Pages

Tuesday, May 27, 2014

MODI,SHARIF DISCUSS INDIA-PAKISTAN TIES


പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ർച്ച നടത്തി
തീവ്രവാദവും മുംബൈ തീവ്രവാദി ആക്രമണക്കേസിന്റെ വിചാരണയും അടക്കമുള്ള വിഷയങ്ങള്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നയിച്ചു. മുംബൈ തീവ്രവാദി ആക്രമണക്കേസില്‍ പാകിസ്താനില്‍ നടക്കുന്ന വിചാരണ വൈകുന്നകാര്യവും തീവ്രവാദം സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ചു. വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ചചെയ്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, വിദേശകാര്യ സെക്രട്ടറി സുജാത സിങ് എന്നിവരും ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


ദീര്‍ഘകാലത്തിനുശേഷം ന്യൂഡല്‍ഹിയിലെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോദിയുമായി നടത്തിയ ചര്‍ച്ച സൗഹൃദാന്തരീക്ഷത്തില്‍ ഉള്ളതും ക്രിയാത്മകവും ആയിരുന്നു. ചരിത്രപരമായ കൂടിക്കാഴ്ചയാണ് നടന്നത്. സൗഹൃദത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞു. ഇന്ത്യയുമായി എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യാന്‍ പാകിസ്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയ്ക്കുനേരെ പാക് മണ്ണില്‍നിന്ന് ഉണ്ടാകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി സുജാതാസിങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുംബൈ തീവ്രവാദി ആക്രമണക്കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുന്നതിനുവേണ്ടി വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ആശയവിനിമയം തുടരും. പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ , തീവ്രവാദ പ്രവര്‍ത്തനങ്ങളും അക്രമവും അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സുജാത സിങ് കൂട്ടിച്ചേര്‍ത്തു. സമാധാനത്തിന്റെ സന്ദേശവുമായാണ് താന്‍ വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അദ്ദേഹം ഇന്നുതന്നെ പാകിസ്താനിലേക്ക് മടങ്ങും. അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം എന്നിവരുമായും മോദി ചൊവ്വാഴ്ച ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. 

                                                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                                             

No comments: