കൊള്ളപലിശക്കാരെ നിലയ്ക്ക് നിർത്താൻസർക്കാരിന് കഴിയണം
കൊള്ളപ്പലിശ
ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാര്‍
നാട്ടിലെങ്ങും വലവിരിച്ചിരിക്കയാണ്. ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും
ഏറെയുണ്ടെങ്കിലും അവിടത്തെ നടപടിക്രമങ്ങള്‍
പാലിക്കാനാവാത്തതുകൊണ്ടും മറ്റുമാവാം, സ്വകാര്യപണമിടപാടുകാരെ സമീപിക്കുന്നവരേറെയാണ്. ഒരാള്‍ക്ക്
പണത്തിന് അത്യാവശ്യമുണ്ടെന്നറിഞ്ഞാല്‍ വീട്ടിലെത്തി ഇരയിട്ട്
നല്‍കി
കെണിയില്‍പ്പെടുത്തുന്നവര്‍ നഗരങ്ങളില്‍
മാത്രമല്ല നാട്ടിന്‍പുറങ്ങളിലും
ഏറെയാണ്. ആഴ്ചതോറും അവര്‍
കൃത്യമായി വീട്ടിലെത്തി പലിശപ്പണം പിരിച്ചുകൊണ്ടുപോവുകയും ചെയ്യും.
പണം തിരിച്ചുനല്‍കാനായില്ലെങ്കില്‍ പരസ്യമായി ഭീഷണിപ്പെടുത്തി
നാട്ടില്‍ നാണംകെടുത്തും. വീടും
വസ്തുവും കൊള്ളപ്പലിശക്കാര്‍ സ്വന്തമാക്കും. കടം
വാങ്ങിയ ആള്‍ക്ക് ജീവാപായഭീഷണി വരെയുണ്ടാവാം.
ഇത്തരം ബ്ലേഡ് മാഫിയകളെ പിടികൂടാന്‍ സര്‍ക്കാര്‍ സംസ്ഥാനവ്യാപകമായി
റെയ്ഡ് നടത്തുകയാണ്. ബ്ലേഡ് മാഫിയയുടെ ഭീഷണിയും
അതിക്രമവും മൂലം കഴിഞ്ഞദിവസം തിരുവനന്തപുരം
പേരൂര്‍ക്കടയില്‍ ഒരു കുടുംബത്തിലെ
അഞ്ചുപേരും ജീവനൊടുക്കി. ബ്ലേഡ് മാഫിയയാണ് തങ്ങളെ
മരണത്തിലേക്ക് തള്ളിവിട്ടതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൊള്ളപ്പലിശക്കാരുടെ
ചൂഷണം നാട്ടില്‍ ഇന്നോ
ഇന്നലെയോ തുടങ്ങിയതല്ല. അന്യസംസ്ഥാനക്കാരും ഇവര്‍ക്കിടയിലുണ്ട്. ഏറെക്കാലമായി നിലനില്‍ക്കുന്ന
ബ്ലേഡ് മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ കര്‍ശന
നടപടിയാരംഭിക്കാന്‍ അഞ്ചുപേരുടെ ദാരുണ
അന്ത്യം വേണ്ടിവന്നു എന്നത് തികച്ചും ഖേദകരമാണ്.
ഏതായാലും മേലില്‍ കൊള്ളപ്പലിശക്കാര്‍ക്കെതിരെ
കര്‍ശന
നടപടിയുണ്ടാവുമെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു
പറയുന്നുവെന്നത് എന്തുകൊണ്ടും നല്ലതുതന്നെ. കേരള പണം കടംകൊടുക്കല്‍ നിയമത്തിന് വിരുദ്ധമായി
പ്രവര്‍ത്തിക്കുന്നവരെയെല്ലാം
അഴികള്‍ക്കുള്ളിലാക്കുമെന്ന്
ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യദിവസം തന്നെ വിവിധ
ജില്ലകളില്‍ നിന്നായി 75 പേരെ
അറസ്റ്റ് ചെയ്തു. എന്നാല്‍,
ഞായറാഴ്ച പരിശോധന നടക്കുമ്പോള്‍
പല സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നെന്നും വിവരമറിഞ്ഞ്
പലരും രക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്. പോലീസിലെ പല ഉദ്യോഗസ്ഥരും
ബ്ലേഡ് മാഫിയയ്ക്ക് സഹായം ചെയ്യുന്നെന്ന ആരോപണവും
ഉയര്‍ന്നിരുന്നു.
പോലീസില്‍ത്തന്നെ
കൊള്ളപ്പലിശയ്ക്ക് സഹായം നല്‍കുന്നവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി
കര്‍ശനനടപടിയെടുക്കുമെന്ന്
സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെള്ളക്കടലാസിലും മുദ്രപ്പത്രത്തിലും
ഒപ്പിടുവിച്ച് വാങ്ങിയും ബ്ലാങ്ക് ചെക്ക്
കൈവശപ്പെടുത്തിയും ഭൂമിയുടെ ആധാരം പിടിച്ചുവെച്ചുമൊക്കെയാണ്
കൊള്ളപ്പലിശക്കാര്‍ കടം നല്‍കുന്നത്.
വസ്തു ഇടപാടിനുള്ള അഡ്വാന്‍സ്
എന്ന് രേഖയുണ്ടാക്കി പണമിടപാടുകള്‍ നിയമാനുസൃതമാണെന്ന് വരുത്താനുള്ള
ശ്രമവും കാണാറുണ്ട്.
സംസ്ഥാനത്ത്
ബാങ്കുകളും സഹകരണ സംഘങ്ങളും റിസര്‍വ്
ബാങ്ക് അംഗീകരിച്ച ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങളുമുള്‍പ്പെടെ
നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന
ധനകാര്യസ്ഥാപനങ്ങള്‍ വേണ്ടത്രയുണ്ട്. എന്നിട്ടും
ആവശ്യക്കാര്‍ കൊള്ളപ്പലിശക്കാരുടെ അടുത്തേക്ക്
ചെല്ലുന്നതെന്തുകൊണ്ടാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ആവശ്യക്കാരെ സഹായിക്കാന്‍ അംഗീകൃതസ്ഥാപനങ്ങള്‍ക്ക്
സാധിക്കേണ്ടതാണ്. ബാങ്കുകളിലും മറ്റും വായ്പയ്ക്ക് ചട്ടപ്രകാരമുള്ള
നടപടിക്രമങ്ങളുണ്ട്. അവ പാലിക്കുന്നതിനുള്ള
മടിയാണോ അതോ പ്രായോഗിക
വിഷമതകളാണോ പ്രശ്‌നമെന്ന്
വിലയിരുത്തണം. കൊള്ളപ്പലിശക്കാര്‍ 1,000 രൂപയ്ക്ക് മാസം
100 രൂപ മുതല്‍ മേലോട്ടാണ്
പലിശ ഈടാക്കുന്നതെന്നറിഞ്ഞിട്ടും അവരുടെ കെണിയില്‍ ചെന്ന് പെടുന്നവരില്‍ അഭ്യസ്തവിദ്യരും ബിസിനസുകാരും
വരെയുണ്ട്. ആവശ്യത്തിലുപരി ആഡംബരജീവിതത്തിനുവേണ്ടി കൊള്ളപ്പലിശക്കാരെ ആശ്രയിക്കുന്നവരുമുണ്ട്. തിരിച്ചടയ്ക്കാനുള്ള സ്വന്തം ശേഷി ഉറപ്പാക്കിയേ
വായ്പയെടുക്കാവൂ. വായ്പകളെടുക്കുന്നത് ഒഴിവാക്കാനാവുമോ, വായ്പത്തുക എത്രത്തോളം കുറയ്ക്കാനാവും
ആവശ്യം അല്പകാലത്തേക്ക് മാറ്റിവെക്കാനാവുമോ തുടങ്ങി അതേക്കുറിച്ച് നല്ലപോലെ
ആലോചിച്ച ശേഷമേ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെപ്പോലും സമീപിക്കാവൂ. തിരിച്ചടവിന്റെ തവണ മുടങ്ങിയാല്‍ ഈടുവെച്ച വസ്തു
ലേലം ചെയ്‌തെടുക്കാന്‍ ബാങ്കുകള്‍ക്കും
മറ്റും എളുപ്പം സാധിക്കുംവിധമാണ് ഇപ്പോഴത്തെ
നിയമവ്യവസ്ഥ. ബാങ്കുകളുടെ കിട്ടാക്കടം കുറയ്ക്കാനാണ് അത്തരം നിയമങ്ങളെന്നത് വേറെ
കാര്യം. അത്തരം നിയമവ്യവസ്ഥകളൊന്നും പാലിക്കാതെ
നൂറും ഇരുനൂറും ശതമാനം പലിശ
ഈടാക്കുന്നവരാണ് കൊള്ളപ്പലിശക്കാര്‍. കടമെടുക്കുന്നവര്‍
ഇക്കൂട്ടരെ ആശ്രയിക്കുന്നത് ഒഴിവാക്കുക തന്നെ വേണം.സമൂഹത്തില്‍ ആഴത്തില്‍ വേരോട്ടമുള്ളവരാണു ബ്ലേഡുകാര്‍. കാലങ്ങളായി ഇവര്‍ പാവപ്പെട്ടവരുടെ സ്വത്തും പണ്ടങ്ങളും വാങ്ങി വന്‍പലിശയ്‌ക്കു പണം കടം നല്‌കുന്നു. പലിശയും മുതലും ചേര്‍ത്തു വന്‍ തുകയുടെ ബാധ്യതയാണു പണം വാങ്ങുന്നവര്‍ക്കുള്ളത്. മറ്റൊരു നിര്‍വാഹവുമില്ലാതെ വരുമ്പോഴാണു വിവേകികളായവര്‍പ്പോലും ബ്ലേഡിനു മുന്നില്‍ നിസഹായതതോടെ തലവച്ചുനല്‍കുന്നത്. ഒരുവിധം പലിശ അടച്ച് അതു മുതലിലും കവിഞ്ഞാലും ബ്ലേഡിന്റെ പിടി അയയാറില്ല. ഒടുവില്‍, ഈ ഊരാക്കുടുക്കില്‍നിന്നു കരകയറാന്‍ വീണ്ടും മറ്റൊരു ബ്ലേഡുകാരന്റെ സഹായം തേടും. അങ്ങനെ ഒരിക്കലും അവസാനിക്കാത്ത കടക്കെണിയും അതിനൊപ്പം ഭീഷണിയും ചേരുമ്പോള്‍ അതിജീവിക്കാന്‍ ശേഷിയില്ലാത്തവര്‍ ജീവനൊടുക്കും. അതാണിപ്പോള്‍ കേരളക്കരയില്‍ കാണുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment