കരവാളൂരില്‍
പി.എസ്.സി. പരീക്ഷാപരിശീലന കേന്ദ്രം
കരവാളൂര്‍
ഗ്രാമപ്പഞ്ചായത്തിലെ അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ യുവതീയുവാക്കള്‍ക്ക്
പി.എസ്.സി. പരീക്ഷാപരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രം 2014-15 സാമ്പത്തിക വര്‍ഷത്തില്‍
ഗ്രാമപ്പഞ്ചായത്ത് തുടങ്ങും. വിവിധ തൊഴില്‍ മേഖലകളെ പരിചയപ്പെടുത്തുന്നതിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് കേന്ദ്രവും ആരംഭിക്കും. ഇതിനുള്ള തുക
വകയിരുത്തിയതായി കഴിഞ്ഞദിവസം നടന്ന വികസന സെമിനാറില്‍ പ്രസിഡന്റ് ജസ്സി രാജുവും
വൈസ്പ്രസിഡന്റ് ജി.സുരേഷ് കുമാറും അറിയിച്ചു.
റോഡുകള്‍, അങ്കണവാടികള്‍, ഗ്രന്ഥശാലകള്‍, പ്രാഥമികാരോഗ്യകേന്ദ്രം, ആയുര്‍വേദ,
ഹോമിയോ ഡിസ്‌പെന്‍സറികള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക
പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പണി പൂര്‍ത്തിയാക്കിയ
ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കും. തിരുവഴിമുക്ക്
ഉപകേന്ദ്രം, മൃഗാസ്പത്രി, നിരപ്പത്ത്, നരിക്കല്‍, തേവിയോട്, വെഞ്ചേമ്പ്
എന്നിവിടങ്ങളിലെ അങ്കണവാടികള്‍ എന്നിവയ്ക്ക് കെട്ടിടം നിര്‍മ്മിക്കും. നിര്‍മ്മാണം
പൂര്‍ത്തിയായ പകല്‍വീട്, പേപ്പര്‍ബാഗ് നിര്‍മ്മാണ യൂണിറ്റ്, മത്സ്യകര്‍ഷക ക്ലബ്ബ്,
നരിക്കല്‍ വനിതാ പ്രവര്‍ത്തക കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കും.
സമ്പൂര്‍ണ മാലിന്യവിമുക്ത പഞ്ചായത്ത്, സമ്പൂര്‍ണമായും വഴിവിളക്കുകള്‍ സ്ഥാപിച്ച
പഞ്ചായത്ത് എന്നീ ബഹുവര്‍ഷ പ്രോജക്ടുകള്‍ക്ക് നടപ്പുവര്‍ഷം തുടക്കമിടും. കരവാളൂര്‍
ചന്തയില്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കും. പ്രസിഡന്റ് ജസ്സി രാജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ്
ജി.സുരേഷ്‌കുമാര്‍ അധ്യക്ഷനായി. അംഗങ്ങളായ എസ്.പ്രദീപ്, സരോജാദേവി, ബി.
പ്രമീളാകുമാരി, ബീന അശോക്കുമാര്‍, സെക്രട്ടറി ജോഷ്വാ ജേക്കബ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍
സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment