Pages

Friday, March 28, 2014

പ്രൊഫ. ടി.ജെ.ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു


പ്രൊഫ. ടി.ജെ.ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു
ചോദ്യപ്പേപ്പര്‍ വിവാദത്തെതുടര്ന്ന്േ ന്യൂമാന്‍ കോളേജില്നി്ന്ന് പുറത്താക്കിയ പ്രൊഫ. ടി.ജെ.ജോസഫ് ജോലിയില്‍ പ്രവേശിച്ചു. ഭാര്യ സലോമിയുടെ കല്ലറയ്ക്ക് സമീപമെത്തി പ്രാര്ഥിടച്ചശേഷം സഹോദരിയോടും മക്കളോടും ഒപ്പം മാര്ച്ച്  28 നു രാവിലെ 9.30നാണ് അദ്ദേഹം കോളേജിലെത്തിയത്.ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കിയിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോളേജ് മാനേജ്‌മെന്റ് നേരത്തെ തയ്യാറായിരുന്നില്ല. എന്നാല്‍ ടി.ജെ.ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യചെയ്തതിനെത്തുടര്ന്ന്  28ന് ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോതമംഗലം രൂപത അനുവാദം നല്കിത.
ക്യാമ്പസിന്റെ മണ്ണിലേക്ക്‌ വീണ്ടും കാലുകുത്താന്‍ തനിക്ക്‌ വേണ്ടി പോരാടിയ എല്ലാവര്‍ക്കും നന്ദി പറയുന്നതായി ന്യൂമാന്‍ കോളേജില്‍ വീണ്ടും നിയമിതനായ പ്ര?ഫസര്‍ ടി ജെ ജോസഫ്‌. ഇന്നലെ വീണ്ടും നിയമന ഉത്തരവ്‌ കിട്ടിയ ടി ജെ ജോസഫ്‌ ഇന്ന്‌ വീണ്ടും കോളേജില്‍ തിരികെ ജോലിക്കായി എത്തി. വിരമിക്കാന്‍ മൂന്ന്‌ ദിനം മാത്രം ബാക്കി നില്‍ക്കേയാണ്‌ തിരികെ പ്രവേശിച്ചത്‌. തന്നെ ജോലിയില്‍ തിരിച്ചെടുക്കാന്‍ വലിയ സഹായകരമായത്‌ വി എസ്‌ ആണെന്നും വിവരം തിരക്കുകയും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്‌തു. മാനേജ്‌മെന്റ്‌ ഉടന്‍ തിരിച്ചെടുക്കുമെന്നും കാത്തിരുന്ന്‌ കാണാമെന്നും അദ്ദേഹം പറഞ്ഞതായി കോളേജിലേക്ക്‌ വീണ്ടും എത്തിയ ജോസഫ്‌ പറഞ്ഞു. നാലു വര്‍ഷത്തിന്‌ ശേഷമാണ്‌ ജോസഫ്‌ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്‌. തന്റെ വിഷയത്തില്‍ മനുഷ്യവകാശ സംഘടനകള്‍, ന്യൂനപക്ഷ അവകാശ സംഘടനകള്‍ യുണിവേഴ്‌സിറ്റിയിലെയും സര്‍ക്കാരിലെയും ഉദ്യോഗസ്‌ഥര്‍ സുഹൃത്തുക്കള്‍ അഭ്യൂദകാംഷികളുമെല്ലാം ഒരുപോലെ പ്രയത്നിച്ചെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ സന്തോഷ നിമിഷത്തില്‍ ഭാര്യ സലോമിയുടെ അഭാവത്തില്‍ ജോസഫിന്റെ കണ്ണില്‍ ഈറനണിഞ്ഞു. 27 രാത്രിയോടെ പുനര്നിയമന ഉത്തരവ് അദ്ദേഹത്തിനു ലഭിച്ചു. മുഴുവന്‍ ആനുകൂല്യങ്ങളോടുംകൂടി വിരമിക്കാന്‍ സാഹചര്യമൊരുക്കാമെന്ന മാനേജ്‌മെന്റിന്റെ അറിയിപ്പിനെത്തുടര്ന്നാണ് പ്രൊഫ. ടി.ജെ.ജോസഫ്‌ േകോളേജിലേക്ക് തിരികെ എത്തിയത്. 31ന് പ്രൊഫ. ജോസഫ് ജോലിയിൽ  നിന്ന് വിരമിക്കും.

                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: