Pages

Saturday, March 29, 2014

75 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഇനി വീട്ടിലെത്തും

75 കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഇനി വീട്ടിലെത്തും

75 വയസ്സ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് സന്തോഷവാര്‍ത്ത. വാര്‍ധക്യകാലത്ത് പെന്‍ഷന്‍ തുക കൈപ്പറ്റാനായി ഇനി ബാങ്കില്‍ പോയി ക്യൂനിന്ന് ബുദ്ധിമുട്ടേണ്ട. പെന്‍ഷന്‍ തുക ബാങ്ക് തന്നെ നേരിട്ട് വീട്ടിലെത്തിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയാണ് പെന്‍ഷകാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന പരിഷ്‌കാരത്തിന് തുടക്കമിടുന്നത്. ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്തയിലാണ് എസ്.ബി.ഐ 75 + എന്ന പദ്ധതിക്ക് തുടക്കമിടുക. ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ മനസ്സില്‍ ഉരുത്തിരിഞ്ഞ ആശയമാണ് എസ്.ബി.ഐ 75 +. വിജയകരമെന്ന് കണ്ടെത്തിയാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.വിജയകരമായി മാറിയാല്‍ നാളകളില്‍ മറ്റ് പൊതുമേഖല ബാങ്കുകളും ഈ വഴിപിന്തുടരാന്‍ നിര്‍ബന്ധിതരാകും. ബംഗാളില്‍ മാത്രം എസ്.ബി.ഐയില്‍ അക്കൗണ്ടുള്ള 75 കഴിഞ്ഞ 32,000 പെന്‍ഷകാരുണ്ട്. ഇന്ത്യയിലൊട്ടാകെ 75 കഴിഞ്ഞ എസ്.ബി.ഐ അക്കൗണ്ടുള്ള പെന്‍ഷന്‍കാര്‍ അഞ്ച് ലക്ഷത്തിലധികമാണ്.

രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മുഖേനയായിരിക്കും പുതിയ പെന്‍ഷന്‍ രീതിനടപ്പിലാക്കുക. ഒരു തിരിച്ചറിയല്‍ കാര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നയാളുടെ കൈവശവും മറ്റൊന്ന് ബാങ്കുലുമായി സൂക്ഷിക്കും. പെന്‍ഷന്‍ വീട്ടിലെത്തി കൈമാറുമ്പോള്‍ ഇത് പരസ്പരം കൈമാറുന്നതാണ് രീതി. എസ്.ബി.ഐ ജീവനക്കാര്‍ തന്നെയാകും പെന്‍ഷന്‍ വിതരണത്തിനെത്തുക. ഇതിനായി 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും പഠനസംബന്ധമായോ ജോലിപരമായോ മക്കള്‍ വിദേശത്തുള്ള ഒരുപാട് പെന്‍ഷന്‍കാരുണ്ട്. അവരെ സംബന്ധിച്ച് ബാങ്കിലെത്തി പെന്‍ഷന്‍ കൈപ്പറ്റുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരക്കാരുടെ എണ്ണവും കൂടിക്കൂടി വരുകയാണ്. അവരെ എങ്ങനെ സഹായിക്കാം എന്ന ചിന്തയില്‍ നിന്നാണ് ഇങ്ങനെയൊരു പദ്ധതി കൊണ്ടുവന്നതെന്ന് എസ്.ബി.ഐ ബംഗാള്‍ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സുനില്‍ ശ്രീവാസ്തവ പറഞ്ഞു.
 

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: