Pages

Sunday, May 18, 2014

വാരാണാസിയുടെ ഗംഗയുടെയും പ്രൗഢി പുനസ്ഥാപിക്കും -മോദി

             



 വാരാണാസിയുടെ ഗംഗയുടെയും                      പ്രൗഢി പുനസ്ഥാപിക്കും -മോദി


top newsപ്രതിപക്ഷമുണ്ടാക്കാന്‍ മുന്നണി രൂപീകരിക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്ന് നരേന്ദ്രമോദി. രാജ്‌നാഥ്‌സിംഗിനെ ഏറ്റവും മികച്ച പാര്‍ട്ടി അധ്യക്ഷനെന്ന് വിശേഷിപ്പിച്ച മോദി തന്റെ പ്രചാരണ റാലി മുടക്കിയ തെരഞ്ഞെടുപ്പ് കമ്മീഷനെ വാരാണാസിയലെ വിജയറാലിയില്‍ പരോക്ഷമായി വിമര്‍ശിച്ചു. ഗംഗയുടെയും വാരാണാസിയുടെയും പ്രൗഢി വീണ്ടെടുക്കുമെന്നും ഹിന്ദു ഹൃദയഭൂമിയില്‍ നടത്തിയ റാലിയില്‍ പറഞ്ഞു.
വോട്ടര്‍മാരോട് സംസാരിക്കാതെയും വോട്ടര്‍മാരുടെ വാക്കുകള്‍കേള്‍ക്കാതെയും ഒരു സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പില്‍  ജയിക്കുന്നത് ആദ്യമായിരിക്കുമെന്ന് മോദി പറഞ്ഞു. വാരാണാസിയില്‍ തന്റെ പ്രചാരണറാലി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതിനെതിരായ പരോക്ഷമായ വിമര്‍ശനമായിരുന്നു മോദിയുടെ വാക്കുകള്‍. വാരാണാസിയുടെ ഗംഗയുടെയും പ്രൗഢി താന്‍ പുനസ്ഥാപിക്കും. എന്നാല്‍ മോദി അതിനായി കരാര്‍എടുത്തയാളല്ല. ഗംഗയുടെ ശുദ്ധീകരണം സാധ്യമാക്കാന്‍ ഓരോ വാരാണാസിക്കാരന്റെയും സഹായം ആവശ്യമാണ് മോദി വ്യക്തമാക്കി.
ഇന്ത്യയില്‍സ്വാതന്ത്ര്യത്തിന് ശേഷം ലഭിച്ച ഒരാളുടെ നേതൃത്വത്തില്‍സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഇതാദ്യമാണെന്നും പ്രതിപക്ഷമുണ്ടാക്കാന്‍ മുന്നണി രൂപീകരിക്കേണ്ട അവസ്ഥയാണ് ഇത്തവണ സംജാതമായിരിക്കുന്നതെന്നും മോദി പറഞ്ഞു.വാരാണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജ ചടങ്ങുകളില്‍ മോദി പങ്കെടുത്തു. തുടര്‍ന്ന് ഗംഗാ ആരതിക്കും ശേഷമാണ് മോദി വാരാണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: