പ്രകൃതി സൗഹൃദ ബൈക്കുമായി
പെട്രോളും ഡീസലും വേണ്ടാത്ത ബൈക്കുമായി മുസലിയാര്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍. ബേസ് ബൈക്ക് എന്നാണിതിന്റെ പേര്. ബയോ, എയര്‍, സോളാര്‍ ഇലക്ട്രിക് ബൈക്കാണിത്. ബയോഗ്യാസില്‍ നിന്നുണ്ടാകുന്ന മീഥൈനെ ശേഖരിച്ച് എന്‍ജിനില്‍ എത്തിക്കും. 10 ലിറ്റര്‍ ശേഷിയുള്ള സിലിന്‍ഡറാണ് ഉപയോഗിക്കുന്നത്. 1 ലിറ്ററില്‍ നിന്ന് 50 കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനം കിട്ടും. ബയോഗ്യാസ് പോരെങ്കില്‍ എയര്‍പവേര്‍ഡ് സംവിധാനം ഉപയോഗിച്ച് വേഗം കൂട്ടാം. സോളാര്‍ സംവിധാനം വഴി ബാറ്ററി ചാര്‍ജ്‌ചെയ്യും. ഇതും വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരേ സമയം ജനറേറ്ററും മോട്ടോറുമായി പ്രവര്‍ത്തിക്കാനുള്ള ക്രമീകരണവും ഇതിലുണ്ട്. ഈ വണ്ടിക്ക് പേറ്റന്റ് നേടാനുള്ള ഒരുക്കത്തിലാണ് കുട്ടികള്‍. ജിബിന്‍ ബാബു, ജോണ്‍സി ഐസക്ക്, ആര്‍.അനൂപ് കൃഷണന്‍, വിനീത് റ്റി കുറുപ്പ് എന്നിവരാണ് സംരംഭത്തിന് പിന്നില്‍. അധ്യാപകരായ നൈനാന്‍ ചാക്കോ, മധു, അജേഷ് സോമന്‍ എന്നിവര്‍ നേതൃത്വംനല്‍കി. യു ട്യൂബില്‍ ബേസ്‌ബൈക്ക് എന്നടിച്ചാല്‍ ഇതിന്റെ പ്രവര്‍ത്തനം കാണാം.
പ്രൊഫ്. ജോണ്‍ കുരാക്കാർ

1 comment:
Very efficiently written information. It will be beneficial to anybody who utilizes it, including me. Keep up the good work. For sure i will check out more posts. This site seems to get a good amount of visitors.
Electric Bikes
Post a Comment