
കബനി പദ്ധതികൾകടലാസിൽ മാത്രം
ബിന്ദു ബാബു
വയനാട്ടിലെ
കാർഷിക മേഖല
വിപുലപ്പെടുത്താനും ജലസമ്പത്ത് പ്രയോജനപ്പെടുത്താനും ആവിഷ്കരിച്ച
പദ്ധതികൾ കടലാസിൽ തന്നെ
കിടക്കുകയാണ്. 12 പദ്ധതികളായിരുന്നു മൊത്തം. ഇതിൽ കാരാപ്പുഴ,
ബാണാസുര സാഗർ
പദ്ധതികൾ മാത്രമാണ്
യാഥാർത്ഥ്യമായത്.വയനാടിലെ
പ്രധാന നദിയായ കബനിയും കൈവഴികളും
കാവേരി നദീജല തർക്കത്തിലാകുന്നതിന്
മുമ്പ് തന്നെ അയൽ സംസ്ഥാനങ്ങൾ വെള്ളം ചോർത്താൻ
തുടങ്ങിയിരുന്നു. വയനാട് അതിർത്തിയിലെ
ബീച്ചനഹള്ളിയിൽ കർണാടകം
വർഷങ്ങൾക്ക് മുമ്പ് തന്നെ
അണക്കെട്ട് നിർമ്മിച്ചു. വെള്ളം പരമാവധി
ഉപയോഗപ്പെടുത്താൻ നൂഗു,
താർക്ക എന്നിവിടങ്ങളിൽ ചെറു
അണക്കെട്ടുകളും പണിഞ്ഞു. അടുത്ത കാലത്ത്
രണ്ട് വൈദ്യുതി നിലയങ്ങളും സ്ഥാപിച്ചു.കബനി ജലം ഉപയോഗപ്പെടുത്തി
60,000 ഹെക്ടർ സ്ഥലത്താണ് കർണാടകം ജലസേചനം
നടത്തുന്നത്.\സമുദ്ര നിരപ്പിൽ
നിന്ന് ഏറെ ഉയരത്തിൽ കിടക്കുന്ന
വയനാട്ടിലെ പ്രധാന നീരൊഴുക്കുകൾ
കിഴക്കോട്ടാണ്. കാവേരിയിലാണ് എത്തിപ്പെടുന്നത്. കാവേരി നദീജലം മേട്ടൂർ ഡാമിൽ എത്തിയ
ശേഷം തമിഴ്നാട് ഉപയോഗിക്കുന്നു.
വേനൽ ആരംഭത്തോടെ
വയനാട് മിക്കപ്പോഴും വരൾച്ചയുടെ പിടിയിലമരും.
കബനിയുടെ തീരത്തുള്ള പുൽപ്പള്ളി,
മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ്
വരൾച്ച രൂക്ഷം.
മുൻ വർഷങ്ങളിൽ വരൾച്ച
മൂലം കോടികളുടെ നഷ്ടമുണ്ടായി.
എന്നിട്ടും കബനി ജലം ഉപയോഗപ്പെടുത്തിയുള്ള
പദ്ധതികൾ ഒന്നും
കേരളം നടപ്പാക്കിയില്ല. മൺസൂണിനെ
മാത്രം ആശ്രയിച്ചാണ് വയനാട്ടിലെ കൃഷി. കാലവർഷം ചതിച്ചാൽ പാടത്തും
പറമ്പിലുമെല്ലാം കണക്കുകൾ തെറ്റും.
ആത്മഹത്യയുടെ വക്കിലാകും കർഷകർ.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment