Pages

Saturday, March 15, 2014

മലേഷ്യന്‍ വിമാനം കണ്ടെത്താൻ ആഗോളസമൂഹത്തിനു കഴിയണം

മലേഷ്യന് വിമാനം കണ്ടെത്താ
ആഗോളസമൂഹത്തിനു  കഴിയണം
                 നമ്മുടെ സാങ്കേതിക വിദ്യ  ഇപ്പോഴും പല രംഗത്തും അപര്യാപ്തമാണ് .അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 239 യാത്രക്കാരുമായി പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായി ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തത് ആഗോളസമൂഹത്തെയാകെ അസ്വസ്ഥമാക്കുന്നു.. ഒട്ടേറെ വിമാനങ്ങളും കപ്പലുകളും ഉപഗ്രഹങ്ങളുമടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുന്നുണ്ട്. അമേരിക്കയും ഇന്ത്യയും ചൈനയും മലേഷ്യയുമടക്കം ഒട്ടേറെ രാജ്യങ്ങള്‍, ലോകം ആകാംക്ഷയോടെ ഫലം കാത്തിരിക്കുന്ന, ഈ അന്വേഷണത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു. തെക്കന്‍ ചൈനാക്കടലിനു മുകളില്‍ വിയറ്റ്‌നാം വ്യോമമേഖലയുടെ അതിര്‍ത്തിക്കടുത്തായിരുന്നപ്പോഴാണ് വിമാനത്തില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി റഡാറില്‍ പതിഞ്ഞതെന്ന് പറയുന്നു. സാങ്കേതികപ്രശ്‌നം എന്തെങ്കിലും ഉണ്ടായതായി എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിരുന്നില്ല. മൂന്നു ദശകത്തിലേറെ പരിചയമുള്ള പൈലറ്റാണ് വിമാനം പറത്തിയിരുന്നത്. വിമാനത്തിന്റെ സാങ്കേതികമികവിനെക്കുറിച്ച് മലേഷ്യന്‍ അധികൃതര്‍ക്ക് സംശയമില്ല. 12 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 42 കപ്പലുകളും 39 വിമാനങ്ങളും അന്വേഷണം നടത്തിയിട്ടും അവശേഷിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്.
               വിമാനം കടലില്‍ തകര്‍ന്നു വണിരിക്കാം എന്നതാണ് നിഗമനങ്ങളിലൊന്ന്. കാണാതാകുന്നതിനു മുന്‍പ് വിമാനത്തിന്റെ ദിശമാറിയെന്നും അത് ആരോ വിമാനം റാഞ്ചിയതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, വിമാനത്തിനുള്ളില്‍ നിന്നോ ബാഹ്യശക്തികളില്‍ നിന്നോ സൂചനയൊന്നും ലഭിക്കാത്തതിനാല്‍ റാഞ്ചല്‍ സാധ്യത ചിലര്‍ തള്ളിക്കളയുന്നു. റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായതിനുശേഷം വിമാനം നാലു മണിക്കൂറോളം യാത്ര തുടര്‍ന്നതായാണ് മറ്റൊരു റിപ്പോര്‍ട്ട്. മലേഷ്യ ഇത് നിഷേധിച്ചു. വിമാനം കാണാതായതിനുശേഷം രണ്ടു ദിവസം വരെ യാത്രക്കാരില്‍ ചിലരുടെ മൊബൈല്‍ ഫോണുകള്‍ അടിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഊഹാപോഹങ്ങള്‍ ഇങ്ങനെ തുടരുകയാണ്. ഇന്ത്യയുടെ മൂന്നു കപ്പലുകളും നാലുവിമാനങ്ങളും തിരച്ചിലില്‍ പങ്കെടുക്കുന്നു. വന്‍ശക്തികളുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തിറങ്ങിയിട്ടും കപ്പലിനെക്കുറിച്ച് ഒരു വിവരവും കിട്ടാത്തതെന്തുകൊണ്ട്? സമുദ്രത്തിലാണ് വീണതെങ്കില്‍ സിഗ്‌നലുകള്‍ വെള്ളത്തിലൂടെ മുകളിലെത്താന്‍ വിഷമമാണെന്ന് പറയുന്നു. വിമാനാപകടം എവിടെ സംഭവിച്ചാലും വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് പൊതുവേ കരുതപ്പെട്ടുപോരുന്നത്. എന്നാല്‍, അന്വേഷണം നടത്താനും ഇത്തരം അടിയന്തരസാഹചര്യങ്ങള്‍ നേരിടാനുമുള്ള സാങ്കേതികസംവിധാനങ്ങളുടെ പരിമിതികളിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. അക്കാര്യത്തില്‍ സാങ്കേതികലോകം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്.വിമാനത്തെക്കുറിച്ച് ശുഭസൂചനകള്‍ ലഭിക്കുമെന്ന് ലോകം  ഇപ്പോഴും പ്രതീക്ഷിച്ചിരിക്കുകയാണ് .ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ,ആ വിമാനവും അതിലെ ജീവനുകളും സുഖമായിരിക്കുന്നുണ്ടാകാമെന്നു നമ്മുക്കാത്മാർത്ഥമായി പ്രത്യാശിക്കാം.. 

                                                                   പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: