Pages

Saturday, March 29, 2014

പ്രണയ നിഷേധം: തൊണ്ണൂറ്റിമൂന്നുകാരന്‍ എണ്‍പത്തിരണ്ടുകാരിയെ കൊന്നു

പ്രണയ നിഷേധം: തൊണ്ണൂറ്റിമൂന്നുകാരന്എണ്പത്തിരണ്ടുകാരിയെ കൊന്നു

mangalam malayalam online newspaper
           പ്രണയാഭ്യാര്‍ത്ഥന നിഷേധിച്ചതിന്റെ പേരില്‍ കൂട്ടുകാരിയായ എണ്‍പത്തിരണ്ടുകാരിയെ കൊന്ന മാര്‍സല്‍ ഗ്വില്ലറ്റിനെ (92) ഫ്രാന്‍സ്‌ കോടതി ഇന്ന്‌ 10 വര്‍ഷത്തെ തടവിന്‌ വിധിച്ചു. കൊല്ലപ്പെട്ട നിക്കോള്‍ എല്‍ഡിബിന്റെ വീട്ടിലെത്തിയ ഇയാള്‍ അവരെ അക്രമിച്ച്‌ കീഴ്‌പെടുത്തി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. സംഭവ സ്‌ഥലത്തു നിന്ന്‌ ലഭിച്ച വാച്ചിലെ രക്‌തം ഡിഎന്‍എ ടെസ്‌റ്റില്‍ ഗില്ലറ്റിന്റേതാണെന്ന്‌ തെളിഞ്ഞതാണ്‌ കേസില്‍ നിര്‍ണ്ണായകമായത്‌.നിക്കോള്‍ എല്‍ഡിബിന്റെ വീടിന്‌ സമീപമുള്ള പുഴയില്‍ നിന്നാണ്‌ അവരുടെ മൃതദേഹം കണ്ടെത്തിയത്‌. മൃതദേഹത്തില്‍ നിരവധി മുറിവുകളും ക്ഷതങ്ങളും ഉണ്ടായിരുന്നു. പ്രണയാഭ്യാര്‍ത്ഥന നിഷേധിച്ചതില്‍ ക്ഷുഭിതനായാണ്‌ താന്‍ എല്‍ിബിനെ ശിക്ഷിച്ചതെന്ന്‌ ഗ്വില്ലറ്റ്‌ ചോദ്യം ചെയ്യലില്‍ പോലീസിനോട്‌ പറഞ്ഞിരുന്നു. 2011 ഡിസംബറിലാണ്‌ സംഭവം നടന്നത്‌. ഇതുകഴിഞ്ഞ്‌ അഞ്ചു മാസത്തിന്‌ ശേഷമാണ്‌ ഗ്വില്ലറ്റ്‌ പിടിയിലാകുന്നത്‌.
            കൊല്ലപ്പെട്ട നിക്കോള്‍ എല്‍ഡിബും അവരുടെ ഭര്‍ത്താവുമായി വര്‍ഷങ്ങളായുള്ള ബന്ധമായിരുന്നു ഗ്വില്ലറ്റിനുണ്ടായിരുന്നത്‌. എല്‍ഡിബിന്റെ ഭര്‍ത്താവ്‌ ആശുപത്രിയിലായപ്പോള്‍ അവര്‍ക്കൊപ്പം ഏതാനും ആഴ്‌ചകള്‍ ഗ്വില്ലറ്റ്‌ താമസിക്കുകയും ചെയ്‌തിരുന്നു.പോലീസിനോട്‌ കുറ്റം സമ്മതിച്ചെങ്കിലും കോടതിയില്‍ കുറ്റം നിഷേധിച്ച ഗ്വില്ലറ്റ്‌ അവര്‍ കാര്‍പ്പെറ്റില്‍ തട്ടി തെന്നി വീണ്‌ മരിച്ചതാണെന്നാണ്‌ സാക്ഷ്യപ്പെടുത്തിയത്‌. എല്‍ഡിബ്‌ തന്റെ കാമുകിയായിരുന്നെന്നും അവര്‍ തന്നെ കാണാന്‍ തയ്യാറാകാത്തത്‌ എന്താണെന്ന്‌ അറിയാന്‍ വേണ്ടിയാണ്‌ വീട്ടിലെത്തിയതെന്നും ഗ്വില്ലറ്റ്‌ കോടതിയില്‍ പറഞ്ഞു.അതേസമയം കൊലപാതകം നടത്തിയത്‌ ഗ്വില്ലറ്റാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെന്ന്‌ പ്രോസിക്യൂട്ടര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്ക്‌ തന്റെ ചെയ്‌തിയില്‍ പശ്‌ചാത്താപമോ ഇരയോട്‌ സഹാനുഭൂതിയോ ഇല്ലെന്നും പ്രോസിക്യൂട്ടര്‍ വ്യക്‌തമാക്കി. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന്റെ പേരിലാണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌.

                                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: