മത്സരം അതിജീവിക്കാൻ
അമേരിക്കയിൽ പുത്തൻ പാഠ്യപദ്ധതി
ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള
വിദ്യാർത്ഥികളുടെ മത്സരം അതിജീവിക്കാൻ അമേരിക്കൻ പ്രസിഡന്റ്
ബരാക്ക് ഒബാമ പുത്തൻ
വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകി. പത്തു
കോടി ഡോളർ ചെലവാക്കി സ്കൂളുകളിൽ
പുത്തൻ പാഠ്യപദ്ധതി
ആവിഷ്കരിക്കുക എന്നതാണ് യൂത്ത് കരിയർ-കണക്‌ട്
എന്ന പരിപാടിയുടെ ലക്ഷ്യം.
ലോക സന്പദ്‌വ്യവസ്ഥയിൽ അമേരിക്കൻ വിദ്യാർത്ഥികളെ ഇന്ത്യക്കും ചൈനയ്ക്കും
ഒപ്പമെത്തിക്കേണ്ടത് ഭാവിയിൽ അത്യന്താപേക്ഷിതമാണെന്ന്
ഒബാമ പറഞ്ഞു. ഇത് ചെയ്തില്ലെങ്കിൽ വരുംകാലത്ത്
ഈ രാജ്യങ്ങൾക്കൊപ്പം
പിടിച്ചുനിൽക്കാൻ അമേരിക്കയിലെ
യുവതലമുറക്കു കഴിയില്ല. അവർ ലോക സന്പദ്‌വ്യവസ്ഥയിൽ പിടിമുറുക്കാനുള്ള
തീവ്രയത്നത്തിലാണ്. ഇത്രയും കാലം ചെയ്തതിന്റെ
തണലിൽ ഇനി ജീവിക്കാനാവില്ല. പുതിയ കാര്യങ്ങൾ
ചെയ്തേ മതിയാകു. അതിന് കഠിനമായി
പ്രയത്നിക്കേണ്ടതുണ്ടെന്ന് ഒബാമ മേരിലാൻഡിൽ
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്
പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment