ഗർത്തത്തിൽവീണ്
കാർഅപ്രത്യക്ഷമായി
കാർഅപ്രത്യക്ഷമായി
രാത്രിയില്‍ വീടിനു
മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട ബക്കിംഗ്ഹംഷെയറിലെ ഹൈവൈകോംമ്പ് സ്വദേശികളായദമ്പതികള്‍ രാവിലെ മുറ്റത്തേക്ക് നോക്കിയപ്പോള്‍ ഒന്നു ഞെട്ടി. കാര്‍ അപ്രത്യക്ഷമായിരിക്കുന്നു. മാത്രമല്ല കാര്‍ കിടന്ന സ്ഥലത്ത് ഏകദേശം 30 അടി താഴ്ച്ചയും പതിനഞ്ചടി വ്യാസവുമുള്ള വലിയൊരു ഗര്‍ത്തം. ലണ്ടനിലെ ഹോം കൗണ്ടിയില്‍ വാള്‍ട്ടേഴ്സ് ഏരിയയിലാണ് സംഭവം.കാറിനുള്ളില്‍ ആരുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഒറ്റ രാത്രികൊണ്ട് വീടിന്റെ മതിലിനോടു ചേര്‍ന്ന് പുറമേക്ക് യാതൊരു കാരണവുമില്ലാതെ ഉണ്ടായ ഗര്‍ത്തം ഏവര്‍ക്കും ഒരേ സമയം കൗതുകവും ഭയവും സമ്മാനിച്ചു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഗര്‍ത്തം ഇനിയും വലുതാകാതിരിക്കാന്‍ വശങ്ങളില് പ്രതിരോധഭിത്തി നിര്‍മ്മിച്ചു. വീട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കാര്‍ ഗര്ത്തത്തിനുള്ളിലുണ്ടെങ്കിലും അത് തിരികെ എടുക്കുന്നില്ലെന്നാണ് ഉടമസ്ഥര്‍ പറയുന്നത്. ഇനി ആ കാര്‍ കൊണ്ട് ഒരു ഉപകാരവുമില്ലെന്നു പറയുന്ന ഇവര്‍ സ്വന്തം വീടും കൂടി ഗര്‍ത്തത്തില്‍ വീഴുമെന്ന ഭയത്തില്‍ നാടുവിട്ടിരിക്കുകയാണ്.സിങ്ക് ഹോള്‍
എന്ന പ്രതിഭാസമാണ് ഇവിടെ നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ഗര്‍ത്തങ്ങളാണിവ. ഭൂമിയുടെ അടിയിലുളള പാറകള്‍ അമ്ലാംശമുള്ള ജലത്തില്‍ അലിയുമ്പോള്‍ ഇത്തരം ഭീമന് ഗര്‍ത്തങ്ങള്‍ ഉണ്ടാകാറുണ്ട്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഉണ്ടായ കനത്ത മഴയാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്നും പറയപ്പെടുന്നു.ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ സിങ്ക് ഹോളിനെപ്പറ്റി അന്വേഷിക്കാന്‍ വൈകോംബി ഡിസ്ട്രിക്ട് കൗണ്‍സില്‍ ബില്‍ഡിംഗ് കണ്‍ട്രോളിനെ ചുമതലപ്പെടുതിതിയിട്ടുണ്ട്. എന്നാല്‍ മുന്‍പ് കുഴികളുണ്ടായിരുന്ന നിലം നികത്തിയെടുത്ത് നിര്‍മിച്ച വീടാണിതെന്നാണ് സമീപവാസികളുടെ വാദം.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment