2013ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്
Kerala State Film Awards for the year 2013-14 has been announced
ദേശീയ തലത്തില് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട നോര്ത്ത് 24 കാതം (സംവിധാനം: അനില് രാധാകൃഷ്ണ മേനോന്) സംസ്ഥാന തലത്തില് മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ മികച്ച നടനായി അശോക് കുമാറിനെയും (സിആര് നമ്പര് 89) നടിയായി ലെനയെയും (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്) തെരഞ്ഞെടുത്തു. ബാലതാരങ്ങള്ക്കുള്ള പുരസ്കാരം സനുഷ് സന്തോഷും ബേബി അനിതയും പങ്കിട്ടു. ഫിലിപ്പ്സ് ആന്റ് ദ മങ്കിപ്പെന് ആണ് കുട്ടികളുടെ വിഭാഗത്തിലെ മികച്ച ചിത്രം. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി ജിത്തു ജോസഫിന്റെ ദൃശ്യവും തെരഞ്ഞെടുക്കപ്പെട്ടു.
നവാഗത സംവിധായകന്- കെ.ആര് മനോജ്, പ്രത്യേക ജൂറി പരാമര്ശത്തിന് അനീഷ് അന്വര്, ആലാപനം- മൃദുല വാര്യര്, സുരേഷ് ഉണ്ണിത്താന്, സനുഷ, അഫ്സല് യൂസഫ്, കലാഭവന് ഷാജോണ് (ദൃശ്യം), വിജയ് ബാബു, സാന്ദ്രാ തോമസ് എന്നിവര് അര്ഹരായി. മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്കാരം ‘കാഴ്ചയുടെ സത്യം’ (എസ്. ജയചന്ദ്രന് നായര്), 'ഇന്ത്യന് സിനിമയുടെ നൂറ് വര്ഷങ്ങള്'( വിജയകൃഷ്ണന്), ദൈവനര്ത്തകരുടെ ക്രോധം( ഐ. ഷണ്മുഖദാസ്) എന്നിവ നേടി. സിനിമാ ലേഖനത്തിനുള്ള പുരസ്കാരം വി.വിജയകുമാര് നേടി.അതേസമയം, ഏറെ പ്രതീക്ഷ നല്കിയിരുന്ന പേരറിയാത്തവര്, സ്വപാനം എന്നിവയ്ക്ക് ഒരു പുരസ്കാരവും നേടാന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
അവാര്ഡ് നിയമാവലിയില് മാറ്റങ്ങള് കൊണ്ടുവരണമെന്ന് ജുറി സര്ക്കാരിന് ശിപാര്ശ സമര്പ്പിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കാന് തീരുമാനിച്ചതായി തിരുവഞ്ചൂര് രാധാകൃഷ്ണന് അറിയിച്ചു. കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേളകള് സംഘടിപ്പിക്കും. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങള്ക്ക് സബ്സിഡി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment