വോട്ടിങ് പരിഗണനയില്‍
പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴി വോട്ട് ചെയ്യാനുള്ള
സംവിധാനമൊരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ , ഇപ്പോള്‍ നടന്നുവരുന്ന ലോക്‌സഭാ
തിരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തിക്കമാക്കാനാവില്ലെന്നും കമ്മീഷന്‍ കോടതിയെ
അറിയിച്ചു.പ്രവാസികള്‍ക്ക്
തപാല്‍ വോട്ട് അനുവദിക്കാനാവില്ല. ഇവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍
സംവിധാനം ഒരുക്കാനുള്ള നിയമപരവും സാങ്കതികേതികവുമായ സാധ്യതകള്‍ കമ്മീഷന്‍
ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകം.
ഇതിനായി രണ്ടു മാസത്തെ സമയം ആവശ്യമുണ്ട്-കമ്മീഷന്‍ കോടതിയെ അറിയിച്ചു. രജിസ്റ്റര്‍
ചെയ്ത വോട്ടര്‍മാര്‍ക്ക് ഈ വര്‍ഷം തന്നെ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള
സൗകര്യം ഒരുക്കണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.പ്രവാസി
വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 20 എ വകുപ്പ്
റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കരജേതാവുമായ
ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച
തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.
114
രാജ്യങ്ങളില്‍ പ്രവാസികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും
2012 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 1,00,37,767 പ്രവാസികളില്‍ 11,000 പേര്‍
മാത്രമാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍
ആവശ്യപ്പെട്ടിട്ടുണ്ട്.ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി
പരിഗണിക്കുന്നത്
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment