
മനശ്ശാന്തി തേടുന്ന കേരളം
ഒ.കെ. മുരളീകൃഷ്ണന്
മാനസിക പിരിമുറുക്കവും വിഷാദവും കേരളത്തില്‍
കൂടിവരുന്നതായാണ് കണക്ക്. ഗുരുതരമായ മാനസികരോഗമുള്ളവര്‍ സമൂഹത്തിന്റെ ഒരു
ശതമാനം വരും. എന്നാല്‍,
ഏത് രോഗത്തിനും ചികിത്സകിട്ടുന്ന
കേരളത്തില്‍ ഇന്നും മനോരോഗ
ചികിത്സ കൈയെത്തുംദൂരത്ത് എത്തിയിട്ടില്ല. മനോരോഗ ആസ്പത്രികളെല്ലാം നഗരം
കേന്ദ്രീകരിച്ചാണ്. ചെറിയ മനോവിഷമത്തിന് കൗണ്‍സലിങ്
നടത്തേണ്ടവര്‍പോലും
എവിടെ പോകണമെന്നറിയാതെ വിഷമിക്കുന്നു. മറ്റേതൊരു രോഗത്തെയുംപോലെ മടികൂടാതെ
ഡോക്ടറെ കാണിച്ച് ചികിത്സിക്കേണ്ട മനോരോഗം
സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകാരണം ഒളിച്ചുവെക്കപ്പെടുന്നു.
പാവപ്പെട്ടവര്‍ക്ക്
ആശ്വാസമാകേണ്ട സര്‍ക്കാര്‍മേഖല
സാന്ത്വനഹസ്തവുമായി താഴേത്തട്ടിലെത്തുന്നില്ല. സാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്ന
കേരളീയര്‍ ഇന്നും മനോരോഗങ്ങളെക്കുറിച്ചും
അതിനാവശ്യമുള്ള ചികിത്സയെക്കുറിച്ചും അബദ്ധധാരണകള്‍ വെച്ചുപുലര്‍ത്തുന്നു. സമൂഹവും സര്‍ക്കാറും
കൈകോര്‍ത്ത്
നീങ്ങേണ്ട, ചികിത്സപോലെത്തന്നെ പുനരധിവാസത്തിനും പ്രാധാന്യമുള്ള മനോരോഗ ചികിത്സാമേഖലയെക്കുറിച്ച് ഒരന്വേഷണം. ഒ.കെ. മുരളീകൃഷ്ണന്‍ എഴുതുന്ന പരമ്പര
ഇന്നുമുതല്‍ നാലാം പേജില്‍.
ശാരീരികാരോഗ്യത്തെക്കുറിച്ച്
ഏറെ ബോധമുള്ളതും മാനസികാരോഗ്യത്തെക്കുറിച്ച്
വളരെ കുറിച്ചുമാത്രം പരിഗണനയുള്ളതുമായ
ജനതയാണ് കേരളത്തിലേത്. ഒട്ടേറെ സര്‍വേ നടക്കുന്ന
ഇന്ത്യയിലും കേരളത്തിലും മാനസികാരോഗ്യ നിലവാരം വിലയിരുത്താന്‍
സമഗ്രമായ ഒരൊറ്റ സര്‍വേപോലും നടന്നില്ലെന്നതാണ് വാസ്തവം.
2012-ലെ സി.എ.ജി. റിപ്പോര്‍ട്ട്
അനുസരിച്ച് സംസ്ഥാനത്തെ ജനങ്ങളില്‍ 5.86 ശതമാനം
പേര്‍ക്ക്
രോഗാവസ്ഥയിലേക്കെത്തുന്ന മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത് ദേശീയ ശരാശരി(രണ്ടുശതമാനം)യുടെ മൂന്നുമടങ്ങാണ്.കേരള
ജനസംഖ്യയുടെ 13 ശതമാനത്തോളംവരുന്ന മുതിര്‍ന്നവരിലെ
മാനസികാരോഗ്യപ്രശ്‌നം
അതിലേറെ രൂക്ഷമാണ്. 65 വയസ്സിനുമേലെ പ്രായമുള്ളവരില്‍ മൂന്നുശതമാനം പേര്‍ക്ക്
മേധക്ഷയം കണ്ടെത്തിയിട്ടുണ്ട്. 20 വയസ്സിനുമേലെ പ്രായമുള്ളവരില്‍ 15 ശതമാനത്തോളം വിഷാദരോഗം
പിടിപെട്ടവരാണ്. ലോകാരോഗ്യ സംഘടന പുതിയ കാലത്തിന്റെ
മരണദൂതന്‍ (new age killer)എന്ന് വിശേഷിപ്പിച്ച്, പ്രത്യേക
ദൗത്യസേനവേണമെന്ന് നിര്‍ദേശിച്ച രോഗമാണിത്. അതുപോലെ
കേരളത്തില്‍ ആത്മഹത്യചെയ്യുന്നവരില്‍
17.2 ശതമാനം മാനസികരോഗംകൊണ്ടാണെന്നത് കരുതലോടെ കാണേണ്ടതാണ്. ദേശീയ
ശരാശരി ആറുശതമാനമായിരിക്കെയാണ് കേരളത്തിലെ ഈ അവസ്ഥ.കണക്കുകള്‍ കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം.
പനി വന്നാല്‍
ഡോക്ടറുടെയടുത്ത് ഓടിയെത്തുന്നതുപോലെ മനസ്സിന്റെ ആകുലതകള്‍ക്ക് ആരും വൈദ്യസഹായം
തേടാത്തതാണ് കേരളമനസ്സിന്റെ ഈ അശാന്തി
പുറത്തറിയാതിരിക്കാന്‍ കാരണം. എല്ലാ
മാനസികരോഗത്തെയും ഭ്രാന്ത് എന്ന രീതിയില്‍ കാണുന്ന സമൂഹത്തിന്റെ
തെറ്റായ രീതിയെത്തുടര്‍ന്ന്
ചികിത്സ രഹസ്യമാക്കിവെക്കുന്നതും മറ്റൊരു കാരണമാണ്.
മദ്യപാനത്തില്‍നിന്ന്
മനോരോഗത്തിലേക്ക്
കേരളത്തില്‍ മദ്യപാനംകൊണ്ടുള്ള മനോരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി മനോരോഗവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മദ്യവും
മയക്കുമരുന്നും മസ്തിഷ്‌കത്തെ
അപകടത്തിലാക്കുന്നു. മതിഭ്രമം, സംശയരോഗം, മനോവിഭ്രാന്തി
തുടങ്ങിയവ അമിത മദ്യപാനംകൊണ്ട് ഉണ്ടാകും.
മയക്കുമരുന്നുകള്‍ സ്വാഭാവിക മനോനിലയെ
തകിടംമറിക്കുന്നവയാണ്. ചെറുതായി തുടങ്ങിയാല്‍പ്പോലും ക്രമേണ നിയന്ത്രണംവിട്ട്
അടിമയാകുന്നുവെന്നതാണ് മയക്കുമരുന്നുകളുടെ പ്രത്യേകത.മദ്യം കഴിക്കുന്നവരുടെ
തെറ്റിദ്ധാരണ, തലയ്ക്കുപിടിക്കാത്തത് അവരുടെ ശക്തികൊണ്ടാണ് എന്നാണ്.
എന്നാല്‍, മസ്തിഷ്‌കം ഒരു
പ്രതിരോധം എന്നനിലയില്‍ ശരീരത്തിന്റെ
സഹനശക്തി ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ഇത്
ഉയര്‍ന്നുകഴിഞ്ഞാല്‍ മദ്യപാനം പെട്ടെന്ന്
നിര്‍ത്തുന്നവര്‍ക്ക്
അപസ്മാരവും വിറയലുമടക്കമുള്ള അവസ്ഥകള്‍ ഉണ്ടാകും.
ശാസ്ത്രീയമായ ഡീഅഡിക്ഷന്‍ ചികിത്സകൊണ്ട്
ഇത് ക്രമേണ മാറ്റാം.
കേരളത്തില്‍ ഇന്ന് മദ്യം
ഉപയോഗിക്കുന്നവരുടെ പ്രായം കുറഞ്ഞുവന്ന്, ശരാശരി
14 വയസ്സായതായി ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.ബൈപോളാര്‍ ഡിസീസ്, സ്‌കീസോഫ്രീനിയ,
കൂടിയ വിഷാദം, സംശയരോഗം തുടങ്ങി
ഗുരുതരമായ മാനസികരോഗങ്ങള്‍ ഉള്ളവരുടെ ശതമാനം സമൂഹത്തില്‍ ഏറെ വര്‍ധിച്ചിട്ടില്ലെന്ന്
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്
ആസ്പത്രിയിലെ സൈക്യാട്രിസ്റ്റ് സി.ജെ.
ജോണ്‍ പറയുന്നു.
ലോകത്ത് എല്ലായിടത്തും അതിന്റെ വ്യാപനം ഒരേ
തരത്തിലായിരിക്കും. എന്നാല്‍, മനോസംഘര്‍ഷങ്ങളുമായി
ബന്ധപ്പെട്ട രോഗങ്ങളാണ് ഇപ്പോള്‍ വര്‍ധിച്ചുവരുന്നത്.
മദ്യപാനമുണ്ടാക്കുന്ന മാനസികരോഗവും വന്‍തോതില്‍ കൂടുന്നതായി
അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ കുട്ടികള്‍ക്ക്
എന്തുപറ്റി?
___________________________________________________________________________________
To have mental peace is not always that easy. It's your mind that controls what you think, the prostitute from talking out loud, and saying what you feel. You can get mental reassurances from talking to yourself internally. Your mind lets your hear what you want to hear, it makes your mind focus but that doesn't mean anything you ignore won't come back. Finding mental peace is like finding that needle in a haystack, you don't know where to start without getting pricked, almost like a rose's thorns. So beautiful, but deadly. The thing about your mind is that it controls a lot of things, your mind is nothing, yet real. Where your thoughts are, the way you judge things.
___________________________________________________________________________________
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment