Pages

Friday, April 18, 2014

അറുപത്തിമൂന്നുകാരന്റെ വയറ്റിൽ 12 സ്വർണ ബിസ്കറ്റുകൾ


അറുപത്തിമൂന്നുകാരന്റെ വയറ്റി 
12 സ്വർണ ബിസ്കറ്റുക 

അറുപത്തിമൂന്നു വയസുള്ള ബിസിനസുകാരന്റെ വയറ്റി നിന്ന് ഡോക്ടർമാർ ഓപ്പറേഷനിലൂടെ പുറത്തെടുത്തത് 12 സ്വർണ ബിസ്കറ്റുക. 33 ഗ്രാം വീതം ഭാരമുള്ള ഇത്രയും സ്വർണ ബിസ്കറ്റുകക്ക് രാജ്യാന്തര വിപണിയി 12 ലക്ഷം രൂപ വിലമതിക്കും. ഇയാളുടെ പേരുവിവരങ്ങ പുറത്തു വിട്ടിട്ടില്ല.ൽഹിയിലെ ചാന്ദ്നി ചൗക്ക് സ്വദേശിയായ അതിസന്പന്നനായ ബിസിനസുകാരനാണ് സ്വർണം നിറഞ്ഞ 'വയറു'മായി ആശുപത്രിയിലെത്തിയത്. വാട്ട ബോട്ടിലിന്റെ അടപ്പു വിഴുങ്ങിയെന്നും അതിനാ കടുത്ത വയറുവേദനയുമാണെന്നാണ് അയാ ഡോക്ടർമാരോട് പറഞ്ഞത്. എന്നാ പരിശോധനയി സ്വർണ ബിസ്കറ്റാണ് വിഴുങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു.സിംഗപ്പൂരി നിന്ന് 10 ദിവസം മുന്പ് ഇന്ത്യയിലെത്തിയ അയാ സ്വർണ ബിസ്കറ്റ് കടത്താ കണ്ടെത്തിയ വഴിയാണ് അവ വിഴുങ്ങുകയെന്നത്. വിമാനത്താവളത്തിലെ പരിശോധനയിലും വയറ്റിലെ സ്വർണ ബിസ്കറ്റ് ശ്രദ്ധയി പെടാതെ പോയി. മലവിസർജ്ജനത്തിലൂടെ സ്വർണ ബിസ്കറ്റ് പുറത്തെടുക്കാനായിരുന്നു അയാളുടെ പദ്ധതി. വയറിളകാ മരുന്നു കഴിച്ചെങ്കിലും സ്വർണ ബിസ്കറ്റ് പുറത്തുവന്നില്ല. എന്നുമാത്രമല്ല കലശലായ വയറു വേദനയും തുടങ്ങി. 

1989
മുത തന്നെ ചികിത്സിക്കുന്ന ഡോക്ടറെയാണ് ബിസിനസുകാര ഇത്തവണയും കണ്ടത്. നേരത്തെ പിത്താശയം നീക്കംചെയ്യ ശസ്ത്രക്രിയ അടക്കം നാലു ശസ്ത്രക്രിയകൾക്ക് അയാ വിധേയനായിരുന്നു. അതിനാ തന്നെ ഒരു ശസ്ത്രക്രിയ കൂടി നടത്തുകയെന്നത് രോഗിയെ അപകടത്തിലാക്കിയേക്കുമെന്ന് ഡോക്ടർമാർ ആശങ്കപ്പെട്ടു. മാസം ഒന്പതിന് ആശുപത്രിയി എത്തിയ അയാളെ പക്ഷേ ശസ്ത്രക്രിയ നടത്താ ഡോക്ടർമാർ തയ്യാറായില്ല. ബിസ്കറ്റ് പുറത്തു വരുമെന്ന് കരുതി പത്തു ദിവസത്തോളം അയാ ആഹാരമൊന്നും കഴിച്ചിരുന്നുമില്ല. ഒടുവി ഡോക്ടർമാർ വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ശസ്ത്രക്രിയയി ഒന്നിനു പുറകെ ഒന്നായി സ്വർണ ബിസ്കറ്റുക പുറത്തെടുത്തു. ഖനിയി നിന്ന് സ്വർണം കുഴിച്ചെടുക്കുന്നതു പോലുള്ള ശ്രമകരമായ ദൗത്യമെന്നായിരുന്നു ഇതേക്കുറിച്ച് ഡോക്ടർമാരുടെ പ്രതികരണം. 15ന് അയാ ആശുപത്രി വിട്ടു.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: