കബനിയില്‍നിന്നും
വെള്ളം വേണമെന്ന് തമിഴ്നാട്
കബനി നദിയില്‍നിന്നും വെള്ളം
വേണമെന്ന ആവശ്യവുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചു. വയനാട്ടില്‍ നിന്നും
കാവേരി നദിയിലേക്ക് ഒഴുകുന്ന കബനിയില്‍നിന്നും കേരളം ഉപയോഗിക്കാത്ത ജലം നല്‍കണമെന്നാണ്
തമിഴ്നാടിന്റെ ആവശ്യം.കേരളം ഉപയോഗിക്കാത്ത ജലം ഇപ്പോള്‍ കര്‍ണാടകയാണ്
ഉപയോഗിക്കുന്നതെന്നും ഈ ജലത്തില്‍ തമിഴ്നാടിന് കൂടി അവകാശം നല്‍കണമെന്നാണ് ആവശ്യം.
കാവേരി ട്രിബ്യൂണല്‍ പ്രകാരം ജലത്തില്‍ അവകാശമുണ്ടെന്ന് തമിഴ്നാട് പറയുന്നു.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനെതിരെ ് നേടിയ വിജയമാണ് കബനി നദിയിലെ ജലത്തിലും
അവകാശമുന്നയിക്കാന്‍ തമിഴ്നാടിന് പ്രേരണയായത്. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ
വാദങ്ങള്‍ തള്ളി 142 അടിയായി ജല നിരപ്പ് ഉയര്‍ത്താന്‍ സുപ്രീംകോടതി
ഉത്തരവായിരുന്നു
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment