ചരിത്രമായി മാറിയ ബസേലിയോസ് ദിദിമോസ് പ്രഥമൻ വലിയ ബാവ
ഓർത്തഡോക്സ് സഭയിലെ മെത്രാൻ തിരഞ്ഞെടുപ്പിന് കൃത്യമായ മാർഗനിർദേശം നടപ്പിലാക്കി അദേഹം വിജയം കൈവരിച്ചു. മുൻപ് ഓർത്തഡോക്സ് വിശ്വാസിയും അവിവാഹിതനും 18 വയസിന് മുകഴിൽ പ്രായമുള്ള ഏതൊരാൾക്കും മെത്രാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാമായിരുന്നു. ഇതു കൂടാതെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്നതുപോലെ പരസ്യ വോട്ട് പിടുത്തവും നടന്നിരുന്നു. ഇതുമൂലം ആവശ്യമുള്ള മെത്രാൻമാരെ തിരഞ്ഞെടുക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കുകയും മത്സരിക്കുന്നതിന് അടിസ്ഥാനയോഗ്യത നിശ്ചയിക്കുകയും ചെയ്തു. നാമനിർദേശപത്രികൾ പരിശേദിക്കുന്നതിന് സ്ക്രീനിങ്ങ് കമ്മറ്റിയെ നിശ്ചയിക്കുകയും ചെയ്തു. ഇപ്പോൾ ഇവരുടെ ലിസ്റ്റിൽ ഇടം പിടുക്കുന്നവർക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ഇതു മൂലം ദിദിമോസ് വലിയ ബാവയുടെ ഭരണകാലത്ത് രണ്ട് മലങ്കര അസോസിയേഷനുകൾ ചേർന്ന് അന്ന് ആവശ്യമുള്ള 14 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. 14 മെത്രാമാരെ തിരഞ്ഞെടുക്കുന്നതിന് അദ്ധ്യക്ഷത വഹിക്കുകയും ,14പേരെയും വാഴിക്കുകടും ചെയ്തുവെന്നുള്ള റിക്കോഡ് വലിയ ബാവയ്ക്ക് സ്വന്തമാണ്. അഞ്ചു വർഷത്തെ ഭരണത്തിനിടയിൽ നാലു തവണ മലങ്കര അസോസിയേഷൻ വിളിച്ചുകൂട്ടിയെന്ന റിക്കോഡും ഉണ്ട്.ഒരു തവണ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനും മറ്റൊന്ന് കൂട്ടുട്രസ്റ്റികളെ തിരഞ്ഞെടുക്കുന്നതിനുമാണ് മറ്റ് രണ്ട് തവണ അസോസിയേഷൻ വിളിച്ചു ചേർത്തത്. ചുരുങ്ങിയ കാലയളവിനുള്ളിലും ഒരു തവണ മൂറോൻ കൂദാശ നടത്തുന്നതിനും അദേഹത്തിന് സാധിച്ചു. ഇടവക പൊതുയോഗങ്ങളിൽ പുരുക്ഷന്മാരെ പോലെ സ്ത്രീകൾക്കും പ്രാതിനിധ്യം ഉണ്ടാക്കുന്നതിന് നിയമഭേദഗതി ഉണ്ടാക്കുന്നതിന് അവസാനകാലയളവിൽ കഴിഞ്ഞു. രണ്ട് മലങ്കര അസോസിയേഷനുകളിൽ വനിതയെ വരണാധികാരിയായി നവരണാധികാരിയായി ചെയ്തു.ഇതെല്ലാം തന്നെ സഭയുടെ പല പുരോഗമനങ്ങൾക്കും ഇടയാക്കി. 90-ാം ജന്മദിനത്തിൽ അവിചാരിതമായിട്ടാണ് അദേഹം തന്റെ സ്ഥാനത്യാഗ തീരുമാനം സഭയെ അറിയിച്ചത്. അന്ന് തന്നെ സഭ അദേഹത്തിന് 'വലിയ ബാവ' എന്ന പദവി നൽകി ആദരിച്ചു. സഭയിൽ ആദ്യമായിട്ടാണ് ഒരു കാതോലിക്കായ്ക്ക് വലിയ ബാവ പദവി നൽകുന്നത്. അവസാനമായി ഏറ്റവും പ്രായമേറിയ കാതോലിക്കായെന്ന ബഹുമതിയും സ്വന്തമാക്കിയാണ് ദിദിമോസ് പ്രഥമൻ വലിയ ബാവ കടന്നു പോകുന്നത്.
പ്രൊഫ്.ജോണ് കുരാക്കാർ
No comments:
Post a Comment