Pages

Friday, May 16, 2014

കോൺഗ്രസ് പ്രതിപക്ഷ നേതൃപദവിയും നഷ്ടമാവുമെന്ന ദുസ്ഥിതിയിൽ

    കോൺഗ്രസ് പ്രതിപക്ഷ നേതൃപദവിയും 
                    നഷ്ടമാവുമെന്ന ദുസ്ഥിതിയിൽ 

രണം നഷ്ടപ്പെട്ട കോൺഗ്രസിന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും നഷ്ടമാകുമെന്ന ദുസ്ഥിതിയും വരുന്നു. 54 സീറ്റിൽ താഴെ മാത്രമാണ് കോൺഗ്രസിന് ലഭിക്കുകയുള്ളുവെങ്കിൽ പാർട്ടി നേതാവിന് ക്യാബിനറ്റ് മന്ത്രിയുടെ പദവിയും പ്രതിഫലവും അലവൻസുകളും എല്ലാമുള്ള പ്രതിപക്ഷ നേതൃപദവി ലഭിക്കില്ല. വെവ്വേറെ നേതാക്കൾ ഉള്ള പ്രതിപക്ഷ പാർട്ടികളായിരിക്കും സഭയിൽ.

1984ൽ കോൺഗ്രസിന് നാനൂറിലേറെ സീറ്ര് ലഭിച്ചപ്പോൾ 30 സീറ്റ് ലഭിച്ച തെലുങ്കുദേശമായിരുന്നു രണ്ടാമത്തെ വലിയ കക്ഷി. അന്ന് അംഗീകൃത പ്രതിപക്ഷ നേതാവില്ലായിരുന്നെന്ന് ഭരണഘടനാ വിദഗ്ദ്ധനും ലോക്‌സഭാ സെക്രട്ടറി ജനറലുമായിരുന്ന സുബാഷ് കാശ്യപ് ചൂണ്ടിക്കാട്ടി.

മുഖ്യവിജിലൻസ് കമ്മിഷണർ,​ ലോക്പാൽ തുടങ്ങിയ പദവികളിലേക്ക് ആളുകളെ നിർദ്ദേശിക്കാനുള്ള സമിതികളിൽ പ്രതിപക്ഷ നേതാവും വേണമെന്ന വ്യവസ്ഥയുണ്ട്. അത് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് എന്ന് മാറ്റി വ്യവസ്ഥ ചെയ്യേണ്ടി വരുമെന്ന് സുബാഷ് കാശ്യപ് പറഞ്ഞു.  


                                             പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: