Pages

Friday, March 28, 2014

കള്ളപ്പണം കണ്ടെത്താൻ ഭരണാധികാരികൾക്ക് കഴിയണം.


കള്ളപ്പണം കണ്ടെത്താ  ഭരണാധികാരികൾക്ക് കഴിയണം.
            കള്ളപ്പണം  ഭാരതത്തിന്റെ സുരക്ഷയ്ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഭീഷണിയാണ് .കള്ളപ്പണം  കണ്ടെത്താ  ഒരു സര്ക്കാരിനും  ഇതുവരെ  കഴിഞ്ഞിട്ടില്ല .വിദേശബാങ്കുകളിലെ കള്ളപ്പണം കണ്ടെത്തി തിരിച്ചുകൊണ്ടുവരണമെന്ന കാര്യത്തില് സുപ്രീംകോടതി കാണിക്കുന്ന താത്പര്യം ഏതുനിലയ്ക്കും സ്വാഗതാര്ഹ്മാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാജ്യത്ത് അധികാരത്തിലേറിയ സര്ക്കാുറുകളെല്ലാം പ്രശ്നത്തില് കാണിച്ച അനാസ്ഥയെ കോടതി നിശിതമായി വിമര്ശിലച്ചിട്ടുണ്ട്. കള്ളപ്പണം കണ്ടെത്തുന്നതിന് സുപ്രീംകോടതിയിലെ രണ്ട് മുന് ജഡ്ജിമാരുടെ നേതൃത്വത്തില് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിക്കണമെന്ന ഉത്തരവ് പിന്വരലിക്കുകയോ ഭേദഗതിചെയ്യുകയോ വേണമെന്ന സര്ക്കാ റിന്റെ അപേക്ഷ സുപ്രീംകോടതി തള്ളിയത് സാഹചര്യത്തിലാണ്. 2011 ജൂലായിലാണ് പ്രത്യേകാന്വേഷണ സംഘം വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. പലതവണ നിര്ദേീശിച്ചിട്ടും വിദേശബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള അന്വേഷണം വേണ്ടവിധം നടക്കുന്നില്ലെന്ന് കോടതിക്ക് ബോധ്യമായതിനെത്തുടര്ന്നാിയിരുന്നു തീരുമാനം. ബുധനാഴ്ച കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച്, പ്രത്യേകാന്വേഷണ സംഘം രൂപവത്കരിക്കാത്തതിന് സര്ക്കാ റിനെ വിമര്ശിാച്ചു. കള്ളപ്പണം കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും സ്വന്തം സംവിധാനമുണ്ടെന്ന സര്ക്കാ റിന്റെ വാദം കോടതി അംഗീകരിച്ചില്ല.

                  ഇന്ത്യയില്നി്ന്ന് വിദേശബാങ്കുകളിലെത്തുന്ന കള്ളപ്പണത്തിന്റെ കണക്കുകള്                അമ്പരപ്പിക്കുന്നവയാണ്. എന്നാല്, നിക്ഷേപങ്ങളെക്കുറിച്ചോ പണം എങ്ങനെയുണ്ടാക്കുന്നുവെന്നതിനെക്കുറിച്ചോ കാര്യമായ അന്വേഷണം നടത്താറില്ല. അനധികൃതമായി ഉണ്ടാക്കുന്ന പണമാണ് കടത്തിക്കൊണ്ടുപോകുന്നതെന്നും അതിലൊരു പങ്ക് ദേശദ്രോഹപ്രവര്ത്തനനങ്ങള്ക്കാ യി ഇങ്ങോട്ടുതന്നെ എത്താന് സാധ്യതയുണ്ടെന്നും റിപ്പോര്ട്ടു കളുണ്ടായിരുന്നു. ജനങ്ങളില് വലിയൊരു വിഭാഗം ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള ഒരു രാജ്യത്തുനിന്നാണ് ഇങ്ങനെ അനധികൃത പണം വിദേശ ബാങ്കുകളിലേക്ക് ഒഴുകുന്നത്. വിദേശത്ത് ഒളിപ്പിച്ചിട്ടുള്ള പണം രാജ്യത്തുണ്ടായിരുന്നെങ്കില് പ്രതിശീര്ഷിവരുമാനം വര്ധിതച്ചേനെയെന്ന് കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. നികുതികള് കുറയ്ക്കാനും അതുവഴി കഴിയുമായിരുന്നുവെന്ന് കോടതി ഓര്മികപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഏറെ ബാധിക്കുന്നത് കള്ളപ്പണത്തിന്റെ ഒഴുക്കാണ്.സ്വിസ് ബാങ്കുകളില്നി്ന്ന് വിവരങ്ങള് ലഭിക്കാത്തത് കള്ളപ്പണ അന്വേഷണത്തിനും നടപടികള്ക്കും  തടസ്സ മുണ്ടാക്കിയിരുന്നു. എന്നാല്, അന്താരാഷ്ട്ര സാമ്പത്തിക സംഘടനയായ ഓര്ഗരനൈസേഷന് ഫോര് ഇക്കണോമിക് കോഓപ്പറേഷന് ആന്ഡ്് ഡെവലപ്മെന്റിന്റെ (..സി.ഡി.) ഉടമ്പടിയില് സ്വിറ്റ്സര്ലറന്ഡ്റ ഒപ്പിട്ടതോടെ നിക്ഷേപവിവരങ്ങള് ലഭിക്കാന് വഴിതെളിഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് വിദേശരാജ്യങ്ങള് ആവശ്യപ്പെട്ടാല് നിക്ഷേപകരെ മുന്കൂാട്ടി അറിയിക്കാതെതന്നെ വിവരങ്ങള് രാജ്യത്തുനിന്നു ലഭിക്കുമെന്നാണ് റിപ്പോര്ട്ട് . നികുതിവെട്ടിപ്പ് തടയലും കള്ളപ്പണം നിയന്ത്രിക്കലും മറ്റും ..സി.ഡി.യുടെ ലക്ഷ്യങ്ങളില് ഉള്പ്പെനടുന്നു. എന്നാല്, സ്വിറ്റ്സര്ല.ന്ഡി്ല് നിന്ന് ഇപ്പോഴും വിവരങ്ങള് കിട്ടുന്നില്ലെന്ന് സര്ക്കാലര് വൃത്തങ്ങള് പറയുന്നു. നികുതിവെട്ടിക്കാനും വഴിവിട്ടുനേടിയ സമ്പാദ്യങ്ങള് സൂക്ഷിക്കാനും സ്വിസ് ബാങ്കുകള് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാര് ഒട്ടേറെയുണ്ട്. ഏറ്റവുമധികം കള്ളപ്പണം സ്വിസ് ബാങ്കുകളില് നിക്ഷേപിച്ചിട്ടുള്ളത് ഇന്ത്യക്കാരാണെന്നും റിപ്പോര്ട്ടു ണ്ടായിരുന്നു. സ്വിസ് ബാങ്ക് അക്കൗണ്ടുകള്സംടബന്ധിച്ച് നേരത്തേ ചില വിവരങ്ങള് ലഭിച്ചെങ്കിലും അവ പുറത്തുവിടാന് അധികൃതര് തയ്യാറായില്ല. എന്തായാലും, കള്ളപ്പണത്തെക്കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തിയേ മതിയാകൂ. പ്രശ്നത്തില് കോടതിവിധിയുടെ അന്തസ്സത്ത ഉള്ക്കൊ ള്ളാനും സര്ക്കാധറിന്റെ ചുമതലകളില് നീതിപീഠത്തിന് ഇങ്ങനെ ഇടപെടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഭരണാധികാരികള്ക്കുയ കഴിയണം.

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: