ബാഗ്ദാദില്‍ സ്‌ഫോടനപരമ്പര
ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍
16 പേര്‍ മരിച്ചു. 2003 ല്‍ ബാഗ്ദാദ് യു.എസ് സൈനികര്‍ പിടിച്ചെടുത്തതിന്റെ വാര്‍ഷികദിനത്തിലുണ്ടായ
സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സെന്‍ട്രല്‍ നിധാല്‍ റോഡിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍
മരിച്ചു. ഇവിടെ 11 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കസിമിത്ത് ജില്ലയിലുണ്ടായ
രണ്ട് കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക്
പരിക്കേല്‍ക്കുകയും ചെയ്തു. ഷാബ്, ഷാമൈയ, കരാദ, മാമില്‍ എന്നിവടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍
ഏഴ് പേര്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ്
അറിയിച്ചു.
റോഡരുകള്‍ പാര്‍ക്ക് ചെയ്ത കാറുകളിലാണ് സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ചിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതേവരെ ഏറ്റെടുത്തിട്ടില്ല. ഏപ്രില്‍ 30 ന്
ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തലസ്ഥാനത്തെ സുരക്ഷാ
സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു. യു.എന്‍ കണക്കുകള്‍ പ്രകാരംകഴിഞ്ഞ വര്‍ഷം
ഇറാഖിലുണ്ടായ ആക്രമണങ്ങളില്‍ 8868 പേരാണ് കൊല്ലപ്പെട്ടത്
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment