Pages

Sunday, May 18, 2014

ഇടുക്കി ബിഷപ്പിന് പടക്കമേറ്


ഇടുക്കി ബിഷപ്പിന് പടക്കമേറ്:കോൺഗ്രസ് നേതാവടക്കം മൂന്നു പേ അറസ്റ്റി
                   ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് നേരെ പടക്കമെറിഞ്ഞ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെയും സംഘത്തേയും പൊലീസ് അറസ്റ്റുചെയ്തു. സംഘം സഞ്ചരിച്ച ആൾട്ടോ കാറും  കസ്റ്റഡിയിലെടുത്തു.കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം മുൻ പ്രസിഡന്റ് ജോർജ് തൊട്ടിയിൽ (48), യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കരിമ്പൻ ചെറുകാട്ട് ഷിന്റോ (28), പ്രവർത്തകൻ വെള്ളമാക്കൽ സ്റ്റീഫൻ (30) എന്നിവരാണ് അറസ്റ്റിലായത്. വാഹനം ഓടിച്ച കേരളാ കോൺഗ്രസ് (എം) നേതാവ് ജേക്കബ് പിണക്കാട്ട് (46), ജിജോ (ഉണ്ണി-26) എന്നിവർ ഒളിവിലാണ്.                                    യു.ഡി.എഫ്. വാഴത്തോപ്പ് മണ്ഡലം കൺവീനറും കേരളാ കോൺഗ്രസ്സ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയുമായ ജേക്കബ് പിണക്കാട്ട് റോഷി അഗസ്റ്റിൻ എം.എൽ.എ.യുടെ അടുപ്പക്കാരനാണ്. ബിവറേജസ് കോർപ്പറേഷനിലെ ജീവനക്കാരനും ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് തൊട്ടിയിൽ ജോർജ്ജ്. ഒരാഴ്ചമുമ്പ് തടിയമ്പാട്ട് നടന്ന ആക്രമണത്തിന് പിന്നിലും തൊട്ടിയിൽ ജോർജുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച വെള്ളിയാഴ്ച വൈകിട്ട് കരിമ്പനിൽ ഒത്തുകൂടി മദ്യപിച്ചശേഷം കാറിൽ രാത്രി ഒൻപതോടെ ബിഷപ്പ് ഹൗസിന് മുന്നിലെത്തി പ്രാർത്ഥന കഴിഞ്ഞ് ബിഷപ്പ് പുറത്തിറങ്ങിയപ്പോൾ ഗുണ്ടുകൾ എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരെണ്ണം ബിഷപ്പിന് സമീപം പൊട്ടി. ശബ്ദംകേട്ട് വൈദികർ പുറത്തിറങ്ങി ബഹളം വച്ചതോടെ ഇവർ സ്ഥലംവിട്ടു.തൊടുപുഴ ഡിവൈ.എസ്.പി. സാബു മാത്യു, ഇടുക്കി സി.ഐ. മാർട്ടിൻ മാത്യു, എസ്.ഐ. നെറ്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: