മുംബയ് നഗരം ഭരിക്കാൻമലയാളി വനിത
മുംബയ് സിറ്റി കളക്ടറായി മലയാളിയായ എ. ഷൈല നിയമിതയായി. തിങ്കളാഴ്ച ചുമതലയേല്ക്കും. മഹാരാഷ്ട്ര കേഡറില്‍ 2003 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
മുംബയ് സിറ്റി കളക്ടറായി മലയാളിയായ എ. ഷൈല നിയമിതയായി. തിങ്കളാഴ്ച ചുമതലയേല്ക്കും. മഹാരാഷ്ട്ര കേഡറില്‍ 2003 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
ആലുവ ആലങ്ങാട് കുന്നിന്‍പുറത്ത് എസ്. അബുവിന്റെ മൂത്ത പുത്രിയും മുംബയില്‍ അഭിഭാഷകനായ എം.എസ്. റോയി മണ്ണൂരിന്റെ ഭാര്യയുമാണ്. ഷൈല ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങൾക്കും സിവില്‍ സര്‍വീസ് ലഭിച്ചത് ഏറെ വാര്ത്താപ്രാധാന്യം നേടിയിരുന്നു. ഷൈലയുടെ ഇളയ സഹോദരന് എ. അക്ബര്‍ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പിയാണ്. ഇളയ സഹോദരി ഷൈന ഐ.എ.എസ് നേടി ഹിമാചല്‍ പ്രദേശില്‍ അഡിഷണല്‍ ഡയറക്ടറായി ജോലി നോക്കുന്നു.എം.എ ഇക്കണോമിക്സില്‍ ഒന്നാം റാങ്ക് നേടി ആലുവ യുസി. കോളജില്‍ ഗസ്റ്റ് ലക്ചററായിരിക്കെയാണ് ഷൈല സിവില്‍ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊങ്കണ്‍ രത്നഗിരി ജില്ലയിലായിരുന്നു ആദ്യ നിയമനം. നിലവിൽ വാട്ടര്‍ സപ്ലൈസ് ആന്‍ഡ് സാനിട്ടേഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയും പ്രോജക്ട് ഡയറക്ടറുമാണ്.
No comments:
Post a Comment