കാന്‍സര്‍ രോഗികള്‍ക്ക്
സൗജന്യ ചികിത്സയും പെന്‍ഷനും
T- T T+
ലോക കാന്‍സര്‍ ദിനത്തില്‍ കാന്‍സറിനെതിരെയുള്ള
സര്‍ക്കാരിന്റെ സമഗ്ര ബോധന, നിയന്ത്രണ, ചികിത്സാപദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് പെന്‍ഷനും സൗജന്യ ചികിത്സയും
ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍
ചികിത്സാരംഗത്ത് വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. രോഗനിര്‍ണയം
കഴിയുന്നത്രവേഗത്തില്‍ നടത്തി സമയത്തിനു ചികിത്സ ലഭ്യമാക്കുക എന്നതാണ് സമഗ്ര കാന്‍സര്‍
ചികിത്സാപദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 10 കോടി രൂപ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ ജില്ലയിലും 12 ഇന കര്‍മപദ്ധതികള്‍ നടപ്പാക്കും. വീടുകള്‍തോറും സര്‍വേ, കാന്‍സര്‍ സ്‌ക്രീനിങ്, പ്രാരംഭ പരിശോധന, രോഗനിര്‍ണയം, വിദഗ്ധ ചികിത്സ, തുടര്‍പരിശോധനാ സംവിധാനങ്ങള്‍, ബോധവത്കരണം എന്നിവയ്ക്കാണ് പദ്ധതി ഉള്‍പ്പെടുത്തിയിട്ടുള്ളത്. മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷനായി. മന്ത്രി രമേശ് ചെന്നിത്തല ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ബോധവത്കരണ സി.ഡിയുടെ പ്രകാശനം മന്ത്രി എം. കെ. മുനീര്‍ നിര്‍വഹിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment