അഫ്ഗാനിസ്താനില്‍ തടവില്‍ക്കഴിഞ്ഞ
യു എസ്
സൈനികനെ മോചിപ്പിച്ചു
അഞ്ചുവര്‍ഷമായി അഫ്ഗാനിസ്താനില്‍ താലിബാന്‍ തടവില്‍
പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ സൈനികനെ ശനിയാഴ്ച വിട്ടയച്ചു. ഗ്വാണ്ടാനാമോ
ബേയിലെ അമേരിക്കന്‍ ജയിലില്‍നിന്ന് അഞ്ച് അഫ്ഗാനിസ്താന്‍ തടവുകാരെ വിട്ടയച്ചതിനെ
തുടര്‍ന്നാണ് താലിബാന്റെ ബന്ദിയായിക്കഴിഞ്ഞ ഏക അമേരിക്കന്‍ സൈനികന്റെ മോചനം
സാധ്യമായത്. താലിബാന്‍ വിട്ടയച്ച സൈനികന്‍ ബോവ് ബെര്‍ഗ്ദാള്‍ (28) നെ അമേരിക്കന്‍ സൈനിക
ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍
പത്രക്കുറിപ്പില്‍ അറിയിച്ചു.ഒരു സൈനികനെപ്പോലും അമേരിക്ക യുദ്ധഭൂമിയില്‍
ഉപേക്ഷിക്കില്ലെന്നതിന്റെ തെളിവാണ് സൈനികന്റെ മോചനമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ
പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിലാണ് അമേരിക്കന്‍ സൈനികന്റെ മോചനം സംബന്ധിച്ച ചര്‍ച്ചകള്‍
നടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്വാണ്ടാനാമോ തടവറയില്‍നിന്ന് വിട്ടയച്ച
അഫ്ഗാന്‍ പൗരന്മാരെ ഖത്തറിനാണ് അമേരിക്ക കൈമാറിയത്. അമേരിക്കന്‍ സൈനികനായ ബോവ്
ബര്‍ഗ്ദാളിനെ 2009 ജൂണ്‍ 30 നാണ് അഫ്ഗാനിസ്താനില്‍നിന്ന് താലിബാന്‍ പിടികൂടിയത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment