Pages

Monday, May 26, 2014

പരിശുദ്ധ-ബസേലിയോസ്-മാര്‍ത്തോമ്മ-ദിദിമോസ്-പ്രഥമന്‍-വലിയ-ബാവാ-കാലം-ചെയ്തു


പരിശുദ്ധ-ബസേലിയോസ്-മാര്‍ത്തോമ്മ-ദിദിമോസ്-പ്രഥമന്‍-വലിയ-ബാവാ-കാലം-ചെയ്തു
______________________________________________________________
Mar Baselios Marthoma Didymus I, Catholicos of the East and Malankara Metropolitan, passed away at Parumala Hospital, Pathanamthitta, on 26th May,2014,Monday. He was 93.The mortal remains of Mar Didymos I will be brought to Devalokam Diocese on Monday night and the public can pay homage on Tuesday.Mar Didymos I was consecrated as bishop on August 24, 1966.He was the seventh Catholicos and also the 20th Malankara Metropolitan of the Church.
______________________________________________________________________________________________

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു. 2010 മുതല്‍ സ്ഥാനമൊഴിഞ്ഞ് വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം പത്തനാപുരം ദയറായിലെ അംഗംആയിരുന്നു.'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം. 


ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ കാതോലിക്കാ ബാവയാണ്‌.


മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്‍ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയബാവ കാലം ചെയ്തു. വൈകിട്ട് 7.30ന് പരുമലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം സ്ഥാന ത്യാഗം ചെയ്ത വലിയ ബാവ ദേവലോകം അരമനയില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ടോടെ ആരോഗ്യ സ്ഥിതി വഷളായതോടെ പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബാവയുടെ നിലയില്‍ പുരോഗതി ഉണ്ടായില്ല. ഇന്ന് വൈകിട്ട് ഏഴരയോടെ കാലംചെയ്യുകയായിരുന്നു.
1921 ഒക്‌ടോബര്‍ 29ന് മാവേലിക്കരയില്‍ ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി ജനിച്ച ബാവയുടെ യഥാര്‍ത്ഥ നാമം സി.റ്റി തോമസ് എന്നായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം 18-ാം വയസ്സില്‍ മാര്‍ത്തോമ സഭയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1947-ല്‍ കോറിയോ പട്ടം നേടി. 1947ല്‍ ശെമ്മശ പട്ടവും 1950ല്‍ വൈദിക പട്ടവും ഏറ്റു. 1966ല്‍ മെത്രാന്‍ പട്ടത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. 2005 ഒക്‌ടോബര്‍ 31ന് സഭാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത വലിയ ബാവ 2010 ഒക്‌ടോബര്‍ 31ന് പ്രായാധിക്യം മൂലം സ്ഥാന ത്യാഗം ചെയ്തു ശേഷം ദേവലോകം അരമനയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം ഇന്ന് രാത്രിയില്‍ ദേവലോകം അരമനയിലെത്തിക്കും. അരമനയിലെ പൊതു ദര്‍ശനത്തിന് ശേഷം നാളെ പത്തനാപുരം മൗണ്ട് താബേര്‍ ദയറയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടക്കും.


പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 



No comments: