Pages

Friday, April 4, 2014

TRIBUTE PAID TO UNNIKRISHNAN PUTHOOR, RENOWNED NOVELIST AND SHORT STORY WRITER



TRIBUTE PAID TO UNNIKRISHNAN PUTHOOR, RENOWNED NOVELIST AND SHORT STORY WRITER

ജീവിതത്തിലെ തീവ്രാനുഭവങ്ങളെ അനാര്‍ഭാടമായി ആവിഷ്‌കരിച്ച മലയാളത്തിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ വിടവാങ്ങിയിരിക്കുന്നു. വന്യസൗന്ദര്യങ്ങള്‍നിറഞ്ഞ ആ കഥാലോകം ഒരു ഒറ്റയാനെപ്പോലെ നിലകൊള്ളുന്നു. പുതൂരിന്റെ ജീവിതം ഒരു പോരാളിയുടേതായിരുന്നു. തന്റെ ജീവിതപരിസരങ്ങളിലെ പച്ചയായ അനുഭവം ഈ കഥാകാരന്‍ അടുത്തുനിന്നുകണ്ടു. പലപ്പോഴും പുതൂര്‍ ആ അനുഭവങ്ങളുടെ ഭാഗമായി, സാക്ഷിയായി. കാമക്രോധമദമാത്സര്യങ്ങള്‍, കണ്ണീരും കാപട്യവും ലോഭവും മോഹവും ഭക്തിയും മുറ്റിനില്‍ക്കുന്ന അനുഭവങ്ങള്‍പുതൂര്‍ അനുഭവിച്ചലോകവും രചിച്ച ലോകവും ഒന്നുതന്നെയായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകനായും തൊഴിലാളി സംഘാടകനായും ക്ഷേത്രജീവനക്കാരനായും സാംസ്‌കാരികനായകനായും ജീവിതം ആടിത്തീര്‍ത്ത പുതൂര്‍ അമ്പതുകളിലാണ് എഴുതിത്തുടങ്ങുന്നത്. 'കരയുന്ന കാല്പാടുകള്‍' എന്ന ആദ്യസമാഹാരംതന്നെ ആത്മസംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതത്തിന്റെ നേര്‍പകര്‍പ്പായിരുന്നു. അമ്പലവിളക്കിന്റെ തിരിനാളത്തിലേക്ക് പകര്‍ന്ന നെയ്യുപോലെയായിരുന്നു ആ ജീവിതം.

സ്വയം ഉരുകിക്കൊണ്ടുതന്നെ ജീവിതത്തിലേക്ക് കടന്നുവരികയും കടന്നുപോവുകയും ചെയ്ത മനുഷ്യരും അവരുടെ അനുഭവലോകവും നൈസര്‍ഗികമായ വികാരവായ്‌പോടെ പുതൂര്‍ ആവിഷ്‌കരിച്ചു. ജീവിതത്തിന് ചുറ്റുമുള്ള കാപട്യങ്ങള്‍, വേദനകള്‍, പ്രൗഢിയറ്റ തറവാടുകളിലെ നിരാലംബജന്മങ്ങളുടെ ദൈന്യതകള്‍, കാരുണ്യങ്ങള്‍, അമര്‍ത്തിവെച്ച അഭിലാഷങ്ങള്‍, ഇല്ലായ്മകള്‍, എന്നിവയൊക്കെയായിരുന്നു പുതൂര്‍ ആവിഷ്‌കരിച്ച ലോകങ്ങള്‍. കാലത്തിന്റെ ധാര്‍മിക വ്യസനങ്ങളുടെ നടുവില്‍നിന്നുകൊണ്ടാണ് പുതൂര്‍ എഴുതിയത്. അനുഭവവും വികാരവും പരസ്​പരം പുണര്‍ന്നുകിടക്കുന്നതായിരുന്നു ആ ഭാഷ. 'ബലിക്കല്ല്' എന്ന ശ്രദ്ധേയമായ നോവല്‍ തന്നെ ജീവിതാനുഭവങ്ങള്‍ക്ക് നേരേപിടിച്ച കണ്ണാടിയായിരുന്നു. 'നക്ഷത്രക്കുഞ്ഞ്', 'പാവക്കല്ല്യാണം', 'ശവഉറുമ്പുകള്‍', 'ഭാഗപത്രം' തുടങ്ങിയ കഥകളാകട്ടെ സ്വന്തം ജീവിതദുരന്തങ്ങളുടെ നേര്‍ക്കാഴ്ചയായി. കഥയില്‍ തന്റെ മാര്‍ഗദര്‍ശകനായ വൈക്കം മുഹമ്മദ് ബഷീര്‍ പുതൂരിന് നല്‍കിയ വഴിയും അദ്ദേഹം മറന്നില്ല ജീവിതത്തെ എഴുതുക എന്നായിരുന്നു ബഷീറിന്റെ വാക്കുകള്‍.

ആറ് പതിറ്റാണ്ടുനീണ്ട ആ സാംസ്‌കാരിക ജീവിതം, മലയാളത്തിന് എഴുനൂറോളം കഥകളും ഒന്നര ഡസന്‍ നോവലുകള്‍ ഉള്‍പ്പെടെ അമ്പതിലേറെ കൃതികളും സമ്മാനിച്ചു. തിരിച്ചുവിളിക്കൂ എന്ന് സാക്ഷാല്‍ ഗുരുവായൂരപ്പനോട് അവസാനത്തെ കവിതയിലൂടെ അഭ്യര്‍ഥിച്ച പുതൂര്‍ തന്റെ ആവിഷ്‌കാരങ്ങളുടെ സാര്‍ഥകത അറിഞ്ഞുകൊണ്ടുതന്നെയാണ് തിരിച്ചുപോയത്.
Renowned novelist and short story writer Unnikrishnan Puthoor has passed away at a private hospital on 2nd April, 2014, Wednesday. He was 81. He has been undergoing treatment for age related ailments for quite some time.In 1968, he was awarded Kerala Sahithya Academy Award for his novel "Balikkallu". He had also received Guruvayoorappan Trust Odakkuzhal award in the year 2010 for his novel "Ner Reghakal". He was born in Engandiyur, Thrissur. 

Unnikrishnan began his career in college and later joined Guruvayoor Dewaswon office as clerk. He retired from Devaswom in the year 1987. "Jalasamadhi," "Dharmachakram," "Nazhikamani," "Thallaviral" and "Anappaka" are some of his noted works. he had also authored more than 200 short stories.

Prof. John Kurakar



No comments: