പറയുന്നു..അമ്മയുടെ സ്‌നേഹം
പോലെ, സാന്ത്വനം പോലെ ഒരു
മാതൃദിനം കൂടി വന്നിരിക്കുകയാണ്. അമ്മയല്ലാതൊരു
ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ
എന്ന് കവി പാടിയിരിക്കുന്നു..സ്വര്‍ഗ്ഗം
എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അതു അമ്മയുടെ
കാല്‍ക്കീഴിലാണെന്നാണ്
നബി മറുപടി പറഞ്ഞത്..ഈശ്വരന് എല്ലായിടത്തും പ്രത്യക്ഷപ്പെടാന്‍ കഴിയാത്തതുകൊണ്ട് അമ്മാരെ
സൃഷ്ടിച്ചു എന്ന് ജൂതന്മാര്‍
വിശ്വസിക്കുന്നു...അമ്മ എന്ന രണ്ടക്ഷരത്തില്‍ എല്ലാ സല്‍ഗുണങ്ങളും
അടങ്ങിയിരിക്കുന്നു. അമ്മയെന്നാല്‍ സര്‍വ്വംസഹയാണ്. അമ്മയും മക്കളും തമ്മിലുള്ള
പൊക്കിള്‍ക്കൊടി
ബന്ധം ഒരിക്കലും അറ്റുപോകുന്നില്ല. അമ്മ
ഒരു അമ്പലമാണ്. കാണപ്പെട്ട
ദൈവമാണ് ...
ഒരു സഹാബി നബി തങ്ങളോടു
വന്നു ചോദിക്കുകയാണ്" നബിയെ എനിക്ക് ഈ
ലോകത്ത് ഏറ്റവും കടപ്പാട് ആരോടാണ്
?"അപ്പോള്‍ നബി തങ്ങള്‍ പറയുന്നു "നിന്റെ
ഉമ്മയോട് 'വീണ്ടും ആ സഹാബി
ചോദിക്കുന്നു "പിന്നെ ആരോടാണ് ?വീണ്ടും
നബി മറുവടി പറയുന്നു
നിന്റെ ഉമ്മയോട് "വീണ്ടും ചോദിക്കുന്നു പിന്നെ
ആരോടാണ്?നിന്റെ ഉമ്മയോട് 'വീണ്ടും
ആ സഹാബി പിന്നെ
ആരോടാണ് എന്ന് ചോദിച്ചപ്പോള്‍
നബി (സ)തങ്ങള്‍ പറഞ്ഞു നിന്റെ
ഉപ്പയോട് ...അത്രയും സ്ഥാനം
ഉണ്ടായിട്ടാണോ മനുഷ്യാ നീ നിന്റെ
മാതാവിനെ നിന്ദിക്കുന്നത് ?ഭാര്യക്ക് വേണ്ടി
മാതാവിനെ തള്ളി പറയുക ,,കാശിനു
വേണ്ടി അവരെ ഉപേക്ഷിക്കുക ഇതെല്ലേ
ഇന്ന് നടന്നു കൊണ്ടിരിക്കുന്നത് ,,,
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment