Pages

Friday, May 9, 2014

പാശ്‌ചാത്യരുടെ വൃത്തി അപാരം തന്നെ


പാശ്ചാത്യരുടെ വൃത്തി
അപാരം തന്നെ
mangalam malayalam online newspaper                    വൃത്തിയുടേയും സംസ്‌ക്കാരികതയുടേയും പേരില്‍ ദരിദ്ര രാജ്യങ്ങളെ അറപ്പോടെയും വെറുപ്പോടെയും കാണുന്ന പാശ്‌ചാത്യരോട്‌ ഇതൊക്കെ കാണുമ്പോള്‍ ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തിട്ടു മതി അന്യന്റെ കണ്ണിലെ കരടെടുപ്പെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാനാകുമോ? ഫിലാഡല്‍ഫിയയിലെ ഒരു റേഡിയോ സ്‌റ്റേഷന്റെ സംഗീത പരിപാടിക്കായി എത്തിയ പ്രേക്ഷകര്‍ മലമൂത്ര വിസര്‍ജ്‌ജനം നടത്തിയത്‌ സമീപത്തെ വീടുകളുടെ പരിസരത്തും പൊതുവഴിയിലും.വേദിക്ക്‌ സമീപത്തെ വീടുകളുടെ മതിലും ഭിത്തിയുടെ മറവുമെല്ലം കാര്‍പോര്‍ച്ചും കാറുകളുമെല്ലം പരിപാടിയില്‍ പങ്കെടുത്തവര്‍ കക്കൂസാക്കി മാറ്റി. ചിലരാകട്ടെ കെട്ടിടങ്ങള്‍ക്കിടയിലുള്ള ചെറിയ ഇടം വേശ്യാലയമാക്കിക്കളഞ്ഞു. റോക്ക്‌ 104.5 എന്ന പ്രാദേശിക റേഡിയോ സ്‌റ്റേഷന്റെ ആഴ്‌ചാവസാന സംഗീത പരിപാടിയാണ്‌ വേദിക്ക്‌ സമീപത്തെ വീട്ടുകാര്‍ക്ക്‌ നരകമായത്‌. പരിപാടിയില്‍ വെള്ളമടിച്ച്‌ കൂത്താടിയെത്തിയവര്‍ വീട്ടു വളപ്പിലും കാര്‍പോര്‍ച്ചിലും മലമൂത്ര വിസര്‍ജ്‌ജനം നടത്തി. പോര്‍ച്ചില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറുകള്‍ പോലും ഇവര്‍ വെറുതേ വിട്ടില്ല.

                   അഞ്ചോ പത്തോ പേരാണ്‌ ചെയ്‌തതെങ്കില്‍ കുറ്റമില്ലായിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ നൂറുകണക്കിന്‌ പേര്‍ ഇങ്ങിനെ ചെയ്‌തതോടെ വീട്ടുകാര്‍ക്ക്‌ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്‌ഥയിലായി. വീട്ടുകാരും നാട്ടുകാരുമെല്ലാം നോക്കി നില്‍ക്കേയാണ്‌ പലരും അത്യാവശ്യ കാര്യം നിര്‍വ്വഹിച്ചത്‌. പരിപാടിക്കെത്തിയ ചില യുവാക്കള്‍ മറ പോലും നോക്കാതെ കുട്ടികള്‍ നോക്കി നില്‍ക്കേ ലൈംഗികതയിലും ഏര്‍പ്പെട്ടു. കുട്ടികള്‍ കാണുന്നതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ ഒച്ചവെച്ചെങ്കിലും അതു പോലും പലരും അവഗണിച്ചെന്നും പരാതിയുണ്ട്‌.പരിപാടി സംഘടിപ്പിച്ചവര്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിക്കാഞ്ഞതും മലമൂത്ര വിസര്‍ജ്‌ജനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാഞ്ഞതും വ്യാപക പരാതികള്‍ക്ക്‌ ഇടയാക്കി മാറ്റിയിട്ടുണ്ട്‌. വീടും പരിസരവും വൃത്തിയാക്കി തരാന്‍ പരിപാടിയുടെ നടത്തിപ്പ്‌ മേധാവിയെ സമീപിച്ച നാട്ടുകാരോട്‌ അതൊക്കെ റേഡിയോ സ്‌റ്റേഷന്റെ ഉത്തരവാദിത്വമാണെന്ന്‌ പറഞ്ഞു. റേഡിയോ സ്‌റ്റേഷന്‍ സംഘാടകരെ പഴിചാരാനും തുടങ്ങിയതോടെ നിയമ നടപടിക്കായി ഒരുങ്ങുകയാണ്‌ നാട്ടുകാര്‍.( Ref: Mangalam)

                                                         പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: