Pages

Wednesday, March 12, 2014

ന്യൂയോർക്കിൽ കാണാതായ ജാസ്മിന്‍ ജോസഫിനെമരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോർക്കിൽ കാണാതായ
ജാസ്മിന്‍ ജോസഫിനെമരിച്ച നിലയില്‍ കണ്ടെത്തി
ഫെബ്രുവരി 24 മുതല്‍ കാണാതായ ജാസ്മിന്‍ ജോസഫിനെ വീട്ടിനടുത്തുള്ള മാളിന്റെ പാര്‍ക്കിഗ് ഏരിയയില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി പോലീസ്. ലോംഗ് ഐലന്‍ഡിലെ ജെറിക്കോ ടേണ്‍പൈക്കിനു സമീപം സയോസെറ്റ് പ്ലാസയിലാണ് കാര്‍ കിടന്നിരുന്നത്. മരണ കാരണം വ്യകതമല്ലെന്ന് പോലീസ് അറിയിച്ചു.താന്‍ കോളജ്‌ലൈബ്രറിയിലാണെന്നാണു ഫെബ്രുവരി 24 തിങ്കളാഴ്ച വൈകിട്ട് 5:17നു അവസാനമായി ഫോണില്‍ ജാസ്മിന്‍ പറഞ്ഞത്. അതിനു ശേഷം ഒരു വിവരവും കിട്ടിയിട്ടില്ല. ഹൊസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഹോസ്പിറ്റലിലെത്തി തിരിച്ചറിഞ്ഞു. ജാസ്മിന്‍ ജോസഫിന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ പോലീസ് വീട്ടുകാരെ ഏല്‍പ്പിച്ചു.ഐസ് മൂടി കിടന്നിരുന്നതിനാലാണ് മൃതദേഹമുണ്ടായിരുന്ന സില്‍വര്‍ നിസ്സാന്‍ ആല്‍റ്റിമ കാര്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതിരുന്നത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതായിരിക്കാം മരണകാരണമെന്നും സംശയിക്കുന്നുണ്ട്. കാറിന്റെ താക്കോല്‍ കീസ്ലോട്ടില്‍ വെച്ച നിലയില്‍ തന്നെയായിരുന്നു.പക്ഷെ കഴിഞ്ഞ 16 ദിവസമായി കാണാതിരുന്ന ജാസ്മിന്‍ ജോസഫിന്റെ മൃതദേഹം പെട്ടന്ന് കഴിഞ്ഞ രാത്രിയില്‍ വലിയ തിരക്കുള്ള മാളിന്റെ പാര്‍ക്കിഗ് ഏരിയയില്‍ കണ്ടെത്തിന്ന് പറയുന്നതില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്.
1989കളില്‍ അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത ജാസ്മിന്റെ പിതാവ് കോട്ടയം 
കുറവിലങ്ങാട് സെന്റ് മേരീസ് ഫെറോന ചര്‍ച്ച് ഇടവകാഗമായ വന്തനാംതടത്തില്‍ സോണി ജോസഫ് ന്യൂയോര്‍ക്കില്‍ മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടിയിലെ (ങഠഅ) ഉദ്യോഗസ്ഥനും മാതാവ് ലൗലി നോര്‍ത്ത്‌ഷോര്‍ പ്ലൈന്‍വ്യൂ ഹോസ്പിറ്റലില്‍ സ്റ്റാഫ്‌നേഴ്‌സുമാണ്. ജാസ്മിന്‍ ജോസഫിന്റെ സഹോദരന്‍ ആല്‍വിന്‍ ജോസഫ് കരീബിയനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
                                   
                                               


No comments: