Pages

Friday, May 30, 2014

70-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം

70-ാമത് അമേരിക്കന് മലയാളി
സാഹിത്യ   സല്ലാപം

മെയ്‌ മുപ്പത്തിയൊന്നാം തീയതി സംഘടിപ്പിക്കുന്ന എഴുപതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ഉന്നത വിദ്യാഭ്യാസം എന്നുള്ളതാണ് ചര്‍ച്ചാ വിഷയം. മുന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലറും ഭിഷഗ്വരനും പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ ഡോ. ബി. ഇക്ബാല്‍ ആയിരിക്കും വിഷയത്തില്‍ പ്രബന്ധാവതരണം നടത്തും. വിഷയത്തില്‍ അറിവും പരിചയവുമുള്ള ധാരാളം ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. എല്ലാവരെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മെയ്‌ ഇരുപത്തിനാലാം തീയതി സംഘടിപ്പിച്ച അറുപത്തിയൊമ്പതാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘മലയാള കവിത – കുമാരനാശാന്റെ സ്നേഹ സങ്കല്‍പം’ എന്നുള്ളതായിരുന്നു ചര്‍ച്ചാ വിഷയം. പ്രസിദ്ധ എഴുത്തുകാരിയും മലയാള ഭാഷാദ്ധ്യാപികയുമായിരുന്ന പ്രൊഫ. ജി. വിലാസിനി പ്രബന്ധം അവതരിപ്പിച്ചു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സിന്റെ പ്രവാസി കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡിന് അര്‍ഹത നേടിയ അമേരിക്കന്‍ മലയാളിയും ചെറുകഥാകൃത്തുമായ റീനി മമ്പലത്തെ പരിപാടിയില്‍ അഭിനന്ദിച്ചു.ചെറിയാന്‍ കെ. ചെറിയാന്‍, റീനി മമ്പലം, ജേക്കബ്‌ തോമസ്, മുരളി ജെ. നായര്‍, ഡോ. ബി. ഇക്ബാല്‍, പ്രൊഫ. എം. ടി. ആന്റണി, ഡോ. ജോണ്‍ എന്‍. പി., ഡോ. തെരേസാ ആന്റണി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, ജോസ് പുല്ലാപ്പള്ളില്‍, രാജു തോമസ്‌, അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഈശോ ജേക്കബ്‌, സി. എം. സി., മോന്‍സി കൊടുമണ്‍, മാത്യു ജോര്‍ജ്ജ് (ജയിംസ്‌), ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, റജീസ് നെടുങ്ങാടപ്പള്ളി, പി. പി. ചെറിയാന്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ : 1-443-453-0034 കോഡ് 365923 , കൂടുതല്‍ വിവരങ്ങള്‍ക്ക് : 813-389-3395.

                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: