Pages

Saturday, March 8, 2014

മാര്‍ച്ച്‌ 8- അന്താരാഷ്‌ട്ര വനിതാദിനം

മാര്ച്ച്‌ 8- അന്താരാഷ്ട്ര വനിതാദിനം:
അഭിവൃദ്ധിയുടെ കോവണിയിലൂടെ കയറുന്നവന്ആദ്യമായി അതിന്റെ ചുവട്ടില്നില്ക്കാന്ഒരു സ്ത്രീയെ കണ്ടെത്തണം
സിസ്റ്റര്ഡെലീഷ്യ
                 സ്‌ത്രീ പുരുഷ സമത്വ ചിന്തകള്‍ ആവേശത്തോടെ ജ്വലിച്ചുയരുന്ന കാലഘട്ടമാണിത്‌. സാമൂഹിക-സാമ്പത്തിക-രാഷ്‌ട്രീയ -നിയമപരമായ സ്‌ത്രീ ശാക്‌തീകരണം ലോകത്തെവിടെയുമിന്ന്‌ ചര്‍ച്ചാവിഷയം തന്നെ.പുരുഷ മേധാവിത്വം നിലനിന്നുപോന്നിരുന്ന പ്രവര്‍ത്തന മേഖലകളിലെല്ലാം സ്‌ത്രീകളിന്ന്‌ അവരുടെ സാന്നിദ്ധ്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. കല, സാഹിത്യം, നിയമം, ഭരണം, രോഗചികിത്സ, രാഷ്‌ട്രീയം, എന്‍ജിനീയറിംഗ്‌, പൈലറ്റ്‌, സൈനിക സേവനം, സര്‍വ്വകലാശാലകള്‍, ഗവേഷണം, പത്രപ്രവര്‍ത്തനം, സാഹിത്യം, സിനിമ, പരിസ്‌ഥിതി പ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലെല്ലാം സ്‌ത്രീകളുടെ സാന്നിദ്ധ്യം വളരെ സജീവമാണ്‌. കേരളത്തിലെ സ്‌ത്രീകളും അവരുടെ വ്യത്യസ്‌ത മേഖലകളിലുള്ള അസാമാന്യ വൈഭവവും പ്രബുദ്ധതയും തെളിയിച്ചുകഴിഞ്ഞു.
സൃഷ്‌ടികര്‍മ്മത്തിന്‌ പൂര്‍ണ്ണത നല്‍കാന്‍ സൃഷ്‌ടാവ്‌ രൂപകല്‌പന ചെയ്‌ത സൃഷ്‌ടിരൂപമാണ്‌ സ്‌ത്രീ. സ്‌ത്രീത്വത്തിന്റെ മഹനീയത നിറവേറ്റപ്പെടുമ്പോഴാണ്‌ മനുഷ്യജീവിതം പൂര്‍ണ്ണമാകുന്നത്‌. ഓരോ സ്‌ത്രീയുടെയും സൃഷ്‌ടിക്കു പിന്നിലുള്ള സൃഷ്‌ടാവിന്റെ ഉദ്ദേശം അവള്‍ പൂര്‍ണ്ണ അമ്മയാവുക എന്നുള്ളതാണ്‌. അതിനുതകുന്ന ശരീരഘടനയാണ്‌ അവള്‍ക്കുള്ളത്‌. ഈ സ്‌ത്രീത്വഗുണമാണ്‌ അവളെ വ്യത്യസ്‌തയാക്കുന്നത്‌. ഒരു കുഞ്ഞിന്‌ ജന്മം നല്‍കുന്നതിലൂടെ അവള്‍ ഏറ്റവും ഉന്നതവും ശ്രേഷ്‌ഠവുമായ മഹത്‌ കര്‍മ്മമാണ്‌ നിര്‍വ്വഹിക്കുന്നത്‌. മനുഷ്യകുലം തന്നെ നിലനില്‍ക്കുന്നത്‌ ഈ മഹത്‌കര്‍മ്മത്തിന്റെ അടിസ്‌ഥാനത്തിലാണ്‌. സ്‌ത്രീത്വത്തിന്റെ മഹനീയതയ്‌ക്ക്‌ ഇതില്‍ക്കൂടുതല്‍ എന്തുവേണം ?
                മനുസ്‌മൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഭാര്യയെ കൊണ്ട്‌ ഭര്‍ത്താവും ഭര്‍ത്താവിനെകൊണ്ട്‌ ഭാര്യയും സന്തോഷമനുഭവിക്കുന്നിടത്തു മാത്രമേ ശാശ്വത ശ്രേയസ്സിനു സ്‌ഥാനമുള്ളൂ. സ്‌ത്രീക്ക്‌ മാന്യമായ ജീവിത നിലവാരം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിനു മാത്രമേ പരിഷ്‌കൃത സമൂഹം എന്ന്‌ അവകാശപ്പെടാനാവൂ. നമ്മുടെ ഭരണഘടന മൗലിക അവകാശങ്ങളിലുള്‍പ്പെടുത്തി സ്‌ത്രീക്കും പുരുഷനും തുല്യസ്‌ഥാനം നല്‍കുന്നു. സ്‌ത്രീകളുടെ അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിന്‌ അനുയോജ്യമായ അന്തരീക്ഷം സൃഷ്‌ടിക്കുക എന്നുള്ളത്‌ ഓരോ പൗരന്റെയും കടമയാണെന്ന്‌ ഭരണഘടന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.അതുപോലെ മഹാത്‌മാഗാന്ധി പറയുന്നു: എല്ലാ അര്‍ത്ഥത്തിലും സ്‌ത്രീക്കാണ്‌ കുടുംബത്തിന്റെ സംരക്ഷണ ചുമതല. ഇളം തലമുറയെ വളര്‍ത്തിയെടുക്കുന്ന കൃത്യവും അവളുടേത്‌ മാത്രമായ പ്രത്യേക അധികാരവും അവകാശവുമാണ്‌. അവളുടെ ശ്രദ്ധാപൂര്‍വ്വമായ പരിചരണമില്ലെങ്കില്‍ മനുഷ്യവംശം നശിക്കുകതന്നെ ചെയ്യും. (ഹരിജന്‍, 24.02.1940) സ്‌ത്രീയും പുരുഷനും ചേരുമ്പോഴാണ്‌ മനുഷ്യത്വം പൂര്‍ണ്ണമാകുന്നത്‌. ഇവ രണ്ടും പരസ്‌പരം പോരടിച്ച്‌ വ്യത്യസ്‌ത ഇടങ്ങളിലേക്ക്‌ തിരിച്ചുവിടാന്‍ ശ്രമിക്കുമ്പോഴാണ്‌ പ്രപഞ്ചത്തിന്റെ സംതുലിതാവസ്‌ഥക്കു തന്നെ താളം തെറ്റുന്നത്‌. ഇന്നത്തെ സ്‌ത്രീവിമോചന വാദികളില്‍ ചിലരെങ്കിലും ശ്രമിക്കുന്നത്‌ ഇതിനല്ലേ ? പുരുഷനെപ്പോലെയാകാനും പുരുഷന്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുമാണ്‌ ശാക്‌തീകരണം എന്ന്‌ ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. ഇതിലൂടെ അവര്‍ ശാക്‌തീകരിക്കപ്പെടുകയല്ല തന്റെ അസ്‌ഥിത്വം വികലമാക്കുകയാണ്‌ എന്ന സത്യം ചിലരെങ്കിലും മറന്നുപോകുന്നു. സ്‌ത്രീ സ്‌ത്രീയായും, പുരുഷന്‍ പുരുഷനായും ജീവിക്കുന്നിടത്താണ്‌ ശാക്‌തീകരണം സാധ്യമാവുക. സ്‌ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക- മാനസിക - ആത്‌മീയ മേഖലകള്‍ വ്യത്യസ്‌തമാണ്‌. അതുകൊണ്ടുതന്നെ വ്യത്യസ്‌തതകള്‍ അനിവാര്യമാണ്‌. ഒന്ന്‌ മറ്റൊന്നിനെക്കാള്‍ മെച്ചമോ മോശമോ ആകാന്‍ വേണ്ടിയല്ല, മറിച്ച്‌ പരസ്‌പര പൂരകങ്ങളായി തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ച്‌ മാനവപുരോഗതി സാധ്യമാക്കുകയാണ്‌ വേണ്ടത്‌.
mangalam malayalam online newspaper പണമുണ്ടാക്കാനും, സാമ്പത്തികശേഷി ഉറപ്പാക്കാനും സ്‌ത്രീകളുടെ സഹകരണം തീര്‍ച്ചയായും നല്ലതുതന്നെ. പക്ഷേ, ഇണയാകാനും തുണയാകാനും അമ്മയാകാനും മക്കളെ വളര്‍ത്താനുമുള്ള ദൗത്യത്തെ മറന്ന്‌ സാമ്പത്തിക ഭദ്രത മാത്രം ലക്ഷ്യം വച്ച്‌ ജീവിക്കുമ്പോള്കുടുംബത്തിന്റെ സുസ്ഥിതിക്ക്ഭംഗം വരുന്നു. ഇളം തലമുറയെ ധാര്മ്മികതയിലും മൂല്യബോധ നിഷ്ഠയിലും വളര്ത്താതെ വരുമ്പോള്സമൂഹത്തില്അതിക്രമങ്ങള്പെരുകുകയും ജീവിതം ദുസ്സഹമാകുകയും ചെയ്യും. വ്യക്തികളെ അംഗീകരിക്കാനും മാനിക്കാനും സ്നേഹിക്കാനും ഉള്ള കാഴ്ചപ്പാട്ചെറു പ്രായത്തില്തന്നെ നമ്മുടെ മക്കള്ക്ക്നല്കി വളര്ത്തുന്നത്ലോകത്തിന്നല്കാവുന്ന ഏറ്റവും വലിയ സംഭാവനയാകും.
ഒരു പെണ്കുട്ടി അമ്മയാകുന്നതോടെ അവള്ക്ക്സ്വാധീനം ചെലുത്താനുള്ള മേഖലകളും വിപുലമാകുന്നു. അവള്ഇടപെടുന്ന ഇടങ്ങളിലെല്ലാം ക്രിയാത്മകമായ മാറ്റത്തിന്തിരിതെളിക്കാന്അവള്ക്ക്കഴിയും. മാറ്റത്തിന്നിദാനം അവളുടെ കഴിവോ അറിവോ സ്ഥാനമോ അല്ല. മറിച്ച്അവളിലുള്ള സ്ത്രീത്വമാണ്‌. സമൂഹത്തില്മഹത്വവും സ്ഥാനവും അവളുടെ അവകാശമാണ്‌. അവള്അത്അര്ഹിക്കുന്നുണ്ട്‌, ലഭിക്കുന്നുണ്ട്‌. മനോധൈര്യം ചോര്ന്നുപോകാതെ പ്രതിസന്ധികളില്പിടിച്ചുനില്ക്കാനും ചുറ്റുപാടുകളില്മാറ്റത്തിന്റെ ശംഖൊലി മുഴക്കാനും എല്ലാ സ്ത്രീകള്ക്കും സാധിക്കണം.അംഗീകാരം നേടിയെടുക്കാന്ഓരോ സ്ത്രീയും ശ്രമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നാടിന്റെ പുരോഗതിയുടെ വിളക്കായി മാറാന്നമുക്ക്വിവേകമതികളാകാം. അപ്പോള്സമൂഹം മുഴുവന്നമ്മോടൊപ്പം പങ്കാളികളാകും.

(ലേഖിക കുമളി ഒസാര്ഡിലെ ഫാമിലി കൗണ്സിലറാണ്‌)

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                           

No comments: