5 വയസ്സുകാരിയെ പിതാവും രണ്ടാനമ്മയും സോഡ കുടിപ്പിച്ച് കൊന്നു
മര്യാദ പഠിപ്പിക്കലിന്റെ ഭാഗമായി സ്വന്തം കുട്ടികളെ ദ്രോഹിക്കുന്ന ക്രൂരതയുള്ള മാതാപിതാക്കള്‍ കേരളത്തില്‍ മാത്രമല്ല അമേരിക്കയിലുമുണ്ട്. അഞ്ചുവയസ്സുകാരി യെ നിര്‍ബ്ബന്ധിപ്പിച്ച് അളവിലും കവിഞ്ഞ് സോഡ കുടിപ്പിച്ച് കൊന്നതിന്റെ പേരില്‍ ടെന്നീസിലെ ഒരു ക്രൂര ദമ്പതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസ്. രണ്ട് ലിറ്റര്‍ സോഡ കുടിപ്പിച്ച് ഇവര്‍ കുഞ്ഞിനെ കൊന്നു. ഇടുക്കിയിലെ ഷെരീഫിന്റെ ദുര്‍വ്വിധിയെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള സംഭവത്തില്‍ രണ്ടാനമ്മയുടെ പക്കല്‍ നിന്നും സോഡാ മോഷ്‌ടിച്ചു എന്ന കുറ്റത്തിനായിരുന്നു ഈ ക്രൂരത. അലക്‌സാ ലിന്‍ബൂം എന്ന കുട്ടിക്കായിരുന്നു ഈ ദുര്‍വിധി.
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പിതാവ് 41 കാരന്‍ റാന്‍ഡല്‍ ലീ വോഗനും രണ്ടാനമ്മ 58 കാരി മേരി ലീ വോഗനുമാണ് പോലീസ് പിടിയിലായത്. 2012 ലായിരുന്നു സംഭവം. പിന്നാലെ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിന് ശേഷം കുട്ടി മരണമടഞ്ഞു. ബാലപീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പിതാവിനും ഭാര്യയ്‌ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. വിഷാംശം അമിതമായി ചെന്നതും ജലാംശം കൂടിയതുമാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ലഹരിയുടെ അംശം കൂടിയതിനെ തുടര്‍ന്ന് തലച്ചോറിന് കേടുപാട് പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദ്രാവകം അമിതമായതിനെ തുടര്‍ന്ന് തലച്ചോറിലെ സെല്ലുകളിലേക്ക് ജലം പാഞ്ഞു കയറി നീരുണ്ടായി. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം രോഗലക്ഷണം തുടങ്ങിയപ്പോള്‍ വേദന കൊണ്ട് കുട്ടി അലറിക്കരയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment