Pages

Wednesday, May 7, 2014

LOK SABHA ELECTION-2014 ഏട്ടാം ഘട്ടത്തില്‍ സീമാന്ധ്രയിലും ബംഗാളിലും മികച്ച പോളിങ്‌


LOK SABHA ELECTION-2014
ഏട്ടാം ഘട്ടത്തില് സീമാന്ധ്രയിലും ബംഗാളിലും മികച്ച പോളിങ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എട്ടാം ഘട്ടത്തില് പശ്ചിമ ബംഗാളിലും സീമാന്ധ്രയിലും മികച്ച പോളിങ്. അഞ്ച് മണിവരെ ബംഗാളി ശരാശരി 80ഉം സീമാന്ധ്രയി 71 ശതമാനവും പോളിങ്ങ് നടന്നു. സീമാന്ധ്രയിലെ 25 മണ്ഡലങ്ങളിലും 175 അംഗ നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളിലായി ശരാശരി 56 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ബീഹാറിലെ ഏഴ് മണ്ഡലങ്ങളിലേക്ക് 53 ശതമാനവും യു.പിയില് 57.50 ശതമാനവുമാണ് ശരാശരി പോളിങ്. കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധി മത്സരിക്കുന്ന അമേഠിയില് 50 ശതമാനത്തിലധികം പേര് വോട്ട് ചെയ്തു. അസമിലെ കരിംഗഞ്ചി മൂന്ന് പോളിങ്ങ് ബൂത്തുകളിലേക്ക് നടന്ന റീപോളിങ്ങി 60.57 ശതമാനം പേ വോട്ട് രേഖപ്പെടുത്തി.
ഏഴ് സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് ബുധനാഴ്ച ജനവിധേ തേടിയത്. ഉത്ത പ്രദേശ് (15), ബീഹാ (7), പശ്ചിമ ബംഗാ (6), ഹിമാച പ്രദേശ് (4), ആന്ധ്രപ്രദേശ് (25), ജമ്മു കാശ്മീ (2), ഉത്തരാഖണ്ഡ് (5) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനിടെ പണം വിതരണം ചെയ്തതിന് മുസഫർഖാനയിലും അമേഠിയിലും രണ്ട് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ജമ്മുകശ്മീരിലെ ബരാമുള്ളയില് പോളിങ് ബൂത്തിനുനേരെ ആക്രമണമുണ്ടായി. വെടിവെപ്പില് 2 സിആര്പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. രാഹു ഗാന്ധി(അമേഠി),​​ വരുണ് ഗാന്ധി (സുല്ത്താനാപുര്), രാം വിലാസ് പാസ്വാന് (ഹാജിപുര്), റാബ്രിദേവി, പ്രതാപ് റൂഡി (സരണ്), ബെനി പ്രസാദ് വര്മ്മ (ഗോന്ധ), മുഹമ്മദ് കൈഫ് (ഫുല്പുര്), എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖ. 543 അംഗ ലോക്സഭയിലെ 502 മണ്ഡലങ്ങളില് ഇതോടെ വോട്ടെടുപ്പ് പൂര്ത്തിയായി.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: