വിശ്വാസ നിറവില്‍ വൃക്ക നല്‍കാന്‍
മറ്റൊരു വൈദികന്‍ കൂടി
മറ്റൊരു വൈദികന്‍ കൂടി
'പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജീവമാണെ'ന്ന
ബൈബിള്‍ വാക്യം ഫാ. ജോസ് ഒഴലക്കാട്ടിന് എന്നും പ്രിയപ്പെട്ടതാണ്. അനേകര്‍ക്ക്
രക്ഷനല്‍കാന്‍ സ്വയം വിഭജിക്കപ്പെട്ട ക്രിസ്തുവിന്റെ ചൈതന്യത്തെ ജീവിതത്തില്‍ സാക്ഷാത്കരിക്കുകയാണ്
ഈ വൈദികന്‍.എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളി വികാരിയായ ഫാ. ജോസ്, തന്റെ
വൃക്കകളിലൊന്ന് തിങ്കളാഴ്ച വരാപ്പുഴ തുണ്ടത്തുംകടവ് പോത്തടി വീട്ടില്‍ പി.എക്‌സ്.
ജോസഫിന് നല്‍കും. ശസ്ത്രക്രിയയ്ക്കായി ഇരുവരും ശനിയാഴ്ച എറണാകുളം ലിസി
ആസ്പത്രിയില്‍ അഡ്മിറ്റായി.
വൈദികനായതിന്റെ രജത ജൂബിലി വര്‍ഷത്തിലാണ് ജോസച്ചന്‍ തന്റെ വൃക്ക വിഭജിച്ച് നല്‍കാന്‍
തീരുമാനിച്ചത്. അതിരൂപതാ വെല്‍ഫെയര്‍ സര്‍വീസസിന്റെ അങ്കമാലി മേഖലാ ഡയറക്ടറായ
അച്ചന്‍ അവയവദാന ബോധവത്കരണ പദ്ധതിയുടെ പ്രചാരകനായിരുന്നു. വെല്‍ഫെയര്‍ സര്‍വീസസിന്റെ കോ-ഓര്‍ഡിനേറ്ററായ ഷെല്‍സിയുടെ ഭര്‍ത്താവാണ്
വൃക്ക സ്വീകരിക്കുന്ന ജോസഫ്. മരപ്പണിക്കാരനായ ജോസഫ് വൃക്കരോഗം ബാധിച്ച്
ഗുരുതരാവസ്ഥയിലായ വിവരം അറിഞ്ഞപ്പോള്‍ത്തന്നെ തന്റെ വൃക്ക നല്‍കാന്‍ ജോസച്ചന്‍
സമ്മതം മൂളി. ഒമ്പതും ഏഴും നാലും വയസ്സുള്ള മൂന്ന് മക്കളടങ്ങുന്ന ജോസഫിന്റെയും
ഷെല്‍സിയുടെയും കുടുംബത്തിനും ഇത് സന്തോഷം പകര്‍ന്നു. ദൈവാനുഗ്രഹത്താല്‍
ടെസ്റ്റുകള്‍ എല്ലാം ഓകെ യായി.വൈക്കം ഇടയാഴം ഒഴലക്കാട്ട് പരേതനായ വര്‍ഗീസിന്റെയും
മേരിയുടെയും മകനാണ് ഫാ. ജോസ്. ആറ് സഹോദരങ്ങളില്‍ ഒരാള്‍ വൈദികനാണ്. നാലുപേര്‍
കന്യാസ്ത്രീകളും. എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൃക്കദാനം ചെയ്യുന്ന ഏഴാമത്തെ
വൈദികനാണ് ജോസ് ഒഴലക്കാട്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment