റബ്ബര്‍ കര്ഷകരുടെ
തകർച്ച ആരു കാണാൻ
കേരളത്തിലെ
റബ്ബർ കർഷകരുടെ തകർച്ച
ആരു കാണാൻ
. പ്രധാന നാണ്യവിളകളില്‍ ഒന്നായ റബ്ബറിന്റെ
വില കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുന്നതില്‍ കര്‍ഷകര്‍
കടുത്ത ആശങ്കയിലാണ്. ഇക്കാര്യത്തില്‍ ആശ്വാസനടപടികള്‍
അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തത് അവരെ ഹതാശരാക്കുന്നു. കിലോഗ്രാമിന്
200 രൂപയ്ക്കു മുകളില്‍ എത്തിയ
വില കുത്തനെ ഇടിഞ്ഞ്
140 രൂപയ്ക്കടുത്ത് എത്തി. അതിനിയും താഴോട്ടു
പോകാ നാണ് സാധ്യതയെന്ന്
വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍, കര്‍ഷകരുടെ രക്ഷയ്‌ക്കെത്തേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. റബ്ബറിന് ന്യായമായ
വില ഉറപ്പാക്കാനാവശ്യമായ അടിയന്തരനടപടികളാണാവശ്യം.
ആഭ്യന്തരവിപണിയെ പരമാവധി ആശ്രയിക്കുന്നതിനുപകരം വന്‍ ഉപഭോക്താക്കള്‍
റബ്ബര്‍ കൂടുതലായി ഇറക്കുമതി
ചെയ്യുന്നതാണ് വില ഇത്രയും
താഴാന്‍ കാരണമെന്ന് പറയുന്നു.
തീരുവ കൂടുതല്‍ ഉയര്‍ത്തുന്നതടക്കമുള്ള
നടപടികളിലൂടെ ഇറക്കുമതി നിയന്ത്രിക്കണമെന്ന് പരക്കെ
ആവശ്യം ഉയരുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് ആര്‍ജവത്തോടെ
ശ്രമിക്കുന്നില്ലെന്നാണ് കര്‍ഷക സമൂഹത്തിന്റെ
പരാതി. ഇറക്കുമതി കുറഞ്ഞാല്‍ത്തന്നെ ആഭ്യന്തരവില വര്‍ധിക്കുമെന്നാണ്
പ്രതീക്ഷ. വിലയിടിക്കാന്‍ വേണ്ടിയാണ് റബ്ബര്‍ വ്യവസായികള്‍
ഇവിടെ നിന്ന് റബ്ബര്‍
വാങ്ങാത്തതെന്നും ആരോപണമുണ്ട്.
ഈ സാമ്പത്തികവര്‍ഷത്തിന്റെ
ആദ്യത്തെ 9 മാസത്തിനുള്ളില്‍ 2,64,576 ടണ്‍
റബ്ബര്‍ ഇറക്കുമതി ചെയ്‌തെന്നാണ്
റബ്ബര്‍ ബോര്‍ഡിന്റെ കണക്ക്. മുന്‍വര്‍ഷം
ഇതേ കാലയളവിലേതിനെ അപേക്ഷിച്ച്
ഇത് 91,135 ടണ്‍
കൂടുതലാണ്. ഡ്യൂട്ടി ഫ്രീ മാര്‍ഗത്തിലൂടെയാണ്
ഇറക്കുമതിയില്‍ നല്ലൊരു ഭാഗം
എന്നാണ് റിപ്പോര്‍ട്ട്.
തീരുവ അടച്ചും ഇറക്കുമതി നടത്താന്‍ വ്യവസായികള്‍
തയ്യാറാകുന്നു. മാര്‍ച്ച് അവസാനത്തോടെ ഈ
സാമ്പത്തികവര്‍ഷത്തെ
ഇറക്കുമതി 3 ലക്ഷം ടണ്‍
കടക്കുമെന്നു കരുതുന്നു. ഇങ്ങനെ വിപണിയില്‍ ലഭ്യത ഉയരുന്നത്
വില വീണ്ടും കുറയാനിടയാക്കും.
സാമ്പത്തികമാന്ദ്യത്തിന്റെ പ്രതിഫലനമെന്നോണം വാഹനവിപണിയില്‍ പ്രതിസന്ധി നിലനില്‍ക്കുന്നു.
ഇന്ത്യയില്‍ കാര്‍
വില്‍പ്പന
11 വര്‍ഷത്തിനിടെ
ആദ്യമായി കഴിഞ്ഞവര്‍ഷം
ഇടിഞ്ഞു. ഇത് ടയര്‍ വ്യവസായത്തെ ബാധിക്കും.
ടയറിന്റെ ആവശ്യകത കുറയുന്നത് റബ്ബര്‍ വിപണിക്കും ദോഷം
ചെയ്യും. ഇതിനൊപ്പം ഇറക്കുമതിയും വ്യാപകമായാലുള്ള
സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. ഈ സാഹചര്യത്തില്‍ റബ്ബര്‍
ഇറക്കുമതി ഒരു വര്‍ഷത്തേയ്‌ക്കെങ്കിലും
നിരോധിക്കണമെന്നാണ് റബ്ബര്‍ കര്‍ഷകരുടെ
ആവശ്യം. ഇവിടത്തെ ഉത്പാദനവും ആവശ്യകതയും
തമ്മിലുള്ള അന്തരമാണ് ഇറക്കുമതി അനിവാര്യമാക്കുന്നതെന്ന്
വ്യവസായികള്‍ പറയുന്നു. എന്നാല്‍ ഈ വിടവ്
നികത്താന്‍ വേണ്ടതിനെക്കാള്‍
കൂടുതല്‍ റബ്ബര്‍
ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകളില്‍ നിന്ന്
വ്യക്തമാകുന്നത്. കേരളത്തിലെ റബ്ബര്‍
കര്‍ഷകരില്‍ വലിയൊരു ഭാഗം
ചെറുകിടക്കാരാണ്. ഇപ്പോഴത്തെ സ്ഥിതി കര്‍ഷകസമൂഹത്തിന്റെ
ജീവിതത്തെ എന്നപോലെ, സംസ്ഥാനത്തിന്റെ സാമ്പത്തിക
സ്ഥിതിയെയും ബാധിക്കും. റബ്ബറിന്റെ വിലയിടിവ് ഗ്രാമീണ
മാർക്കറ്റുകളെ സാരമായി ബാധിച്ചു
കഴിഞ്ഞു . കേരളം സാമ്പത്തിക
തകർച്ചയിലാണ്. ഇടത്തരക്കാരന്റെ കൈയ്യിൽ
പണമില്ല . അവർ നട്ടം
തിരിയുകയാണ് . കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി ശ്രമിച്ചാലേ
ഈ രംഗത്തെ പ്രതിസന്ധി
ഒഴിവാക്കാനാകൂ. ഇറക്കുമതി നിയന്ത്രിക്കാന്‍
കേന്ദ്ര സര്‍ക്കാറും സംഭരണവും മറ്റും
ഊര്‍ജിതമാക്കാന്‍ സംസ്ഥാനസര്‍ക്കാറും തയ്യാറാകണം. കേരളത്തിലെ ഇടത്തരക്കാരെ രക്ഷിക്കാൻ
സർക്കാർ തയ്യാറാകണം
.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment