Pages

Thursday, March 13, 2014

മലയാളി വ്യവസായിക്ക് 4.3 കോടി റിയാല്‍നഷ്ടപരിഹാരം നല്‍കാന്‍ സൗദി കോടതി വിധി

മലയാളി വ്യവസായിക്ക് 4.3 കോടി റിയാല്നഷ്ടപരിഹാരം നല്കാന് സൗദി കോടതി വിധി
സൗദിയിലെ പ്രമുഖ മലയാളി വ്യവസായിയും ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ.ടി റബീഉള്ളക്കു 4.3 കോടി സൗദി റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ സൗദി കോടതി വിധി പുറപ്പെടുവിച്ചു. ഹോസ്പിറ്റല്‍ ഉസ്മസ്ഥതയെ ചൊല്ലി സൗദി പൗരനെതിരെ റബീഉള്ള കോടതിയില്‍ സമര്‍പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും എതിര്‍കക്ഷിയായ സൗദി പൗരന്‍ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തുകയും ചെയ്ത അടിസ്ഥാനത്തിലാണ് കോടതി വിധി.കോടതി വിധി പ്രകാരം 5 ദിവസത്തിനുള്ളില്‍ റബീഉള്ളക്ക് മുഴുവന്‍ തുകയും കൈമാറണം. ഇത് ഉറപ്പു വരുത്താന്‍ കോടതി പോലീസിനു പ്രത്യേക നിര്ദേശം നല്‍കി . കോടതി വിധി അനുസരിക്കാത്ത പക്ഷം പ്രസ്തുത സ്ഥാപനത്തിനെതിരെ കര്ശന നടപടി കൈകൊള്ളുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ആധുരസേവന രംഗത്തും ജീവകാരുണ്യ രംഗത്തും സജീവ സാനിധ്യമായ ഡോ .റബീഉള്ള മലപ്പുറം സ്വദേശിയാണ്. 
                                        പ്രൊഫ്‌ .ജോണ്‍ കുരാക്കാർ 


No comments: