Pages

Tuesday, January 7, 2014

SUPREME COURT ORDER" ENVIRONMENT REGULATOR

വനസംരക്ഷണത്തിന് അതോറിട്ടി രൂപീകരിക്കണം
A National Environmental Appraisal and Monitoring Authority will be created before March 31, 2014 following a Supreme Court order on Monday. The industry would be soon queuing up before a new autonomous agency to seek environment clearances under the Environment Protection Act, 1986.The NEAMA, planned during Jairam Ramesh’s tenure as Union Environment Minister and at times referred to as National Environment Protection Authority within the Ministry, was envisaged as an autonomous body, partly inspired by the U.S. Environment Protection Agency and that of autonomous authorities in India such as the Securities and Exchange Board of India. A Cabinet note asking for the same was circulated for discussions but never made it to the Union Cabinet for a final decision.

                   വനസംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്നു നിരീക്ഷിക്കാന്‍ ദേശീയ റെഗുലേറ്ററി അതോറിട്ടി രൂപീകരിക്കണമെന്ന് സുപ്രീം കോടതിയുടെ ഫോറസ്‌റ്റ് ബെഞ്ച് ഉത്തരവിട്ടു. പരമാവധി സംസ്ഥാനങ്ങളിൽ അതോറിട്ടിക്ക് ഓഫീസ് തുറക്കണമെന്നും ജസ്റ്റിസ് എ.കെ പട്നായിക് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് പറഞ്ഞു.ഇപ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ചെയ്യുന്നതുപോലെ പദ്ധതികള്‍ വിലയിരുത്താനും പാരിസ്ഥിതിക നിബന്ധനകള്‍ ഉറപ്പാക്കാനും പരിസ്ഥിതി മലിനീകരണം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും അതോറിട്ടിക്ക് അധികാരമുണ്ടായിരിക്കണം. 
               വന സംരക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയന്ത്രണങ്ങളും രൂപീകരിച്ച് മാര്‍ച്ച് 31നകം അതോറിട്ടി രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഏപ്രിൽ ഏഴിന് കേസ് വാദം കേൾക്കും.വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഉത്തരവ്. വന നിയമ പ്രകാരം പദ്ധതികൾക്ക് അനുമതി നൽകുന്നതിന് പരിസ്ഥിതി മന്ത്രാലയത്തിനു തന്നെയായിരിക്കും അധികാരമെന്ന് കോടതി പറഞ്ഞു. എന്നാൽ ഇതിന്റെ നിർവഹണമാണ് അതോറിട്ടി പരിശോധിക്കുക.കേന്ദ്രസർക്കാരിന്റെ  1998ലെ വന നയത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, 2006 ലെ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ (ഇ.ഐ.എ) വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ പാലിക്കൽ തുടങ്ങിയവ അതോറിട്ടിയുടെ ചുമതലയാണ്.  ഇക്കാര്യങ്ങൾ കേന്ദ്രസര്‍ക്കാരിനു കീഴിൽ ഫലപ്രദമായി നടക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
                   2011ല്‍ ലാഫാര്‍ഗ് ഉമിയം എന്ന സ്വകാര്യ കമ്പനിക്ക് ഖനന ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ അതോറിട്ടി രൂപീകരിക്കണമെന്ന സുപ്രിംകോടതി വിധി കേന്ദ്രസർക്കാർ നടപ്പാക്കിയിരുന്നില്ല. വനം പരിസ്ഥിതി മന്ത്രാലയവും ഹരിത ട്രൈബ്യൂണലുമുള്ളപ്പോൾ അതോറിട്ടി വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ഇക്കാര്യങ്ങൾ കേസിലെ അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് സാല്‍വെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടർന്നാണ് ഫോറസ്‌റ്റ് ബെഞ്ച് ഇടപെട്ടത്.

                                                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: