Pages

Sunday, February 9, 2014

119th MARAMON CONVENTION-2014

119 MARAMON CONVENTION-2014

Photo

Maramon Convention 2014

 Convention, The Largest largest Christian convention in the world Will Start Today,9th February,2014. Maramon Convention, a week-long spiritual retreat. Its Conducting Every Year of 3rd Week February. Its Conducting at Pampa River (Manalppuram) Near to the Kozhencherry Bridge.Maramon Is In Pathanamthitta District of Kerala State. 119th Maramon Convention Will Start On 9th February 2014. 16th February 2014 Is The Last Day. Maramon Convention is organized by the Mar Thoma Evangelistic Association (MTEA). Maramon Convention.                   ആത്മമാരി കൊണ്ടാനന്ദിക്കാന്‍ എത്തിച്ചേര്‍ന്നവിശ്വാസസമൂഹത്തെ സാക്ഷിനിര്‍ത്തി വചനപ്രഘോഷണത്തിന്‍െറ ദിനങ്ങള്‍ക്ക് പമ്പയാറിന്‍െറ മണപ്പുറത്ത് തുടക്കമായി. ദൈവത്തിന്‍െറ കൈ നമ്മോടുകൂടെയുണ്ട് എന്ന് വിശ്വാസമാണ് ഓരോരുത്തര്‍ക്കും വേണ്ടത് എന്ന് ആഹ്വാനം ചെയ്ത് ഡോ.ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത 119ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പീറ്റര്‍ മെയ്ഡന്‍ (ഇംഗ്ളണ്ട്) മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു സ്കറിയ പരിഭാഷപ്പെടുത്തി.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ പ്രാര്‍ഥന നടത്തിയതോടെ കണ്‍വെന്‍ഷന് തുടക്കം കുറിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്‍റ് തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.എബ്രഹാം പി. ഉമ്മന്‍ സ്വാഗതം പറഞ്ഞുഡോ.സക്കറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, യാക്കോബായ സഭയുടെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ബിഷപ് കെ.പി. യോഹന്നാന്‍, ബിഷപ് സാം മാത്യു എന്നിവര്‍ക്കൊപ്പം മാര്‍ത്തോമ സഭയുടെ എല്ലാ എപ്പിസ്കോപ്പമാരും സന്നിഹിതരായിരുന്നു. മാര്‍ത്തോമ സഭ സുവിശേഷസംഘം ജനറല്‍ സെക്രട്ടറി എബ്രഹാം പി. ഉമ്മന്‍ സ്വാഗതം പറഞ്ഞുകണ്‍വെന്‍ഷന്‍ വേദിയില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍, കേന്ദ്രസഹമന്ത്രി ശശിതരൂര്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, ആന്‍േറാ ആന്‍റണി എം.പി, എം.എല്‍.എമാരായ. കെ. ശിവദാസന്‍ നായര്‍, രാജു എബ്രഹാം, മാത്യു ടി. തോമസ്, പി.സി. വിഷ്ണുനാഥ്, മുന്‍മന്ത്രി എം.കെ. പ്രേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സജി ചാക്കോ, അംഗം പഴകുളം മധു, മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എമാരായ മാലത്തേ് സരളാദേവി,ജോസഫ് എം. പുതുശേരി, ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് തുടങ്ങിയവര്‍ സാന്നിധ്യമറിയിച്ചു. ഉദ്ഘാടനത്തിന് മുമ്പേ കണ്‍വെന്‍ഷന്‍ നഗര്‍ വിശ്വാസികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.തിങ്കളാഴ്ച കണ്‍വെന്‍ഷന്‍ നഗറില്‍ രാവിലെ 10 മുതല്‍ വ്യാനി വിടൊ നെയ്ബോള (ദക്ഷിണാഫ്രിക്ക)യും ഉച്ചക്ക് രണ്ടിന് ഡോ. ഐസക് മാര്‍ പീലക്സിനോസും വചനപ്രഘോഷം നടത്തും. വൈകുന്നേരം 4.30 മുതല്‍ 5.30 വരെ കുടുംബവേദി. 6.30ന് രാത്രി യോഗത്തില്‍ പീറ്റര്‍ മെയ്ഡന്‍ (ഇംഗ്ളണ്ട്) വചനപ്രഘോഷണം നടത്തും. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് അധ്യക്ഷത വഹിക്കും.                                                          പ്രൊഫ്‌.ജോണ്‍ കുരാക്കാർ 



Photo

No comments: