Pages

Wednesday, February 12, 2014

RAILWAY BUDGET(INTERIM) 2014



ഇടക്കാല റെയിൽവേ ബജറ്റ് -2014
Presenting the Interim Rail Budget 2014 in Parliament on ,12th Feb,2014,Wednesday, Union Railway Minister Mallikarjun Kharge announced that 73 new trains would be introduced.The Railway Minister has however kept both the passenger as well as the freight fares unchanged.Meanwhile, the Railway Budget presentation was cut short as Parliament was adjourned till 2pm due to interruptions caused by MPs protesting creation of Telangana. Four Union ministers from Seemandhra had stormed into well of the House along with other members over Telangana.
Minister for Railways, Mallikarjun Kharge, with Minister of State, Kotla Jayasurya Prakasha Reddy, and members of the Railway Board giving finishing touches to the Interim Railway Budget , in the Capital on Tuesday. Photo: Ramesh Sharmaയാത്രാ, ചരക്കു കൂലി വര്ധന വരുത്താതെ 72 പുതിയ ട്രെയിനുകള് പ്രഖ്യാപിച്ചു കൊണ്ട് റെയില്വേ മന്ത്രി മല്ലികാര്ജുന് ഖാര്ഗെ ഇടക്കാല റെയില്വേ ബജറ്റ് അവതരിപ്പിച്ചു.

ബജറ്റില് കേരളത്തിന് മൂന്നു ട്രയിനുകള് കൂടി അനുവദിച്ചു. ആഴ്ചയില് രണ്ട് ദിവസം സര്വീസ് നടത്തുന്ന തിരുവനന്തപുരം-ബാംഗ്ലൂര് പ്രീമിയം ട്രെയിന്, കന്യാകുമാരി -പുനലൂര് പ്രതിദിന പാസഞ്ചര്, തിരുവനന്തപുരം -നിസാമുദ്ദീന് എക്സ്പ്രസ് എന്നിവയാണ് കേരളത്തിന് പുതുതായി അനുവദിച്ചത്.തിരുവനന്തപുരം-നിസാമുദ്ദീന് എക്സ്പ്രസ് ആഴ്ചയില് രണ്ട് ദിവസമായിരിക്കും സര്വീസ് നടത്തുക. ഒരു ദിവസം കോട്ടയം വഴിയും മറ്റൊരു ദിവസം ആലപ്പുഴ വഴിയുമായിരിക്കും സര്വീസ്.ഭാവി പ്രതീക്ഷയേകി തിരുവനന്തപുരം നഗ്രി -പുതുച്ചേരി പാതയ്ക്ക് സര്വേ നടത്തുമെന്നും ബജറ്റില് പരാമര്ശമുണ്ട്. എന്നാല് കേരളത്തിന്റെ സ്വപ് പദ്ധതികളിലൊന്നായ കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ബജറ്റില് പരാമര്ശമില്ല.
 
യാത്രാനിരക്കില് മാറ്റങ്ങളൊന്നും വരുത്താത്ത ബജറ്റില് യാത്രാ,ചരക്കു കൂലി തീരുമാനിക്കാന് സ്വതന്ത്ര റെയില് താരിഫ് അതോറിറ്റി രൂപവത്ക്കരിക്കാന് നിര്ദ്ദേശമുണ്ട്.17 പ്രീമിയം ട്രെയിനുകളും 38 എക്സ്പ്രസ് ട്രെയിനുകളും 10 പാസഞ്ചര് ട്രെയിനുകളും നാല് മെമു, മൂന്ന് ഡെമു സര്വീസ് അടക്കം 72 പുതിയ ട്രെയിനുകളാണ് മന്ത്രി പ്രഖ്യാപിച്ചത്. പുതുതായി തുടങ്ങുന്ന പ്രീമിയം ട്രെയിനുകളില് തിരക്കിനുസരിച്ച് ടിക്കറ്റ് നിരക്കില് മാറ്റമുണ്ടാകും.നടപ്പു വര്ഷത്തെ പദ്ധതികള് മുഴുവന് പൂര്ത്തീകരിച്ചതായി അറിയിച്ച മന്ത്രി 2,207 കിലോമീറ്റര് പുതിയ പാതകള് നിര്മിച്ചതായി വ്യക്തമാക്കി. വടക്കു കിഴക്കന് മേഖലകളായ മേഘാലയയിലേക്കും അരുണാചല് പ്രദേശിലേക്കും വര്ഷം തന്നെ ട്രെയിന് സര്വീസ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

4556 കിലോമീറ്റര് പാത വൈദ്യുതീകരിച്ചതായും 2227 കിലോമീറ്റര് പാത ഇരട്ടിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജമ്മു-കശ്മീരിലെ ഖത്രയിലേക്ക് ഉടന് ട്രെയിന് സര്വീസ് തുടങ്ങും.ദുര്ഘടമായ കാലാവസ്ഥയില് കശ്മീര് താഴ്വരയിലൂടെയുള്ള യാത്രയ്ക്കായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കോച്ചുകള് നിര്മിക്കുമെന്നും ചരക്ക് ഗതാഗതത്തിനായി കൂട്ടിയിടി ഒഴിവാക്കുന്ന സാങ്കേതിക വിദ്യ ഉള്ള ഭാരം കുറഞ്ഞ കോച്ചുകള് നിര്മിക്കുമെന്നും ബജറ്റില് പറയുന്നു.കാവല്ക്കാരില്ലാത്ത ലവല് ക്രോസുകള് പൂര്ണ്ണമായും ഒഴിവാക്കുമെന്നും തീപിടുത്തം ഒഴിവാക്കാന് പാന്ട്രിയില് ഇന്ഡക്ഷന് പാചക സംവിധാനം ഉപയോഗിക്കുമെന്നും ട്രെയിനുകളിലെ ഓഡിയോ വീഡിയോ സംവിധാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: