1. കാന്താരി മുളക്: ദിവസവും അഞ്ചോ ആറോ കാന്താരി മുളക് കഴിക്കുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കുന്നു എന്ന് പറയപ്പെടുന്നു. എരിവ് അധികമായതിനാൽ ആഹാരത്തിനു ശേഷം കഴിച്ച് ധാരാളം വെള്ളവും കുടിക്കണം.അല്ലെങ്ങിൽ അൾസറിനു കാരണമായേക്കാം.
2. കറിവേപ്പില: ഭക്ഷണം പാകം ചെയ്യുമ്പോൾ കറിവേപ്പില ഉപയൊഗിക്കുമെങ്കിലും അത് ചവച്ചരച്ചു കഴിക്കുന്ന ശീലം നമ്മുക്ക് കുറവാണ്.പച്ചക്ക് തിന്നുന്നതും കൊളസ്ട്രോളിനു നല്ലതാണ്.
3. ഇഞ്ചി: കൊളസ്ട്രോളിനു മാത്രമല്ല മറ്റു ഉദരശല്യങ്ങൾക്കും ഇഞ്ചി ഒരു നല്ല ഔഷധമാണ് .ചമ്മന്തി അരച്ചും,കുടിവെള്ളത്തിലും,ചായയിലും ചതച്ചിട്ടും ഇഞ്ചി ഉപയോഗിക്കാം.
4. ഇലുമ്പി പുളി: ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ . കറിആയും ,അചാറായും ,പച്ചക്കും ഒക്കെ നമ്മുക്ക് സേവിക്കാം.
5. വെളുത്തുള്ളി: കൊളസ്ട്രോൾ നിയന്ത്രിക്കാൻ വെളുത്തുള്ളി ഉപയോഗത്തിന്റെ അളവ് കൂട്ടിയാൽ മതിയാകും.വെറുതെ ചവച്ചരച്ചു തിന്നുന്നത് നല്ലതാണ് എങ്കിലും അതിൻറെ രുചി അതിനു അനുവദിക്കുകയില്ല. അതിനാൽ കറിയിൽ ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ അളവ് കൂട്ടിയാൽ മതിയാകും.
6. മോര്: പാട നീക്കിയ മോര് നല്ല ഒരു കൊളസ്ട്രോൾ നിയന്ത്രികനാണ് .പച്ചയായും ,കാച്ചിയും മോര് ഉപയോഗിക്കാം. മോര് കാച്ചുമ്പോൾ ,കറിവേപ്പിലയും,ഉലുവയും,വെളുത്തുള്ളിയും ഉപയോഗിച്ചാൽ ഗുണം ഏറെ ആണ്.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment