Pages

Monday, May 12, 2014

LOK SABHA ELECTION-2014-9TH PHASE


ലോക സഭ തെരഞ്ഞടുപ്പ് (9-ഘട്ടം )

                ഒമ്പത് ഘട്ടങ്ങളിലായി നടന്ന പൊതു തിരഞ്ഞെടുപ്പിലെ അവസാനവട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. രാജ്യം ഉറ്റുനോക്കുന്ന, ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി ഉള്‍പ്പടെ മൂന്ന് സംസ്ഥാനങ്ങളിലെ 41 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ 18 സീറ്റുകളിലേയ്ക്കും ബിഹാറിലെ 6 സീറ്റുകളിലേയ്ക്കും പശ്ചിമ ബംഗാളിലെ 17 സീറ്റുകളിലേയ്ക്കുമാണ് വോട്ടിങ് പുരോഗമിക്കുന്നത്.
മൂന്ന് മണിവരെ വാരണാസിയില്‍ 44.75 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ മൂന്ന് മണിവരെ 67.34 ശതമാനം പേരും ബിഹാറില്‍ 47.14 ശതമാനം പേരും ഉത്തര്‍പ്രദേശില്‍ 44.5 ശതമാനം പേരുമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസിന്റെ അജയ് റായിയുമാണ് മോദിയുടെ പ്രധാന എതിരാളികള്‍ . മുലായംസിങ് യാദവ് (യു.പി.യിലെ അസംഗഢ്), തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദിനഷ് ത്രിവേദി (പശ്ചിമ ബംഗാളിലെ ബാരക്പുര്‍ ), സി.പി. എമ്മിന്റെ സുഭാഷിണി അലി (പശ്ചിമ ബംഗാളിലെ ബാരക്പുര്‍ ), കേന്ദ്രമന്ത്രിമാരായ ആര്‍ .പി. എന്‍ . സിങ് (യു.പി.യിലെ കുഷിനഗര്‍) , അധീര്‍ രഞ്ജന്‍ ചൗധരി (പശ്ചിമ ബംഗാളിലെ ബഹരാംപുര്‍ ), മുന്‍ യു.പി. മുഖ്യമന്ത്രി ജഗദംബികാപാല്‍ (ദോമാരിയാഗഞ്ച്), രഘുവംശ്പ്രസാദ് സിങ് (വൈശാലി), യോഗി ആദിത്യനാഥ് (യു.പി.യിലെ ഗോരഖ്പുര്‍ ), സുനില്‍ ബന്ദോപധ്യായ, സോമന്‍ മിത്ര (പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത നോര്‍ത്ത്) എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖര്‍ .
                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: