Pages

Thursday, March 13, 2014

കേരളത്തില്‍ സ്ത്രീസമൂഹം അനുഭവിക്കുന്ന അവഗണനയും പീഡനവും

കേരളത്തില് സ്ത്രീസമൂഹം അനുഭവിക്കുന്ന അവഗണനയും പീഡനവും


കേരളത്തില്‍ സ്ത്രീസമൂഹത്തിനുനേരെയുള്ള  അവഗണനയും പീഡനവും നാൾ കഴിയുംതോറും  വർദ്ധിച്ചു വരികയാണ് .അധികൃതരുടെയും സമൂഹത്തിന്റെയും അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണിത് .ദൈവത്തിൻറെ സ്വന്തം നാട്ടിൽ കാണാതാകുന്ന  സ്ത്രീകളുടെ  എണ്ണം വളരെ കൂടുതലാണ് .. ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ സ്ഥിതിവിശേഷത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. 2004ല്‍ കാണാതായവരില്‍ 52 ശതമാനമായിരുന്നു സ്ത്രീകളെങ്കില്‍ 2013ല് ആഗസ്ത് വരെയുള്ള കണക്കുകളനുസരിച്ച് അത് 65 ശതമാനമാണ്. പത്തുവര്ഷ്ത്തിനുള്ളില്‍ കാണാതായ 24000ത്തിലേറെ സ്ത്രീകളില്‍ 1822 പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഇക്കാലയളവില്‍ കാണാതായവരില്‍ പ്രായപൂര്ത്തിായാകാത്ത 4374 പെണ്കുരട്ടികളുണ്ട്. അവരില്‍ 316 പേരെക്കുറിച്ചാണ് ഇതുവരെ വിവരം ലഭിക്കാത്തത്. 2013ല്‍ ആഗസ്ത്വരെയുള്ള കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ സ്ത്രീകളെ കാണാതായത് തിരുവനന്തപുരം ജില്ലയിലാണ്500. കൊല്ലം ജില്ലയിലിത് 476ഉം തൃശ്ശൂരില്‍ 250ഉം ആണ്. സ്ത്രീകള്ക്കും  കുട്ടികള്ക്കുാമെതിരായ അതിക്രമങ്ങളുടെ എണ്ണത്തിലും തലസ്ഥാനജില്ലതന്നെയാണ് മുന്നില്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ബന്ധപ്പെട്ടവരുടെയെല്ലാം ഭാഗത്തുനിന്ന് കൂടുതല്‍ ജാഗ്രത ഉണ്ടാകണമെന്നാണ് ഈ കണക്കുകള്‍ ഓര്മിതപ്പിക്കുന്നത്. മനുഷ്യക്കടത്തും ലൈംഗികചൂഷണവും പെണ്വാകണിഭവുമെല്ലാം വര്ധികച്ചുവരുന്ന സാഹചര്യത്തില്‍, സ്ത്രീകളെ കാണാതാവുന്നത് പല സംശയങ്ങള്ക്കുംയ ഇടയാക്കും. സ്ത്രീകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മാഫിയകള്‍ പലമേഖലകളിലുമുണ്ട്. പ്രായപൂര്ത്തി യാകാത്ത പെണ്കു്ട്ടികളും മറ്റും ഇവരുടെ വലയില്‍ വീഴാതിരിക്കണമെങ്കില്‍ മതിയായ കരുതല്നിടപടികളും ബോധവത്കരണവും മറ്റും അനിവാര്യമാണ്. ബോധവത്കരണത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കള്ക്കും  വിദ്യാഭ്യാസസ്ഥാപനാധികൃതര്ക്കും  മറ്റും വലിയ പങ്ക് വഹിക്കാനാവും. സ്ത്രീകളെയും പെണ്കു ട്ടികളെയും കാണാതാവുന്നതുസംബന്ധിച്ചുള്ള കേസുകളിലെല്ലാം സമഗ്രമായ അന്വേഷണം നടത്തിയാലേ സംശയങ്ങളകറ്റാനും കുറ്റവാളികളെ മുഴുവന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുംകഴിയൂ. ഇക്കാര്യത്തില്‍ ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടാകുന്നു. 

കാണാതായ പെണ്കുവട്ടികളെ കണ്ടെത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി പലപ്പോഴും ഉണ്ടാകുന്നില്ലെന്ന്, ഏതാനുംമാസങ്ങള്ക്കു്മുന്പ്പ ഹൈക്കോടതി പറഞ്ഞിരുന്നു. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ താമസവും വീഴ്ചകളും ഉണ്ടായാല്‍ രക്ഷിതാക്കളെ അത് നിരാശരാക്കും. കാണാതായ പെണ്കുാട്ടികളെയും മറ്റും കണ്ടെത്താന്‍ ജില്ലതോറും പ്രത്യേക പോലീസ് യൂണിറ്റ് തുടങ്ങിയിരുന്നു. നല്ല കാര്യംതന്നെയാണത്. ഈ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്ത്തി ച്ചാല്‍, ഇത്തരം പല കേസുകള്ക്കും  തുമ്പുണ്ടാക്കാനാവും. ആവശ്യമെങ്കില്‍ അന്യസംസ്ഥാനങ്ങളിലേക്ക് അന്വേഷണസംഘങ്ങളെ അയയ്ക്കാനും സൈബര്സെസല്ലിന്റെയും മറ്റും സഹായംതേടാനും കഴിയണം. ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ ഒരുഘട്ടത്തിലും വീഴ്ചകളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരുടെ ബാധ്യതയാണ്. അന്വേഷണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഏര്പ്പെതടുത്തുന്നതില്‍ പണമോ നടപടിക്രമങ്ങളോ തടസ്സമാകുകയുമരുത്. സ്ത്രീകളെ കാണാതാവുകയും ദുരൂഹതകള് നിലനില്ക്കു്കയുംചെയ്യുന്ന സ്ഥിതിവിശേഷം സാമൂഹികഭദ്രതയെത്തന്നെ ബാധിക്കും.സർക്കാരും സന്നദ്ധ സംഘടനകളും  രാഷ്ട്രീയ പ്രസ്ഥാനങ്ങളും  വളരെ ഗൗരവമായി ഇതിനെ കാണണം 

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: