Pages

Saturday, May 10, 2014

തൃശൂർപൂരം -2014-വർ­ണ­വി­സ്‌­മ­യം കു­ട­നി­വർ­ത്തി


­­വി­സ്­­യം കു­­നി­­ത്തി


trs                 മ­ഴ തൂ­ങ്ങി­നി­ന്ന ആ­കാ­ശ­ത്തി­നു­താ­ഴെ അ­ല­യ­ടി­ക്കു­ന്ന പൂ­ര­ക്ക­ടൽ. മീ­തെ കു­ട­നി­വർ­ത്തി­വ­ച്ച വർ­ണ­വി­സ്‌­മ­യം. പൂ­ര­ങ്ങ­ളു­ടെ പൂ­രം മ­ണ്ണി­ലേ­ക്കും മ­ന­സു­ക­ളി­ലേ­ക്കും നി­റ­ഞ്ഞൊ­ഴു­കി. ഐ­ക്യ­രാ­ഷ്‌­ട്ര സ­ഭ­യു­ടെ പൈ­തൃ­ക­സ­മി­തി­യാ­യ യു­നെ­സ്‌­കോ­യു­ടെ പൈ­തൃ­ക­വി­സ്‌­മ­യ­ങ്ങ­ളിൽ ഇ­ടം­പി­ടി­ച്ച കു­ട­മാ­റ്റം ക­ണ്ണു­കൾ­ക്ക്‌ വി­രു­ന്നാ­യി. ഇ­ല­ഞ്ഞി­ത്ത­റ മേ­ള­ത്തി­നി­ടെ ത­കർ­ത്തു­പെ­യ്യാൻ തു­ട­ങ്ങി­യ മ­ഴ കു­ട­മാ­റ്റ­ത്തി­ന്‌ മു­മ്പേ­ത­ന്നെ അ­ര­ങ്ങൊ­ഴി­ഞ്ഞി­രു­ന്നു.
മ­ഴ­യൊ­ഴി­ഞ്ഞ അ­ന്ത­രീ­ക്ഷ­ത്തി­ലാ­യി­രു­ന്നു ഭ­ഗ­വ­തി­മാ­രു­ടെ കൂ­ടി­ക്കാ­ഴ്‌­ച­യും കു­ട­മാ­റ്റ­വും. മ­നു­ഷ്യ­ക്ക­ട­ലി­നെ സാ­ക്ഷി നിർ­ത്തി ഭ­ഗ­വ­തി­മാർ കൂ­ടി­ക്ക­ണ്ടു. പാ­റ­മേ­ക്കാ­വ്‌, തി­രു­വ­മ്പാ­ടി വി­ഭാ­ഗ­ങ്ങൾ ത­ങ്ങ­ളു­ടെ ര­ഹ­സ്യ­ങ്ങ­ളു­ടെ ചി­മി­ഴി­ലൊ­തു­ക്കി­വ­ച്ച ന­ന്മ­ക­ളെ­ല്ലാം പു­റ­ത്തെ­ടു­ത്ത്‌ പ­തി­ന­ഞ്ച്‌ വീ­തം ഗ­ജ­കേ­സ­രി­ക­ളു­ടെ പു­റ­ത്ത്‌ നി­വർ­ത്തി­വ­ച്ച­പ്പോൾ ലോ­ക­ത്തൊ­രി­ട­ത്തും കാ­ണാ­ത്ത ദൃ­ശ്യ­ചാ­രു­ത­യാ­യി. സാ­ന്ധ്യ­ശോ­ഭ­യിൽ മാ­രി­വി­ല്ല­ഴ­ക്‌ ഇ­തൾ വി­രി­ഞ്ഞു. കു­ട­മാ­റ്റ­മ­ത്സ­ര­ത്തി­ന്‌ തു­ട­ക്ക­മി­ട്ട­ത്‌ തി­രു­വ­മ്പാ­ടി ഭ­ഗ­വ­തി­യാ­യി­രു­ന്നു. കു­ട­മാ­റ്റ മ­ത്സ­രം ഭ­ഗ­വ­തി­മാ­രിൽ നി­ന്ന്‌ പു­രു­ഷാ­ര­ത്തി­ലേ­ക്ക്‌ പ­കർ­ന്ന­തോ­ടെ ഓ­രോ കു­ട­യും നി­വ­രു­മ്പോൾ ആർ­പ്പു­വി­ളി­കൾ മാ­നം­മു­ട്ടി. അ­ടു­ത്ത­തേ­ത്‌ എ­ന്ന ആ­കാം­ക്ഷ­യും ജ­ന­സാ­ഗ­ര­ത്തെ ആ­വേ­ശി­ച്ചു.
പ­തി­വു­തെ­റ്റാ­തെ ഇ­ക്കു­റി­യും സ­ന്ധ്യ മാ­യാൻ തു­ട­ങ്ങി­യ­തോ­ടെ ഇ­രു­വി­ഭാ­ഗ­വും പ്ര­കാ­ശം പ­ര­ത്തു­ന്ന കു­ട­കൾ നി­വർ­ത്തി­വ­ച്ചു. വൈ­കി­ട്ട്‌ അ­ഞ്ച­ര­യോ­ടെ­യാ­ണ്‌ പ്ര­സി­ദ്ധ­മാ­യ തെ­ക്കോ­ട്ടി­റ­ക്കം ന­ട­ന്ന­ത്‌. മേ­ളാ­സ്വാ­ദ­ക­രെ ആ­ന­ന്ദ­ല­ഹ­രി­യിൽ ആ­റാ­ടി­ച്ച ഇ­ല­ഞ്ഞി­ത്ത­റ മേ­ളം പ­ര്യ­വ­സാ­നി­ച്ച­തോ­ടെ വ­ട­ക്കു­നാ­ഥ­നെ വ­ലം­വ­ച്ച്‌ പാ­റ­മേ­ക്കാ­വ്‌, തി­രു­വ­മ്പാ­ടി ഭ­ഗ­വ­തി­മാർ തെ­ക്കേ ഗോ­പു­ര­ ന­ട­വ­ഴി തെ­ക്കോ­ട്ടി­റ­ങ്ങി­യ­തോ­ടെ ജ­ന­സാ­ഗ­രം ഇ­ര­മ്പി­യാർ­ത്തു. ആ­ദ്യ­മി­റ­ങ്ങി­യ­ത്‌ പാ­റ­മേ­ക്കാ­വി­ല­മ്മ­യാ­യി­രു­ന്നു. ക­രിം­പ­ച്ച കു­ട ചൂ­ടി പാ­റ­മേ­ക്കാ­വ്‌ ഭ­ഗ­വ­തി ഏ­ഴാ­ന­ക­ളു­ടെ അ­ക­മ്പ­ടി­യോ­ടെ സ്വ­രാ­ജ്‌ റൗ­ണ്ടിൽ കോർ­പ്പ­റേ­ഷൻ ഓ­ഫീ­സി­നു­മു­ന്നി­ലെ രാ­ജാ­വി­ന്റെ പ്ര­തി­മ­യെ വ­ലം­വ­ച്ച്‌ തി­രി­കെ­യെ­ത്തി തെ­ക്കേ­ഗോ­പു­ര­ത്തി­ന്‌ അ­ഭി­മു­ഖ­മാ­യി നി­ന്ന­പ്പോൾ തി­രു­വ­മ്പാ­ടി ഭ­ഗ­വ­തി ഇ­ളം­പ­ച്ച കു­ട ചൂ­ടി തെ­ക്കേ ഗോ­പു­ര­ന­ട­യിൽ പാ­റ­മേ­ക്കാ­വ്‌ ഭ­ഗ­വ­തി­ക്ക്‌ അ­ഭി­മു­ഖ­മാ­യി നി­ല­യു­റ­പ്പി­ച്ചു. ദേ­വി­മാ­രു­ടെ കൂ­ടി­ക്കാ­ഴ്‌­ച­യെ തു­ടർ­ന്നാ­യി­രു­ന്നു ആ അ­പൂർ­വ്വ­സു­ന്ദ­ര­വും അ­സു­ല­ഭ­വു­മാ­യ കാ­ഴ്‌­ച­പ്പൂ­രം.
                       സ­പ്‌­ത­വർ­ണ­ങ്ങ­ളും ഇ­ഴ­പി­രി­ഞ്ഞ്‌ വാ­നി­ലു­യർ­ന്ന­ത്‌ ആ­ളു­ക­ളെ ആ­വേ­ശ­ഭ­രി­ത­രാ­ക്കി. ഏ­ക വർ­ണ­ത്തി­ലു­ള്ള സാ­ധാ­ര­ണ­ പ­ട്ടു­കു­ട­ക­ളിൽ തു­ട­ങ്ങി മേ­ള­പ്പെ­രു­ക്കം­പോ­ലെ പ­തു­ക്കെ പ­തു­ക്കെ ഇ­രു­വർ­ണ­ങ്ങ­ളും മൂ­വർ­ണ­ങ്ങ­ളും ക­ട­ന്ന്‌ പ­ല നി­ല­ക­ളി­ലു­ള്ള കു­ട­ക­ളും കു­ട­ക­ളെ­ന്ന്‌ തീർ­ത്തു­പ­റ­യാ­നാ­വാ­ത്ത ഭ­ഗ­വ­തി രൂ­പ­ങ്ങ­ളും ആ­കാ­ശ­ത്തേ­യ്‌­ക്കു­യർ­ന്നു. അ­മ്പാ­ടി­ക്ക­ണ്ണൻ, ര­ണ്ടും മൂ­ന്നും നാ­ലും ത­ട്ടു­ക­ളു­ള്ള പ­ട്ടു­കു­ട­കൾ, ഞൊ­റി­വ­ച്ച കു­ട­കൾ, അ­ഷ്‌­ട­ല­ക്ഷ്‌­മി, താ­മ­ര­ക്കു­ട­കൾ, വൈ­ദ്യു­താ­ല­ങ്കാ­രം ഘ­ടി­പ്പി­ച്ച കു­ട­കൾ, മ­ഹാ­വി­ഷ്‌­ണു കോ­ലം, നാ­ഗ­ക്കു­ട­കൾ, ക­ഥ­ക­ളി­ക്കോ­ല­ങ്ങൾ, കു­രു­ത്തോ­ല­ക്കു­ട­കൾ.­­.­­.­­­അ­ങ്ങ­നെ എ­ണ്ണി­യാ­ലൊ­ടു­ങ്ങാ­ത്ത വർ­ണ­രാ­ജി­കൾ ജ­ന­സാ­ഗ­ര­ത്തിൽ അ­ലി­ഞ്ഞു­ചേർ­ന്നു. തി­രു­വ­മ്പാ­ടി വി­ഭാ­ഗം പു­റ­ത്തെ­ടു­ത്ത ഏ­ഴു­നി­ല കു­ട­ക­ളാ­യി­രു­ന്നു കാ­ഴ്‌­ച­പ്പൂ­ര­ത്തി­ന്റെ പ്ര­ധാ­ന ആ­കർ­ഷ­ണം. ഏ­ഴു­ത­ട്ടു­ള്ള വി­ള­ക്കു­പോ­ലെ വൈ­ദ്യു­തി ദീ­പാ­ലം­കൃ­ത­മാ­യ കാ­ഴ്‌­ച­ക്കു­ട­കൾ രാ­ത്രി­യു­ടെ വ­ര­വിൽ വി­സ്‌­മ­യ­മാ­യി. പാ­റ­മേ­ക്കാ­വ്‌ പു­റ­ത്തെ­ടു­ത്ത മു­ന്തി­രി­ക്കു­ല­ക­ളും ആ­സ്വാ­ദ­ക­മ­ന­സിൽ മാ­യാ­ത്ത മു­ദ്ര പ­തി­പ്പി­ച്ചു.­­
                    ഇ­രു­ട്ടി­ന്റെ ക­മ്പ­ളം അ­ന്ത­രീ­ക്ഷ­ത്തിൽ നി­വർ­ന്ന­തോ­ടെ കു­ട­മാ­റ്റം അ­വ­സാ­നി­പ്പി­ച്ച്‌ തി­രു­വ­മ്പാ­ടി ഭ­ഗ­വ­തി എം­ഒ റോ­ഡി­ലൂ­ടെ രാ­ജാ­വി­ന്റെ പ്ര­തി­മ­വ­രെ പോ­യി പ്ര­തി­മ­യെ വ­ലം­വ­ച്ച്‌ തി­രി­ച്ചു സ്വ­രാ­ജ്‌ റൗ­ണ്ടി­ലെ­ത്തി പ­തി­ന­ഞ്ചാ­ന­ക­ളു­ടെ അ­ക­മ്പ­ടി­യോ­ടെ മഠ­ത്തി­ലേ­ക്ക്‌ തി­രി­ച്ചെ­ഴു­ന്ന­ള്ളി. പാ­റ­മേ­ക്കാ­വി­ല­മ്മ­യാ­ക­ട്ടെ നാ­ദ­സ്വ­ര­ത്തി­ന്റെ അ­ക­മ്പ­ടി­യോ­ടെ ക്ഷേ­ത്ര­ത്തി­ലേ­ക്കു തി­രി­ച്ചെ­ഴു­ന്ന­ള്ളി.തി­രു­വ­മ്പാ­ടി ഭ­ഗ­വ­തി­യു­ടെ ഇ­റ­ക്കി­പൂ­ജ­യ്‌­ക്കു­ശേ­ഷം രാ­ത്രി 11.­­30­ഓ­ടെ മൂ­ന്നാ­ന­ക­ളു­ടെ അ­ക­മ്പ­ടി­യോ­ടെ പ­ഞ്ച­വാ­ദ്യ­വി­സ്‌­മ­യ­ത്തി­ക­വോ­ടെ ഭ­ഗ­വ­തി­യു­ടെ മഠ­ത്തിൽ നി­ന്നു­ള്ള വ­ര­വും ആ­ഘോ­ഷ­മാ­യി. രാ­ത്രി 10.­­30­ഓ­ടെ ഏ­ഴാ­ന­ക­ളു­ടെ അ­ക­മ്പ­ടി­യിൽ പാ­റ­മേ­ക്കാ­വി­ല­മ്മ­യു­ടെ പൂ­രം പു­റ­പ്പാ­ടും ന­ട­ന്നു. പു­ലർ­ച്ചെ­യാ­ണ്‌ ഇ­രു­വി­ഭാ­ഗ­ങ്ങ­ളു­ടെ­യും വെ­ടി­ക്കെ­ട്ട്‌. ഇ­ന്ന്‌ പ­കൽ ഇ­രു­വി­ഭാ­ഗ­ങ്ങ­ളു­ടെ­യും പൂ­ര­ങ്ങൾ ന­ട­ക്കും. ഉ­ച്ച­യോ­ടെ പൂ­രം അ­വ­സാ­നി­പ്പി­ച്ച്‌ ഭ­ഗ­വ­തി­മാർ നി­ല­പാ­ടു­ത­റ വ­ലം­വ­ച്ച്‌ ഉ­പ­ചാ­രം­ചൊ­ല്ലി പി­രി­യു­ന്ന­തോ­ടെ മു­പ്പ­ത്തി­യാ­റ്‌ മ­ണി­ക്കൂർ നീ­ണ്ട വർ­ണ­-­മേ­ള­-­താ­ള­-­വാ­ദ്യ വി­സ്‌­മ­യ­ത്തി­ന്‌ കൊ­ടി­യി­റ­ങ്ങും

                                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: