തട്ടുകടകൾക്ക് നിയന്ത്രണവും തുടർച്ചയായ പരിശോധനയും ഏർപെടുത്തണം
കേരളത്തില്‍ നൂറുകണക്കിനാളുകള്‍
തട്ടുകട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നുണ്ട്. ഇതിലൂടെ ധാരാളം
കുടുംബങ്ങള്‍ അല്ലലില്ലാതെ ജീവിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ തട്ടുകടകളെ
പൂര്‍ണമായി
ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടുള്ള
കാര്യമാണ്. പക്ഷേ, പൊതുജനങ്ങളുടെ
ആരോഗ്യം കണക്കിലെടുത്ത് തട്ടുകടകള്‍ക്ക്
നിയന്ത്രണവും പരിശോധനയും
നടത്തിപ്പിന് മതിയായ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തേണ്ടത് അടിയന്തരമായി ചെയ്യേണ്ട
കാര്യം തന്നെയാണ്. യാത്ര
ചെയ്യുന്നവരും ലോഡ്‌ജുകളില്‍ താമസിക്കുന്നവരും മറ്റുള്ളവരുമടക്കം പ്രതിദിനമെന്നോണം ആയിരങ്ങളാണ് ഭക്ഷണത്തിനായി
തട്ടുകടകളെ ആശ്രയിക്കുന്നത്. തട്ടുകടകളില്‍നിന്ന് ഇവര്‍ക്ക് ശുചിത്വമുള്ള ഭക്ഷണം
ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തണം.മിക്കയിടങ്ങളിലും
തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് മലിനജലമൊഴുകുന്നതും ദുര്‍ഗന്ധപൂരിതവുമായ
ഓടകളുടെ മുകളിലാണ്. രോഗാണുവാഹിനികളായ
ഇത്തരം ഇടങ്ങളില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതു കര്‍ശനമായും തടയുകതന്നെവേണം. തിരക്കുള്ള
നഗരങ്ങളിലെ റോഡുകളുടെ ഓരങ്ങളില്‍
നടത്തുന്ന തട്ടുകടകള്‍ മിക്കതും
ഇത്തരം സാഹചര്യങ്ങളിലാണ്. തട്ടുകടകളില്‍
പാകം ചെയ്യാനും വിളമ്പാനും
ഉപയോഗിക്കുന്ന പാത്രങ്ങള്‍ മതിയായ
രീതിയില്‍ വൃത്തിയാക്കപ്പെടുന്നുണ്ടോ എന്ന കാര്യം
ആരും അന്വേഷിക്കുന്നില്ല. പാത്രങ്ങള്‍ ഒരുതവണ കഴുകിയ
വെള്ളത്തില്‍തന്നെ
വീണ്ടും വീണ്ടും കഴുകുന്നത്
മിക്ക തട്ടുകടകളിലും കാണാവുന്ന ദൃശ്യമാണ്.
കുടിവെള്ളമായി
തട്ടുകടകളില്‍ നല്‍കുന്ന വെള്ളത്തിന്റെ ശുദ്ധി
എത്രയെന്നോ ഈ വെള്ളം
എവിടെനിന്നു ശേഖരിക്കുന്നുവെന്നോ ആര്‍ക്കുമറിയില്ല. ഇത്തരം വെള്ളം മതിയായ
രീതിയില്‍ തിളപ്പിച്ചാറ്റിയല്ല നല്‍കുന്നത്. ജലജന്യരോഗങ്ങള്‍
പടര്‍ത്താന്‍ ഈ സാഹചര്യങ്ങള്‍ കാരണമാകുന്നതുകൊണ്ട്
ഇക്കാര്യത്തില്‍ മതിയായ പരിശോധനയും
കടുത്ത നിയന്ത്രണവും ആവശ്യമുണ്ട്. രാത്രി
മുഴുവന്‍ തട്ടുകടയില്‍
ഉപയോഗിക്കുന്ന മേശയും മറ്റുപകരണങ്ങളും ഉപയോഗശേഷം
യാതൊരു വൃത്തിയുമില്ലാത്ത സ്‌ഥലങ്ങളിലാണ് നിക്ഷേപിക്കുന്നത്. പിറ്റേദിവസം വീണ്ടുമെടുത്ത് ഇത്
ഉപയോഗിക്കുന്നു. ഇത്തരം കാര്യങ്ങളിലൊക്കെ കടുത്ത
നിയന്ത്രണമുണ്ടാവണം.
തട്ടുകടകളില്‍ ജോലി ചെയ്യുന്നവര്‍ വൃത്തിയുള്ള വസ്‌ത്രം
ധരിക്കണമെന്നും തലയില്‍ നെറ്റ് തൊപ്പികള്‍
ധരിക്കണമെന്നതും നിര്‍ബന്ധമാക്കണം. ത്വഗ്‌രോഗങ്ങളോ
മറ്റു പകര്‍ച്ചവ്യാധികളോ ഉള്ളവര്‍ തട്ടുകടകളില്‍ ഭക്ഷണവിതരണത്തിനോ പാകം
ചെയ്യുന്നതിനോ നിയോഗിക്കപ്പെടുന്നതും തടയേണ്ടതുണ്ട്. തട്ടുകടകളിലേക്കു വാങ്ങുന്ന
ഭക്ഷ്യവസ്‌തുക്കളുടെ
ഗുണനിലവാരവും മേന്മയും പരിശോധിക്കപ്പെടണം. കോഴിയിറച്ചിയുടെയും
മറ്റും കാര്യത്തില്‍ പ്രത്യേക
ശ്രദ്ധയുണ്ടാകേണ്ടതുണ്ട്.
തട്ടുകടകളില്‍ കാണുന്ന ഏറ്റവും
ഗുരുതരമായൊരു പ്രശ്‌നം
ഉപയോഗിച്ച എണ്ണതന്നെ ദിവസങ്ങളോളം ഉപയോഗിക്കുന്നു
എന്നതാണ്. ഇത്
ഗുരുതരമായ ആരോഗ്യപ്രശ്‌നം
ഭക്ഷണം കഴിക്കുന്നവരില്‍ ഉണ്ടാക്കുമെന്നതില്‍
തര്‍ക്കമില്ല.
ഓരോ പ്രാവശ്യവും എണ്ണ
ഉപയോഗിക്കപ്പെട്ടു കഴിയുമ്പോഴും അപകടകരമായ രീതിയില്‍
അതിനുണ്ടാകുന്ന മാറ്റം ഭക്ഷണം ഉണ്ടാക്കുന്നവരോ
കഴിക്കുന്നവരോ അറിയുന്നില്ല. ഇക്കാര്യമൊക്കെ ശ്രദ്ധിക്കേണ്ടവര്‍ ഇതൊന്നും ശ്രദ്ധിക്കുന്നുമില്ല.
പ്രധാനമായും
തട്ടുകടകള്‍ രാത്രിയില്‍
പ്രവര്‍ത്തിക്കുന്നതുകൊണ്ട് ശുചിത്വപരിശോധനകള്‍
പേരിനുപോലും ഉണ്ടാകുന്നില്ലെന്നതാണു സത്യം. നഗരസഭാധികൃതരായാലും പഞ്ചായത്തധികൃതരായാലും
ശുചിത്വപരിശോധനയുടെ കാര്യത്തില്‍ കര്‍ശനമായ
നടപടികള്‍ സ്വീകരിക്കണം. ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരുടെ
സേവനം ഇതിനായി വിനിയോഗിക്കുകതന്നെ വേണം.
അതത് തദ്ദേശ
സ്വയംഭരണ സ്‌ഥാപനങ്ങള്‍ നല്‍കുന്ന
ലൈസന്‍സോടുകൂടിയ
തട്ടുകടകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിബന്ധനയുണ്ടാകണം.
അനധികൃതമായതും ശുചിത്വമില്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ തട്ടുകടകള്‍ നിരോധിക്കുകതന്നെ
വേണം. തട്ടുകടകള്‍ നടത്തി
ഉപജീവനമാര്‍ഗം
നടത്തുന്നവര്‍ ജനങ്ങള്‍ക്ക്
ഗുണനിലവാരമുള്ളതും ശുചിത്വമുള്ളതുമായ ഭക്ഷണം നല്‍കാന്‍
തയാറാകണം. അങ്ങനെ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്
അധികൃതരുടെ ഉത്തരവാദിത്വമാണ്. തട്ടുകടകള്‍
ഒരിക്കലും രോഗം പരത്തുന്ന കടകളായി
മാറരുത്.
പ്രൊഫ് ജോണ്‍ കുരാക്കാർ

No comments:
Post a Comment